കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശനിയുടെ ഉപഗ്രഹം ടൈറ്റന്‍ ഭൂമിക്ക് സമാനം, തടാകങ്ങളും, സമുദ്രങ്ങളും, ഞെട്ടിച്ച കണ്ടെത്തല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ കുറിച്ച് അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഇത്തവണ ജെയിംസ് വെബ്ബിന്റെ ടെലസ്‌കോപ്പിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഭൂമിക്ക് സമാനമാണ് ടൈറ്റന്‍ എന്നാണ് കണ്ടെത്തല്‍. പക്ഷേ ജലത്തിന്റെ അംശത്തില്‍ വേറെ വ്യത്യാസങ്ങളമുണ്ട്. ഭൂമിയെ പോലെ നദികളും, തടാകങ്ങളും, കടലുകളും ടൈറ്റനിലുണ്ട്.

എന്നാല്‍ ഇവയിലെല്ലാം ഹൈഡ്രോ കാര്‍ബണ്‍ ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്. മീഥെയിനും എഥെയ്‌നും വരെ അതിലുണ്ട്. പകരം വെള്ളത്തിന്റെ ഘടകങ്ങളല്ല ഭൂമിയിലേത് പോലെ ഉള്ളത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ശാസ്ത്രജ്ഞര്‍ക്ക് ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്.

1

സൗരയൂഥത്തില്‍ സാന്ദ്രതയേറിയ അന്തരീക്ഷമുള്ള ഏക ഉപഗ്രഹമാണ് ടൈറ്റന്‍. ഇവയെ കുറിച്ച് പഠിക്കാനായി നാസ വര്‍ഷങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ജെയിംസ് വെബ്ബിന്റെ ഇന്‍ഫ്രാറെഡ് ക്യാമറ കൊണ്ട് മാത്രമേ ടൈറ്റന്റെ അന്തരീക്ഷം പരിശോധിക്കാനാവൂ.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

ടൈറ്റനിലെ കാലാവസ്ഥ എങ്ങനെയാവുമെന്നും, വാതക മിശ്രണവും ഇനി നാസ പരിശോധിക്കം. ടെലസ്‌കോപ്പിലെ ക്യാമറ ഉപയോഗിച്ച് ടൈറ്റന്റെ വ്യത്യസ്ത ചിത്രങ്ങളാണ് പകര്‍ത്തിയത്. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം കൂടിയാണ് ടൈറ്റന്‍. ഗ്രഹസമാനമായ വലിപ്പം ഇതിനുള്ളത്. ചന്ദ്രനേക്കാള്‍ യാസവും പിണ്ഡവും ടൈറ്റനുണ്ട്.

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍

ടൈറ്റന്റെ ഉത്തരാര്‍ധ ഭാഗത്ത് വലിയൊരു മേഘം തന്നെയുണ്ട്. രണ്ടാമത്തെ മേഘം ദീര്‍ഘകാലം കഴിഞ്ഞാണ് കണ്ടെത്തിയത്. ഇതിനര്‍ത്ഥം മഴയ്ക്ക് വരെ സാധ്യതയുണ്ടെന്നാണ്. ടൈറ്റനിലെ കാലാവസ്ഥ മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. അതിന് മേഘങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഈ മേഘങ്ങള്‍ ചലിക്കുന്നുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് അടുത്തതായി അറിയണം.

അങ്ങനെയെങ്കില്‍ മഴ പെയ്‌തേക്കാം. എന്നാല്‍ ഈ വിവര ശേഖരം നടന്നുകൊണ്ടിരിക്കെ, മേഘങ്ങള്‍ പെട്ടെന്ന് ഇല്ലാതാവാനും സാധ്യതയുണ്ട്. അപ്രത്യക്ഷമായാല്‍ പിന്നെ അതിന്റെ വിവരങ്ങള്‍ കണ്ടെത്തുക അസാധ്യമായിരിക്കും. ഒരേ ഇടത്തായി മേഘങ്ങളെ പല രൂപത്തില്‍ കണ്ടതായും നാസ പറഞ്ഞു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങുംചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

അതേസമയം ടൈറ്റന്റെ സ്‌പെക്ട്ര ശേഖരിക്കാനും ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. ശബ്ദതരംഗത്തെ കാണാനും കേള്‍ക്കാനുമെല്ലാം ജെയിംസ് വെബ് ടെലസ്‌കോപ്പിലൂടെ സാധിക്കും. ഇവ സാധാരണ ടെലസ്‌കോപ്പിലൂടെ കണ്ടെത്താനാവില്ല. ടൈറ്റന്റെ ഏറ്റവും താഴെയുള്ള അന്തരീക്ഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ഡാറ്റയിലൂടെ നാസയ്ക്ക് ലഭിക്കും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ തിളങ്ങി നില്‍ക്കുന്ന എന്തോ ഒരു വസ്തുവിനെ കണ്ടെത്തിയതും ടെലസ്‌കോപ്പിലൂടെ അന്വേഷിക്കും. നാസ ഡ്രാഗണ്‍ഫ്‌ളൈ റോട്ടോര്‍ക്രാഫ്റ്റ് ടൈറ്റനിലെ പര്യവേഷണത്തിനായി 2034ല്‍ അടക്കുനനുണ്ട്. റഡാര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇവിടെ ആകെ നിരീക്ഷണം നടത്തിയിരിട്ടുണ്ട്.

English summary
james webb telescope finds saturn's satelit titan is similar to earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X