അവസാന നിമിഷം പിഴച്ചു, ജപ്പാന്റെ ഹകുതോയുടെ ചന്ദ്ര ദൗത്യം പരാജയം, സിഗ്നല്‍ നഷ്ടമായി
ദുബായ്: ജപ്പാനും-യുഎഇയും കൈകോര്‍ത്ത സ്വകാര്യ ചന്ദ്ര ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതിനിനടെ റോവറുമായുള്ള സിഗ്നല്‍ നഷ്ടമായതായി ജാപ്പനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയാണ് ജപ്പാന്റെ ഹകുതോ-ആര്‍ മിഷന്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമം നടത്തിയത്. യുഎഇയുടെ റാഷിദ് റോവറും വഹിച്ച് കൊണ്ടാണ് ഹകുതോ ക്രാഷ് ലാന്‍ഡിംഗിന് ശ്രമിച്ചത്.
എന്നാല്‍ റോവറുമായുള്ള ബന്ധം നഷ്ടമായതിനായി ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് വ്യക്തമാക്കി. ചന്ദ്ര പ്രതലത്തില്‍ ലാന്‍ഡിംഗ് പൂര്‍ത്തിയാക്കാനായില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2022 ഡിസംബര്‍ പതിനൊന്നിനായിരുന്നു ഈ ലോഞ്ചിംഗ്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ഈ ലൂണാര്‍ റോവര്‍ വിക്ഷേപിച്ചത്.

ഇതിനായി ഉപയോഗിച്ച ലാന്‍ഡറാണ് ഹകുതോ ആര്‍ മിഷന്‍ 1. ഹകുതോ ലാന്‍ഡര്‍ വഴി റഷീദ് റോവറിനെ ചന്ദ്ര പ്രതലത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. അതേസമയം ചന്ദ്രനിലെ ലാന്‍ഡിംഗില്‍ ഏറ്റവും നിര്‍ണായകമായ അവസാനത്തെ അരമണിക്കൂറിലാണ് മിഷന്‍ പരാജയപ്പെട്ടത്.
അവസാനത്തെ 33 അടിയിലേക്ക് വരുമ്പോള്‍ ബഹിരാകാശ വാഹനം വേഗം കുറച്ച് കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. ഈ സമയത്താണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ലാന്‍ഡറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പരിശോധിച്ച് കൊണ്ടിരിക്കുകയാണ് ഐസ്‌പേസ്.ഹകുതോ ഒരു മാസം മുമ്പ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഹകുതോ ആര്‍ ചന്ദ്രന്റെ പ്രതലത്തിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു. തുടര്‍ന്ന് നൂറ് കിലോമീറ്റര്‍ ചുറ്റളവിലെത്തിയിരുന്നു.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
ആ സമയം മണിക്കൂറില്‍ ആറായിരം കിലോമീറ്റര്‍ വേഗത്തിലായിരുന്നു റോവര്‍. അതേസമയം ലാന്‍ഡിംഗ് സമയത്ത് ആശയവിനിമയ സംവിധാനങ്ങളെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടു. ഇത് ചന്ദ്രനില്‍ കൃത്യമായി ഇറങ്ങുന്നു എന്നായിരുന്നു ഐസ്‌പേസ് കരുതിയത്. എന്നാല്‍ വൈകാതെ തന്നെ ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. 6000 കിലോമീറ്റര്‍ വേഗമെന്നത് പൂജ്യമായി കുറച്ചിരുന്നു. ഇല്ലെങ്കില്‍ അപകടകരമായ രീതിയില്‍ ക്രാഷ് ലാന്‍ഡിംഗ് സംഭവിക്കുമായിരുന്നു.
ജാപ്പനീസ് കളിപ്പാട്ട നിര്‍മാതാക്കളായ ജാക്‌സ് നിര്‍മിച്ച ബേസ് ബോളിന്റെ വലിപ്പമുള്ള റോവറാണ് ഇതില്‍ ഉപയോഗിച്ചത്. ഒപ്പം സോണി ഗ്രൂപ്പിന്റെ റോവറും ഇതിലുണ്ടായിരുന്നു. ഒപ്പം യുഎഇയുടെ റാഷിദ് റോവറും ഉള്‍പ്പെടുത്തിയിരുന്നു. ചരിത്രപരമായ നേട്ടമാകുമെന്ന് കരുതിയിരുന്ന മിഷനായിരുന്നു ഇത്. പക്ഷേ പരാജയപ്പട്ടെങ്കിലും സ്വകാര്യ മേഖല ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് വലിയ മുതല്‍ക്കൂട്ടായി മാറും.
അതേസമയം ചന്ദ്രനില്‍ ഇറങ്ങുന്നത് വരെയെത്തിയ ആദ്യ സ്വകാര്യ ചന്ദ്ര ദൗത്യമാണിത്. സാധാരണ ഓരോ രാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികളാണ് ഇത്തരം മിഷനുകളെ നിയന്ത്രിക്കാറുള്ളത്. എന്നാല്‍ ഈ മേഖലയില്‍ വലിയമാറ്റങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൊണ്ടുവരാനാവുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.












Click it and Unblock the Notifications