കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍സണ്‍& ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍: കമ്പനിയ്ക്ക് 55 മില്ല്യണ്‍ ഡോളര്‍ പിഴ

  • By ഭദ്ര
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍& ജോണ്‍സണ്‍ കമ്പനിയ്ക്ക് യുഎസ് കോടതി 55 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി.പൗഡര്‍ ഉപയോഗിച്ച് അണ്ഡയാശയത്തില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച യുവതിയുടെ വീട്ടുക്കാർ നൽകിയ പരാതിയിലാണ് വിധി.

കമ്പനിയുടെ ടാല്‍ക്കം പൗഡറിന്റെ ആരോഗ്യസംരക്ഷത്തെ ചോദ്യം ചെയ്ത് വർഷങ്ങൾക്ക് മുൻപ് യുവതി നല്‍കിയ പരാതി നൽകിയിരുന്നു.കുട്ടികളുടെ പൗഡറിന് ലോകപ്രശസ്തി ആര്‍ജിച്ച ജോണ്‍സണ്‍& ജോണ്‍സണ്‍ കമ്പനിയുടെ പൗഡര്‍ കാലങ്ങളായി ഉപയോഗിക്കുന്ന കാൻസർ ബാധിച്ച യുവതിയാണ് പരാതി നല്‍കിയത്.

powder-03

പരാതി നല്‍കിയിട്ടും കമ്പനി അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. 1200 പരാതികളാണ് നിലവില്‍ കമ്പനിക്കെതിരെ വന്നിരിക്കുന്നത്. പൗഡറിന്റെ ഉപയോഗം കാന്‍സറിന് കാരണമാകുന്നു എന്നാണ് പല പരാതികളിലും പരാമര്‍ശിച്ചിരിക്കുന്നത്.

യുവതിയുടെ മരണശേഷമാണ് ഇപ്പോൾ കേസിൽ വിധി വന്നിരിക്കുന്നത്. കമ്പനിയുടെ ടാല്‍ക്കം പൗഡറിന് മാത്രമല്ല, ഒട്ടുമിക്ക ഉത്പനങ്ങള്‍ക്കും എതിരെ പരാതി ഉയര്‍ന്നിരുന്നു. പ്രൊഡക്ടറുകളെ ന്യായീകരിക്കുക മാത്രമാണ് ഇത്രകാലമായി കമ്പനി ചെയ്തിരുന്നത്.

English summary
Johnson & Johnson was ordered by a US jury on Monday to pay $55 million to a woman who said that using the company's talc-powder products for feminine hygiene caused her to develop ovarian cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X