കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത വെളിപ്പെടുത്തലില്‍ ഹിലരി അകത്താവും, അവകാശ വാദവുമായി ജൂലിയന്‍ അസാഞ്ചെ

ഹിലരിയെ ജയിലിലമാക്കുമെന്നും അതിന് തക്കതായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് അസാഞ്ചെയുടെ അവകാശവാദം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരെ വിക്കി ലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. തന്റെ അടുത്ത വെളിപ്പെടുത്തല്‍ ഹിലരിയെ ജയിലിലമാക്കുമെന്നും അതിന് തക്കതായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് അസാഞ്ചെയുടെ അവകാശവാദം. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അസാഞ്ചെ ഹിലരിയ്ക്ക് മുന്നറിയിപ്പുമായി പ്രത്യക്ഷപ്പെട്ടത്.

എതിര്‍സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ഹിലരിക്കെതിരെയുള്ള ആയുധമായി പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഹിലരിയുടെ സ്വകാര്യ ഇമെയില്‍ സെര്‍വ്വറില്‍ നിന്നുള്ള 30, 322 മെയിലുകളാണ് അസാഞ്ചെ ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. 2010 ജൂണ്‍ മുതല്‍ 201 ആഗസ്ത് 12 വരെയുള്ള കാലഘട്ടത്തിലുള്ളതാണ് ഇവ. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലരി ഉപയോഗിച്ചിരുന്ന സ്വകാര്യ സെര്‍വ്വറില്‍ നിന്നുള്ള വിവാദ മെയിലുകളെക്കുറിച്ചാണ് എഫ്ബിഐ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

hilary-clinton

അസ്സാഞ്ച് ഹാക്ക് ചെയ്ത് സൂക്ഷിച്ചിട്ടുള്ള അടുത്ത ഘട്ടത്തില്‍ പുറത്തുവിടാനിരിക്കുന്ന മെയിലുകളുടെ ഉള്ളടക്കങ്ങളെക്കുറിച്ച് അസാഞ്ചെ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഹിലരിയ്‌ക്കെതിരെ നടക്കുന്ന എഫ്ബിഐ അന്വേഷണത്തില്‍ ഒബാമാ സര്‍ക്കാരിന് ആത്മവിശ്വാസം പോരെന്നും അസ്സാഞ്ചെ പറയുന്നു.

ഹിലരി ക്ലിന്റന്റെ പുതിയ ഇമെയില്‍ വിവാദത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് ഇരട്ടപ്രഹരവുമായി ജൂലിയന്‍ അസാഞ്ചെയുടെ രംഗപ്രവേശം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെക്കാള്‍ മുന്‍തൂക്കമുണ്ടായിരുന്നത് ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനായിരുന്നുവെങ്കിലും പുതിയ വിവാദങ്ങള്‍ ഹിലരിയുടെ ലീഡ് നിലയില്‍ നിര്‍ണ്ണായകമായ വ്യത്യാസങ്ങളുണ്ടാക്കും എന്നുതന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

English summary
Julian Assange claims his next revelation will ensure Hillary Clinton arrested. Assange hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X