തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സൈനികനെ ഹമാസ് കൊന്നു
ഗാസ: തട്ടിക്കൊണ്ട് പോകപ്പെട്ട സൈനികനെ ഹമാസ് വധിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്‍ ആണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഗോള്‍ഡിന്റെ കുടുംബത്തേയും അറിയിച്ചു.
എന്നാല്‍ സൈനികന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹദര്‍ ഗോള്‍ഡിനെ ഹമാസ് തട്ടിക്കൊണ്ടുപോയത്. തുരങ്കത്തിലൂടെ വന്ന് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

റാഫയില്‍ ഹമാസിന്റെ തുരങ്കം നശിപ്പിക്കുന്നതിനിടെയാണ് ജൂലായ് 31 ന് രാത്രി ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച തന്നെ ഗോള്‍ഡിന്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ നിഗമനം. ആത്മഹത്യാ ബോംബര്‍ നടത്തിയ സ്‌ഫോടനത്തിലായിരുന്നു രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്.
ഗോള്‍ഡിനെ ബന്ദിയാക്കിയതറിഞ്ഞ് ഇസ്രായേല്‍ സൈന്യം പാഞ്ഞെത്തി. പക്ഷേ അപ്പോഴേക്കും ഹമാസ് പ്രവര്‍ത്തകര്‍ തുരങ്കത്തിലൂടെ രക്ഷപ്പെട്ടുവെന്നാണ് സൈന്യത്തിന്റെ ഭാഷ്യം.
ഇതിനിടെ ഗാസയിലെ സൈനിക സാന്നിധ്യം കുറക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ വെടി നിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനികന്റെ മരണം സ്ഥിരീകരിച്ചതോടെ ഗാസയിലെ ആക്രമണവും രൂക്ഷമാക്കി.
ശനിയാഴ്ച മാത്രം നൂറോളം പലസ്തീന്‍കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. സമാധാനത്തിന്റെ ഭാഷയുമായി ആരും ഇനി തങ്ങളെ സമീപിക്കേണ്ടെന്നാണ് ഇസ്രായേല്‍ നല്‍കുന്ന സൂചന. എന്നാല്‍ സൈനികനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് അറിയില്ലെന്നാണ് ഹമാസ് അധികൃതര്‍ അറിയിച്ചത്.












Click it and Unblock the Notifications