കൊല്ലണമെന്ന് മുറവിളി കൂട്ടുന്നവര്‍ ഇതൊന്ന് കാണണം; തെരുവ് നായകള്‍ക്ക് വേണ്ടി വീടുവിട്ടിറങ്ങിയ ഒരാള്‍
ബെയ്ജിങ്ങ്: തെരുവു നായകളെ സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം കിടപ്പാടം ഉപേക്ഷിച്ച 58 കാരന്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. ക്യുയി ഹെങ്കി എന്ന അമ്പത്തെട്ട് കാരനാണ് തെരുവു നായകളെ സംരക്ഷിക്കുന്നതിനായി തെരുവുകളിലേക്കിറങ്ങിയത്.
ഇപ്പോള്‍ ഒരു സഞ്ചരിക്കുന്ന കുടിലിലാണ് അയാളുടെ വാസം. ചവറുനീക്കിക്കളഞ്ഞു കിട്ടുന്ന വരൂമാനം കൊണ്ടാണ് ജീവിയ്ക്കുന്നത്. ഇപ്പോള്‍ പത്ത് നായകള്‍ മാത്രമേ അയാളോടൊപ്പം ഉള്ളൂ. കിട്ടുന്ന വരുമാനത്തില്‍ നിന്നും 45500രൂപയോളമാണ് പട്ടികളുടെ ആഹാരത്തിനും മരുന്നിനായി മാറ്റി വയ്ക്കുന്നത്. ക്യുയിയുടെ മൃഗസ്‌നേഹം കണ്ട് അയാളോട് അലിവ് തോന്നിയ ചില പരിസരവാസികള്‍ അയാളെ സാമ്പത്തികമായി സഹായിയ്ക്കുന്നുമുണ്ട്. അതുകൊണ്ടു വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കഴിഞ്ഞു കൂടുന്നു.

വീട്ടില്‍
ഉപേക്ഷിക്കപ്പെട്ടു തെരുവില്‍ കഴിയുന്ന നായകളെ പരിചരിക്കുന്ന രീതി അയാള്‍ തുടങ്ങിയത് 28 വര്‍ഷം മുന്‍പാണ്. അന്ന് അയാള്‍ക്ക് വീടുണ്ടായിരുന്നു.അതുകൊണ്ടു പരിക്കേറ്റും ഉപേക്ഷിയ്ക്കപ്പെട്ടും കിടക്കുന്ന നായകളെ കണ്ടാല്‍ അയാള്‍ അതിനെ എടുത്തു സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുവരുമായിരുന്നു.

അധികാരികള്‍
വീട്ടില്‍ പട്ടികള്‍ കൂടുതലായതോടെ ബഹളവും പകര്‍ച്ചവ്യാധികള്‍ പകര്‍ത്തുമോ എന്ന ഭീതിയും കാരണം അയല്‍ക്കാര്‍ അധികാരികള്‍ക്ക് പരാതി നല്‍കാന്‍ തുടങ്ങി.നായകളെ സ്വയം ഉപേക്ഷിക്കുന്നോ അതോ അധികാരികളെത്തി വീട് ഒഴിപ്പിയ്ക്കണമോ എന്ന് ആലോചിച്ച് തീരുമാനം പറയണമെന്ന് അധികൃതര്‍ അയാളോട് ആവശ്യപ്പെട്ടു.

തെരുവിലേക്കിറങ്ങി
നായകളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. അതുകൊണ്ട് വീട് കുടുംബാംഗങ്ങള്‍ക്കു വിട്ടുകൊടുത്തിട്ടു അയാള്‍ തെരുവിലേക്കിറങ്ങുകയായിരുന്നു.

വരുമാനം
ഇപ്പോള്‍ ഒരു സഞ്ചരിക്കുന്ന കുടിലിലാണ് അയാളുടെ വാസം. ചവറുനീക്കിക്കളഞ്ഞു കിട്ടുന്ന വരൂമാനം കൊണ്ടാണ് ക്യുയി ജീവിക്കുന്നത്. ഇപ്പോള്‍ പത്ത് നായകള്‍ മാത്രമേ അയാളോടൊപ്പം ഉള്ളൂ.

വ്യായാമം
തന്റെ സഞ്ചരിക്കുന്ന വീട്ടിനുള്ളില്‍ എപ്പോഴും അടച്ചിട്ടിരുന്നാല്‍ നായകളുടെ ആരോഗ്യം ക്ഷയിക്കുമെന്നതിനാല്‍ അവയ്ക്കു വേണ്ട വ്യായാമം നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്. അതിനായി അവയെ നടത്താന്‍ കൊണ്ടുപോകും. അത് ചെയ്യുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി ക്യുയി പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

28 വര്‍ഷത്തിനിടെ
ഇപ്പോള്‍ ക്യുയിയുടെ ഒപ്പം 10 നായകളെ ഉള്ളുവെങ്കിലും കഴിഞ്ഞ 28 വര്‍ഷത്തിനിടെ 3000 ത്തോളം നായകള്‍ക്ക് ഉടമസ്ഥരെ ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്.

ദത്തു നയം
നായയെ കൊടുക്കുന്നതിന് ദത്തു നയങ്ങളൊക്കെയുണ്ട്. ക്യുയിയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടു പോയിക്കഴിഞ്ഞാലും കൊണ്ടുപോകുന്ന വീട്ടില്‍ പോയി നായ സുഖമായാണോ കഴിയുന്നത്, അതിന് കുത്തിവെപ്പുകള്‍ എടുത്തോ എന്നൊക്കെ ഇടയ്ക്കിടെ പരിശോധിയ്ക്കുവാന്‍ ക്യുയിയെ അനുവദിയ്ക്കണമെന്നൊക്കെയുള്ള വ്യവസ്ഥകളുണ്ട്.

വളരെ കുറവ്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ അവധിക്കാലം മാത്രമാണ് തന്റെ ഭാര്യയോടും കുഞ്ഞുങ്ങളോടും ഒപ്പം ചെലവഴിച്ചിട്ടുള്ളതെന്നും അതില്‍ കുടുംബത്തിന് പരാതി ഇല്ലെന്നുമാണ് ക്യുയി പറയുന്നത്.












Click it and Unblock the Notifications