കുടിവെള്ളം ഇല്ലാതാകുന്ന ഭീകര അവസ്ഥയില്‍ നിന്നും സൗദി രക്ഷപ്പെടുന്നു, എങ്ങനെ?
റിയാദ്: ജല ഉപഭോഗത്തില്‍ ലോക ശരാശരിയെക്കാളും രണ്ടിരട്ടിയാണ് സൗദിയുടെ ജല ഉപഭോഗം. ജലം ഉപയോഗിയ്ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേയ്ക്ക് പോകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. എന്നാല്‍ വെള്ളക്കരം കൂട്ടിയ ഭരണകൂടത്തിന്റെ നടപടി ജല ഉപഭോഗം കുറച്ചു. ജലവൈദ്യുതി വിതരണ മന്ത്രി എന്‍ജിനീയര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ ആണ് ഇക്കാര്യം പറഞ്ഞത്.
250 ലിറ്ററാണ് സൗദിയിലെ ഒരാളുടെ ശരാശരി ജല ഉപയോഗം. ലോകത്ത് ഒരു വ്യക്തിയുടെ ശരാശരി ജല ഉപയോഗം 83 ലിറ്ററാണ്. ജല ഉപഭോഗത്തില്‍ ലോക ശരാശരിയെക്കാളും എത്രയോ ഇരട്ടിയാണ് സൗദിയുടെ ജല ഉപയോഗ നിരക്ക്. വെറും 60 മില്ലീ മീറ്ററില്‍ താഴെ മാത്രമാണ് സൗദിയില്‍ മഴ പെയ്യുന്നത്.

നല്ല രീതിയില്‍ മഴ ലഭിയ്ക്കുകയും ഒട്ടേറെ പുഴകളും തടാകങ്ങളുമൊക്കെയുള്ള രാജ്യങ്ങളില്‍ പോലും സൗദിയിലേത് പോലെ ജലം ഉപയോഗിയ്ക്കുന്നില്ല. ഉപയോഗം കുറയ്ക്കാന്‍ പല നിര്‍ദ്ദേശങ്ങളും നല്‍കിയെങ്കിലും അതൊന്നും ഫലവത്തായില്ല. ഇതോടെ വെള്ളക്കരം കൂട്ടി. ജല ഉപയോഗത്തില്‍ വലിയ കുറവ് സംഭവിയ്ക്കുകയും ചെയ്തു .












Click it and Unblock the Notifications