കുല്‍ഭൂഷണ്‍ ജാദവിന് ഇളവ് ലഭിച്ചേക്കില്ല; സൂചന നല്‍കി ഇമ്രാന്‍ ഖാന്‍, 'ജാദവ് കുറ്റക്കാരന്‍'
ഇസ്ലാമാബാദ്: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷാ വിധിയില്‍ പാകിസ്താന്‍ ഇളവ് വരുത്തിയേക്കില്ലെന്ന് സൂചന. ശിക്ഷാവിധി പുനപ്പരിശോധിക്കണമെന്ന് അന്താരാഷ്ട്ര കോടതി ബുധനാഴ്ച വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണം മറിച്ചാണ്.

അന്താരാഷ്ട്ര കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം, കുല്‍ഭൂഷണെ മോചിപ്പിക്കണമെന്ന് വിധിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. പാകിസ്താനിലെ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച കേസില്‍ കുറ്റക്കാരനാണ് കുല്‍ഭൂഷണ്‍ ജാദവ്. നിയമപ്രകാരമുള്ള നടപടികള്‍ പാകിസ്താന്‍ തുടരുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ചാരപ്രവര്‍ത്തനം, ഭീകരവാദം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇന്ത്യന്‍ മുന്‍ നാവിക ഓഫീസറായ കുല്‍ഭൂഷണെ പാകിസ്താന്‍ സൈനിക കോടതി ശിക്ഷിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്താന്‍ ശിക്ഷ പുനരാലോചിക്കണമെന്നാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും മോചിപ്പിക്കാന്‍ കോടതി വിധിയില്‍ പറയുന്നില്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നത്.
കുല്‍ഭൂഷണ്‍ ജാദവിന് നിയമപ്രകാരമുള്ള അവകാശങ്ങള്‍ തടയരുത് എന്ന് അന്താരാഷ്ട്ര കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിയമ സഹായം തടയുന്ന പാകിസ്താന്റെ നടപടി ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ സംബന്ധിച്ച് പാകിസ്താന്‍ പുനരാലോചന നടത്തണം. അതുവരെ ശിക്ഷ നടപ്പാക്കരുതെന്നും കോടതി വിധിയില്‍ പറയുന്നു. ഇതുപ്രകാരം കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കാന്‍ പാകിസ്താന് സാധിക്കില്ല.












Click it and Unblock the Notifications