കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിന്റെ സമ്മര്‍ദ്ദം ഫലിച്ചില്ല; കുര്‍ദ് പാര്‍ലമെന്റും ഹിതപ്പരിശോധനാ തീരുമാനം അംഗീകരിച്ചു

  • By Desk
Google Oneindia Malayalam News

ഇര്‍ബില്‍: ഇറാഖിന്റെയും അയല്‍ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പ് അവഗണിച്ച് സപ്തംബര്‍ 25ലെ സ്വാതന്ത്ര്യ ഹിതപ്പരിശോധനയുമായി മുന്നോട്ടു പോവാന്‍ കുര്‍ദ് പാര്‍ലമെന്റും തീരുമാനിച്ചു. വടക്കന്‍ ഇറാഖിലെ പ്രാദേശിക തലസ്ഥാനമായ ഇര്‍ബിലില്‍ രണ്ട് വര്‍ഷത്തിലാദ്യമായി യോഗം ചേര്‍ന്ന കുര്‍ദ് എം.പിമാര്‍ ഹിതപ്പരിശോധനാ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ വൈസ് പ്രസിഡന്റ് ജാഫര്‍ അയ്‌മെന്‍കിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗം മൂന്നിനെതിരേ 68 വോട്ടകള്‍ക്കാണ് ഹിതപ്പരിശോധനയ്ക്കനുകൂലമായ പ്രമേയം പാസ്സാക്കിയത്.

ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റാണ് (കെ.ആര്‍.ജി) ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി 25ന് ഹിതപ്പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിതപ്പരിശോധനയെ എതിര്‍ക്കാന്‍ ഇറാഖി പാര്‍ലമെന്റ് ചൊവ്വാഴ്ച നടത്തിയ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്തിരുന്നെങ്കിലും മുന്‍ തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് കുര്‍ദ് നേതാവും കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റ് പ്രസിഡന്റുമായ മസൂദ് ബര്‍സാനി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഹിതപ്പരിശോധനയുടെ ശക്തനായ വക്താവായ കിര്‍ക്കുക്ക് ഗവര്‍ണര്‍ നജ്മുദ്ദീന്‍ കരീമിനെ തല്‍സ്ഥാനത്ത് നിന്ന് ഇറാഖ് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ നീക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും തങ്ങളുടെ തീരുമാനത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന പ്രഖ്യാപനമാണ് കുര്‍ദ് പാര്‍ലമെന്റിന്റെ പുതിയ തീരുമാനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

kurdparliament

കേന്ദ്ര ഭരണകൂടമായ ഇറാഖിനു പുറമെ അയല്‍ രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളും കുര്‍ദുകള്‍ക്ക് സ്വതന്ത്ര രാഷ്ട്രമെന്ന വാദത്തിനെതിരാണ്. മേഖലയില്‍ ഇസ്രായേല്‍ മാത്രമാണ് കുര്‍ദുകള്‍ക്കനുകൂലമായി രംഗത്ത് വന്നിരിക്കുന്നത്. ഇറാഖും ഇര്‍ബിലുമായി ഉടലെടുത്ത പുതിയ സംഘര്‍ഷം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ ഹിതപ്പരിശോധനാ തീരുമാനം താല്‍ക്കാലികമായി മാറ്റിവയ്ക്കണമെന്ന അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അപേക്ഷയും കുര്‍ദുകള്‍ ചെവിക്കൊണ്ടിട്ടില്ല.
English summary
The parliament of Iraq's autonomous Kurdistan region has approved holding a referendum on independence on September 25 despite growing opposition from Baghdad and neighbouring countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X