Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യമില്ലാത്ത കുവൈത്ത്; സര്‍ക്കാര്‍ രാജിവച്ചു, രണ്ടു വര്‍ഷത്തിനിടെ അഞ്ചാം മന്ത്രിസഭ

തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാണ് മേല്‍ക്കൈ. പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് പ്രശ്‌നം

k

കുവൈത്ത് സിറ്റി: അധികാരമേറ്റ് മാസങ്ങള്‍ മാത്രമായ കുവൈത്തിലെ സര്‍ക്കാര്‍ രാജിവച്ചു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ സബാഹ് രാജികത്ത് കിരീടവകാശിക്ക് സമര്‍പ്പിച്ചു. കുവൈത്ത് അമീറിന്റെ എല്ലാ ചുമതലയും ഇപ്പോള്‍ വഹിക്കുന്നത് കിരീടവകാശി ശൈഖ് മിശാല്‍ അല്‍ അഹ്മദ് ആണ്. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം പുതിയ സര്‍ക്കാരിനെ നിയോഗിച്ചത്.

പാര്‍ലമെന്റ് പിരിച്ചുവിടുകയും സെപ്തംബറില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്ത ശേഷമായിരുന്നു സര്‍ക്കാരിനെ നിയോഗിച്ചത്. ഭരണകൂടം നിയമിക്കുന്ന സര്‍ക്കാരും തിരഞ്ഞെടുപ്പിലൂടെ എത്തുന്ന പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ പല കാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുകയാണ്. ഇതാണ് കുവൈത്തിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണം.

സാമ്പത്തിക വിഷയങ്ങളിലാണ് കുവൈത്ത് സര്‍ക്കാരും പാര്‍ലമെന്റും തമ്മില്‍ കാര്യമായ ഭിന്നത നിലനില്‍ക്കുന്നത്. രാജ്യത്തിന് കടമെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ അനാവശ്യമായ ചെലവുകള്‍ ചുരുക്കണമെന്ന് വ്യക്തമാക്കുന്ന പാര്‍ലമെന്റ് സര്‍ക്കാര്‍ നിലപാടിനെതിരെ നിലകൊള്ളുന്നു.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാണ് മേല്‍കൈ എന്നതും സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയാണ്. രാഷ്ട്രീയമായ ഭിന്നതയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസമാണ്. രാഷ്ട്രീയ വിമതര്‍ക്ക് പൊതുമാപ്പ് നല്‍കണം, അഴിമതി തടയാന്‍ ശക്തമായ നടപടി വേണം, പ്രധാന സ്ഥാപനങ്ങള്‍ പുനഃസംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നു.

ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ലമെന്റില്‍ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം പദ്ധതിയിട്ടിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ കുവൈത്തില്‍ രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിസഭയാണിത്. 50 അംഗ പാര്‍ലമെന്റാണ് കുവൈത്തില്‍. എന്നാല്‍ ഭരണകൂടം നിയമിക്കുന്ന മന്ത്രിസഭയില്‍ ഇതില്‍ നിന്ന് ഒരംഗത്തെ മാത്രമാണ് ഉള്‍പ്പെടുത്തുക. ബാക്കിയുള്ളവരെ അമീര്‍ നിര്‍ദേശിക്കുകയാണ് പതിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+