• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെയിംസ് വെബ് ടെലിസ്‌കോപ് യാത്ര തിരിച്ചു; പ്രപഞ്ച രഹസ്യങ്ങള്‍ തേടി, വിക്ഷേപണം വിജയം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്രപഞ്ച രഹസ്യം തേടി ജെയിംസ് വെബ് ടെലിസ്‌കോപ് യാത്രയാരംഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പാണിത്. ആരിയാനെ 5 റോക്കറ്റാണ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഭ്രമണപഥത്തിലെത്താന്‍ ഒരു മാസമെടുക്കുമെന്നാണ് അറിയുന്നത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍2 ഭ്രമണപഥത്തിലാകും ടെലിസ്‌കോപ് സ്ഥിതി ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം 4 മടങ്ങ് അകലത്തിലാണിത്. ഹബ്ബിള്‍ ടെലിസ്‌കോപ് സ്ഥിതി ചെയ്യുന്നത് ഭൂമിയില്‍നിന്ന് വെറും 570 കിലോമീറ്റര്‍ മാത്രം ദൂരെയാണ്. 2 കണ്ണാടികളാണ് ടെലിസ്‌കോപ്പിലുള്ളത്.

വലുപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്തു സഞ്ചരിക്കുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കന്‍ഡറി മിറര്‍) കേന്ദ്രീകരിക്കുകയും ഇതിനെ അപഗ്രഥിച്ച് ടെലിസ്‌കോപ്പിലെ ഉപകരണങ്ങള്‍ ചിത്രങ്ങളെടു്കകുകയമാണ് ചെയ്യുക. ഒരു ടെന്നിസ് കോര്‍ട്ടിന്റെ വലുപ്പമുള്ള മറ ടെലിസ്‌കോപ്പിനെ സൂര്യപ്രകാശത്തില്‍നിന്നു സംരക്ഷിക്കുകയും ചെയ്യും. 1350 കോടി വര്‍ഷം മുന്‍പുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, തമോഗര്‍ത്തങ്ങളുടെ സമഗ്ര നിരീക്ഷണം, മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക, നെപ്റ്റിയൂണ്‍, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം എന്നിവയാണു ഈ ടെലിസ്‌കോപിക് മെഷീന്‍ വിക്ഷേപണം ചെയ്തതിലെ ലക്ഷ്യം.

'ജാമ്യം ലഭിച്ചതിന് പിന്നാലെ വീഡിയോ ക്ലിപ്പ് ദിലീപിന്റെ വീട്ടിലെത്തി', എത്തിച്ചത് വിഐപിയെന്ന് ബാലചന്ദ്രകുമാർ'ജാമ്യം ലഭിച്ചതിന് പിന്നാലെ വീഡിയോ ക്ലിപ്പ് ദിലീപിന്റെ വീട്ടിലെത്തി', എത്തിച്ചത് വിഐപിയെന്ന് ബാലചന്ദ്രകുമാർ

നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. മനുഷ്യന്‍ ഇന്ന് വരെ നിര്‍മ്മിച്ചതില്‍ വച്ച് എറ്റവും ശേഷി കൂടിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ വിക്ഷേപണമാണ് ഈ ക്രിസ്മസ് ദിനത്തില്‍ നടന്നത്. വിക്ഷേപണം കഴിഞ്ഞ് 12 മണിക്കൂര്‍ കഴിയുമ്പോഴായിരിക്കും ആദ്യ സഞ്ചാര പാതാ മാറ്റം. ഇത്തരത്തില്‍ മൂന്ന് തവണ പേടകത്തിലെ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് സഞ്ചാര പാത ക്രമീകരിക്കും. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിരട്ടി അകലത്തില്‍ ലെഗ്രാഞ്ച് 2 പോയിന്റാണ് പേടകത്തിന്റെ ലക്ഷ്യം.

ഇവിടെയെത്താന്‍ ഒരു മാസമെടുക്കും. സൂര്യന്റെ ശക്തമായ പ്രകാശത്തില്‍ നിന്ന് ഭൂമിയും സ്വന്തം സോളാര്‍ ഷീല്‍ഡും ദൂരദര്‍ശിനിയെ സംരക്ഷിക്കും. ആദ്യ ചിത്രങ്ങള്‍ കിട്ടി തുടങ്ങാന്‍ പിന്നെയും കാത്തിരിക്കണം. എല്‍ 2വില്‍ എത്തിയ ശേഷം കണ്ണാടി വിടരും, എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ശാസ്ത്ര ദൗത്യം തുടങ്ങുക. അത് കൊണ്ട് എല്‍ 2വില്‍ എത്തി ആറ് മാസം കഴിഞ്ഞ ശേഷമായിരിക്കും ദൂരദര്‍ശിനി കമ്മീഷന്‍ ചെയ്യുക.

 രാജഭരണം ഇതിലും എത്രയോ ഭേദമായിരുന്നു, ബിജെപിക്കെതിരെ വാളെടുത്ത് ഗുലാം നബി ആസാദ് രാജഭരണം ഇതിലും എത്രയോ ഭേദമായിരുന്നു, ബിജെപിക്കെതിരെ വാളെടുത്ത് ഗുലാം നബി ആസാദ്

English summary
Launches world's largest James Webb telescope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion