റാസല്‍ഖൈമ:പാകിസ്താനിയുടെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ 'മയക്കി' കൊക്കയില്‍ തള്ളി കൊന്നു
റാസല്‍ഖൈമ: ഭര്‍ത്താവിനെ ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷം കാറിനുള്ളിലാക്കി കൊക്കയില്‍ തള്ളിയിട്ട് കൊന്ന ഭാര്യയ്ക്ക് ജീവപര്യന്തം തടവും 100,000 രൂപ പിഴയും വിധിച്ചു. പൊലീസിന്റെ അന്വേഷണ മികവ് കൊണ്ട് മാത്രം തെളിയിക്കപ്പെട്ട കൊലപാതക്കേസിലാണ് വിധി. അഭിഭാഷകനായ ഭര്‍ത്താവിനെയാണ് സ്ത്രീ കൊലപ്പെടുത്തിയത്. രണ്ട് പുരുഷന്‍മാരും കൊലപാതകങ്ങള്‍ക്ക് ഇവരെ സഹായിച്ചു.
റാസല്‍ഖൈമയിലെ ഒരു കൊക്കയിലാണ് യുവതി ഭര്‍ത്താവിനെ തള്ളിയിട്ടത്. അപകടമരണാക്കി തീര്‍ക്കാനായിരുന്നു ശ്രമം. ആദ്യ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചില്ല. ഭര്‍ത്താവിന്റെത് അപകട മരണം തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ പൊലീസ് ഫൊറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ തെളിവായി കാട്ടിയപ്പോള്‍ സ്ത്രീയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല.

54കാരാനായ ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കി മയക്കി കാറില്‍ കയറ്റിയ ശേഷം സഹായികളെ ഉപയോഗിച്ച് കാര്‍ ഉള്‍പ്പടെ കൊക്കയിലേയ്ക്ക് തള്ളിയിടുകയായിരുന്നെന്ന് സ്ത്രീ സമ്മതിച്ചു. അതേ സമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 11 കുട്ടികളാണ് സ്ത്രീയ്ക്കുള്ളത്. ചൊവ്വാഴ്ചയാണ് കോടതി വിധി പറഞ്ഞു. യുവതിയുടെ സഹായിയായ പാകിസ്താനി ഡ്രൈവര്‍ക്ക് തടവും പിഴയും ചുമത്തി. കൊലപാതകത്തില്‍ മറ്റൊരു സഹായിയും യുവതിയ്ക്കുണ്ടായിരുന്നു.












Click it and Unblock the Notifications