കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ സോപ്പിട്ട് ഖത്തര്‍; നല്‍കുന്നത് കോടികളുടെ വാതകം, ഇന്ത്യയ്ക്ക് പിന്നാലെ വിസാ ഫ്രീയും

പാകിസ്താനുമായി സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വരവ്. ഈ സന്ദര്‍ശനത്തിനിടെ കോടികളുടെ കരാറുകള്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

  • By Ashif
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ നിന്നു കടുത്ത വെല്ലുവിളി നേരിടുന്ന ഖത്തര്‍ വിദേശ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയാണ്. മുസ്ലിം രാജ്യങ്ങളിലെ പ്രധാനിയായ പാകിസ്താനെ കൂടെ നിര്‍ത്താനാണ് ഖത്തറിന്റെ ശ്രമം. തുര്‍ക്കിയെ നേരത്തെ ഖത്തര്‍ അവരുടെ പക്ഷത്ത് എത്തിച്ചിരുന്നു.

ഖത്തറും പാകിസ്താനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം കോടികളുടെ പ്രകൃതി വാതക ഇടപാടുകളാണ് ഇപ്പോള്‍ നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശം വയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അതുതന്നെയാണ് മറ്റു രാജ്യങ്ങളെ വരുതിയിലാക്കാന്‍ ഖത്തര്‍ ഉപയോഗിക്കുന്നതും.

140000 ക്യൂബിക് മീറ്റര്‍

140000 ക്യൂബിക് മീറ്റര്‍

ഖത്തറില്‍ നിന്നു ഓരോ മാസവും പാകിസ്താനിലേക്ക് എത്തുന്നത് 140000 ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകമാണ്. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരണമുണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അഞ്ച് ചരക്കു കപ്പല്‍

അഞ്ച് ചരക്കു കപ്പല്‍

അഞ്ച് ചരക്കു കപ്പലുകളാണ് പാകാസ്താനിലെ കറാച്ചി തുറമുഖത്തേക്ക് എല്ലാ മാസവും എത്തുന്നത്. നേരത്തെയുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് വാതക വിതരണമെന്നും പാകിസ്താന്‍ പറയുന്നു.

കപ്പല്‍ പാത

കപ്പല്‍ പാത

ഖത്തറിലെ ദോഹ തുറമുഖത്ത് നിന്ന് കറാച്ചിയിലേക്ക് അടുത്തിടെ നേരിട്ട് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പാത. അതിന് പിന്നാലെയാണ് വാതക ഇടപാട് ഇരട്ടിയാക്കിയത്.

മുസ്ലിം ലോകത്തെ സൈനിക ശക്തി

മുസ്ലിം ലോകത്തെ സൈനിക ശക്തി

മുസ്ലിം ലോകത്തെ പ്രധാന സൈനിക ശക്തിയാണ് പാകിസ്താന്‍. പാകിസ്താനെ കൂടെ നിര്‍ത്തുന്നതും പിണക്കാതെ നിര്‍ത്തുന്നതും എന്തുകൊണ്ടും ഗുണമാണ് ചെയ്യുകയെന്ന് ഖത്തറിന് അറിയാം.

സൗദി നടത്തുന്ന നീക്കം

സൗദി നടത്തുന്ന നീക്കം

നേരത്തെ പാകിസ്താനെ കൂടെ നിര്‍ത്താന്‍ സൗദി അറേബ്യ ശ്രമിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ പിടികൊടുത്തിരുന്നില്ല. രണ്ട് രാജ്യങ്ങളോടും തുല്യ പങ്കാളിത്തമാണ് തങ്ങള്‍ക്കുള്ളത് എന്നായിരുന്നു മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ പ്രതികരണം.

ഖത്തര്‍-പാക് കരാറുകള്‍

ഖത്തര്‍-പാക് കരാറുകള്‍

ഖത്തര്‍ വിദേശകാര്യമന്ത്രി അടുത്തിടെ പാകിസ്താനിലെത്തിയിരുന്നു. പാകിസ്താനുമായി സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വരവ്. ഈ സന്ദര്‍ശനത്തിനിടെ കോടികളുടെ കരാറുകള്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

ഊര്‍ജ പ്രതിസന്ധി

ഊര്‍ജ പ്രതിസന്ധി

പാകിസ്താന്‍ സ്റ്റേറ്റ് ഓയിലും ഖത്തര്‍ ഗ്യാസും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് പ്രകൃതി വാതകത്തിന്റെ െൈകമാറ്റം. പാകിസ്താനിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.

വാതകം എത്തിക്കാന്‍ മാര്‍ഗം

വാതകം എത്തിക്കാന്‍ മാര്‍ഗം

എല്‍എന്‍ജിയായോ ഇറാന്‍-പാകിസ്താന്‍ അല്ലെങ്കില്‍ തുര്‍ക്ക്‌മെനിസ്താന്‍-അഫ്ഗാന്‍-പാകിസ്താന്‍-ഇന്ത്യ വാതക ലൈന്‍ വഴിയോ ആണ് പാകിസ്താനിലേക്ക് പ്രകൃതി വാതകം എത്തേണ്ടത്.

വന്‍ ശക്തിയായി ഉയരും

വന്‍ ശക്തിയായി ഉയരും

പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എല്‍എന്‍ജി ആയിട്ടാണ് ഖത്തറില്‍ നിന്ന് ഇപ്പോള്‍ പാകിസ്താനിലേക്ക് വാതകം വരുന്നത്. പാകിസ്താന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ഖത്തര്‍ ബന്ധം സഹായിക്കുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍.

പാകിസ്താനും വിസാ ഫ്രീ

പാകിസ്താനും വിസാ ഫ്രീ

അതേസമയം, ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങള്‍ക്ക് നല്‍കിയ വിസാ ഫ്രീ സൗകര്യം പാകിസ്താനും ഖത്തര്‍ അനുവദിച്ചു. നേരത്തെ 80 രാജ്യങ്ങള്‍ക്ക് അനുവദിച്ചപ്പോള്‍ പാകിസ്താന് നല്‍കിയിരുന്നില്ല.

ബന്ധത്തിന് തെളിവ്

ബന്ധത്തിന് തെളിവ്

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയ അതേ സൗകര്യം പാകിസ്താനും ലഭിച്ചുവെന്ന് പാകിസ്താനിലെ ഖത്തര്‍ എംബസി അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സും ഇക്കാര്യം അറിയിയച്ചിട്ടുണ്ട്. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇന്ത്യ, റഷ്യ, ചൈന

ഇന്ത്യ, റഷ്യ, ചൈന

ഇന്ത്യ, റഷ്യ, ചൈന എന്നീ പ്രമുഖ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓഗസ്റ്റ് ആദ്യവാരത്തില്‍ ഖത്തര്‍ വിസാ ഫ്രീ സൗകര്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്ന് പാകിസ്താന് നല്‍കിയിരുന്നില്ല. ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കും നല്‍കിയിട്ടില്ല.

English summary
LNG imports from Qatar touch 140,000 cubic metres per month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X