Get Updates
Get notified of breaking news, exclusive insights, and must-see stories!

തിക്രീത് നഗരം ഷിയാകള്‍ തിരിച്ച് പിടിച്ചു, സദ്ദാമിന്‍റെ നാട്ടില്‍ നിന്നും സുന്നികളെ തുരത്തി

ബാഗ്ദാദ്: ഐസിസുകാരുടെ പൂര്‍ണനിയന്ത്രണത്തിലായരുന്ന തിക്രീത് നഗംരം ഇറാഖി സൈന്യം തിരിച്ച് പിടച്ചാതായി റിപ്പോര്‍ട്ട്. ഇറാഖി സൈനിക വക്താക്കളഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐസിസുകാരെ തുരത്തിയതിന് ശേഷം തിക്രീത് നഗരം ഒരു പ്രേതനഗരത്തിന് സമാനമായെന്നും സൈനിക വക്താക്കള്‍.

20 ല്‍ അധികം വീടുകള്‍ തീയിട്ട് നശിപ്പിച്ചു. അമ്പതിലേറെ കടകള്‍ കൊള്ളയടിച്ചു. നഗരത്തില്‍ നിന്നും രക്ഷപ്പെട്ട ഐസിസുകാര്‍ ഉള്‍പ്പടെ വന്‍ മോഷണങ്ങളാണ ്‌നടത്തിയത്. നഗരത്തിലെ മോഷണം തടയാന്‍ സൈന്യത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നഗരത്തെ സാധാരണ നിലയിലേയ്ക്ക് ആക്കുന്നതിന് ഏറെ ശ്രമകരമാണെന്നും സൈനിക വക്താക്കള്‍ പറയുന്നു.

Tkrit

ഐസിസുകാരെ ലക്ഷ്യമിട്ട് അമേരിയ്ക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 137 വീടുകള്‍ നശിച്ചതായി പറയപ്പെടുന്നു. ഇറാഖി സേനയ്‌ക്കൊപ്പം പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഷിയ സായുധ സംഘങ്ങള്‍ സുന്നി വിഭാഗത്തെ തിരഞ്ഞ് പിടിച്ച് ഉപ്രദവിയ്ക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിയ്ക്കുന്നു. തിക്രീതിന്റെ പലഭാഗങ്ങളിം ഷിയ സേന ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സദ്ദാം ഹുസൈന്റെ ജന്മനാടാണ് തിക്രീത് . കഴിഞ്ഞ ജൂണിലാണ് ഐസിസുകാര്‍ തിക്രീത് പിടിച്ചെടുത്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+