പുടിന്റെ വിശ്വസ്തരായ ക്രൂരൻമാർ; യുക്രൈനെതിരെ യുദ്ധം ചെയ്യുന്ന കാദിറോവൈറ്റ്സ് ആരാണ്?
കിയെവ്; യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിൽ റഷ്യയെ പിൻതുണച്ച് രം ഗത്തെത്തിയ ചെച്നിയ റിപ്പബ്ലിക്കിൽ നിന്നുള്ള സൈനികരാണ് കാദിറോവൈറ്റ്സ്. യുക്രൈനിയരുടെ അഭിപ്രായത്തിൽ അധിനിവേശ ശക്തികളിൽ ഏറ്റവും ക്രൂരന്മാരാണ് ചെചെൻസ് എന്ന കാദിറോവൈറ്റ്സ്. റംസാൻ കാദിറോവ് എന്ന ചെചെൻസ് നേതാവ് തന്റെ ആളുകൾ യുദ്ധം ചെയ്യുന്നതിന്റെ വീഡിയോകൾ ടെലിഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നു. വളരെ മൃ ഗീയമായിട്ടാണ് ഇവർ പെരുമാറുന്നത്. ഇരകളെ മൃതദേഹങ്ങൾക്കിടയിൽ വലിച്ചിഴക്കുമ്പോൾ കാദിറോവൈറ്റ്സ് എല്ലാ ദിശകളിലേക്കും വെടിവയ്ക്കുന്നത് വീഡിയോകളിൽ കാണാമായിരുന്നു.
റഷ്യൻ ഭാഷ തന്നെയാണ് ചെച്നിയയിലും സംസാരിക്കുന്നത്. റഷ്യക്കാരുമായി സഹകരിക്കാൻ ചേരി മാറിയ ചെചെൻ സ്വാതന്ത്ര്യ നേതാവിന്റെ മകനാണ് റംസാൻ കദിറോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സംരക്ഷണക്കാരനാണ് ഇയാൾ എന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. പുടിൻ യുക്രൈനിൽ അധിനിവേശം പ്രഖ്യാപിച്ചപ്പോൾ ഉടൻ തന്നെ സൈന്യത്തെ അയച്ച് പിൻതുണ നൽകിയിരുന്നു കദിറോവ്. കിയെവിലെ നാസികളുമായി തന്റെ ആളുകൾ യുദ്ധം ചെയ്യുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുടിനോടുള്ള വിശ്വസ്തത കാണിക്കാൻ ആണ് അദ്ദേഹം യുക്രൈൻ യുദ്ധത്തിന്റെ ഭാ ഗമായതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ കോൺസ്റ്റാന്റിൻ കലച്ചേവ് പറയുന്നു.

കഴിഞ്ഞ മാസം യുക്രൈനിയൻ തുറമുഖമായ മരിയുപോളിലാണ് കദിറോവ് തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. ഒരു റഷ്യക്കാരനെ പീഡിപ്പിച്ചുവെന്നാരോപിച്ച് യുക്രൈനിയൻ സൈനികനെ കണ്ടെത്തി സ്വന്തം കൈകൊണ്ട് ശിക്ഷിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ മരിയുപോളിന്റെ സിറ്റി ഹാൾ പിടിച്ചെടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ മറ്റൊരു കെട്ടിടമായിരുന്നു ഇവർ പിടിച്ചെടുത്തിരുന്നത്. നിലവിൽ യുക്രൈനിൽ ക്രൂരമായി കൊല്ലപ്പെട്ടവരുടെ ഉത്തരവാദിത്വം കദിറോവ് സൈന്യം ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ 2014ൽ യുക്രൈനിലും പിന്നെ സിറിയയിലും നടന്ന ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട സൈന്യമാണ് കദിറോവിന്റെത്.
Recommended Video
ആയിരത്തോളം ചെചെൻമാർ യുക്രൈനിൽ യുദ്ധം ചെയ്യുന്നുണ്ടെന്ന് കാദിറോവ് വെളിപ്പെടുത്തി. എന്നാൽ ഈ കണക്ക് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുക്രൈനിൽ എവിടെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നത് എന്ന് പോലും അറിയില്ല. അതേ സമയം കദിറോവിനെ എതിർക്കുന്ന മറ്റ് ചെചെൻ വംശജർ റഷ്യയുമായി യുദ്ധം ചെയ്യാൻ യുക്രൈൻ സേനയിലും ചേർന്നിട്ടുണ്ട്. രാഷ്ട്രീയ വിദഗ്ധനായ ഔറേലി കാമ്പാനയുടെ അഭിപ്രായത്തിൽ, യുക്രൈനെതിരായ റഷ്യയുടെ മാനസിക യുദ്ധത്തിന്റെ ഭാഗമാണ് കാദിറോവൈറ്റുകളുടെ വിന്യാസം. ചെചെൻ സൈനികരെ ഉൾപ്പെടുത്തുന്നത് യുക്രൈൻ ജനതയിൽ ഭയം വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് അവർ കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ തുടക്കത്തിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ കൊല്ലാനാണ് പുടിൻ ചെചെൻസികളെ സൈന്യത്തോടൊപ്പം ചേർത്തതെന്നും കിംവദന്തി ഉണ്ടായിരുന്നു.












Click it and Unblock the Notifications