എംഎ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി.. ആസ്തി കേട്ടാൽ കണ്ണ് തള്ളും.. 32,500 കോടി രൂപ!!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഇദ്ദേഹമാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി, Richest Malayali In The World | Oneindia Malayalam

  ന്യൂയോര്‍ക്ക്: ലോകത്തുള്ള 360 കോടി ജനങ്ങളുടെ കൈവശമുള്ളതിനേക്കാള്‍ സ്വത്ത് അതിസമ്പന്നരായ എട്ട് പേരുടെ കൈകളിലാണ് എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ഫോബ്‌സ് മാസിക പുറത്ത് വിട്ട ലോകശതകോടീശ്വരന്മാരുടെ പട്ടിക ഊട്ടിയുറപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യം തന്നെയാണ്.

  ഇന്ത്യയില്‍ നിന്നും 121 ശതകോടീശ്വരന്മാരാണ് ഇത്തവണത്തെ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. എല്ലാത്തവണത്തേയും പോലെ മുകേഷ് അംബാനി അടക്കമുള്ളവര്‍ ഇത്തവണയും ഇടം നേടിയിരിക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയായിരിക്കുന്നത് എംഎ യൂസഫലിയാണ്.

  സമ്പന്നരായ മലയാളികൾ

  സമ്പന്നരായ മലയാളികൾ

  പ്രവാസി മലയാളി ബിസ്സിനസ്സുകാരായ എംഎ യൂസഫലി, രവി പിള്ള എന്നിവരാണ് ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മലയാളികളില്‍ മുന്നിലുള്ളത്. ഇരുവരുടേയും സ്വത്ത് മൂല്യം അമേരിക്കന്‍ പ്രസിഡണ്ടും ബിസ്സിനസ്സുകാരനുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ കൂടുതലാണ് എന്നാണ് ഫോബ്‌സ് കണ്ടെത്തല്‍.

  എംഎ യൂസഫലി ഒന്നാമത്

  എംഎ യൂസഫലി ഒന്നാമത്

  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ആഗോള റാങ്കിങ്ങില്‍ 388ാം സ്ഥാനത്താണ് ഉള്ളത്. അതേസമയം അതിസമ്പന്നരായ ഇന്ത്യക്കാരുടെ കൂട്ടത്തില്‍ പത്തൊന്‍പതാം സ്ഥാനത്തും. യൂസഫലിയുടെ ആസ്തി കേട്ടാല്‍ കണ്ണ് തള്ളിപ്പോകും. 32,500 കോടി രൂപയാണ് ഈ മലയാളിയുടെ ആസ്തി.

  രവി പിള്ള രണ്ടാമത്

  രവി പിള്ള രണ്ടാമത്

  ഏറ്റവും സമ്പന്നരായ മലയാളികളുടെ കൂട്ടത്തില്‍ രണ്ടാമതുണ്ട് രവി പിള്ള. ഫോബ്‌സ് പട്ടിക പ്രകാരം ആഗോള തലത്തില്‍ 572ാം സ്ഥാനത്തുള്ള രവി പിള്ളയുടെ ആസ്തി 25, 300 കോടി രൂപയാണ്. ഇനിയുമുണ്ട് ഫോബ്‌സ് പട്ടികയില്‍ കോടീശ്വരന്മാരായ മലയാളികള്‍.

  സണ്ണി വർക്കി മൂന്നാമത്

  സണ്ണി വർക്കി മൂന്നാമത്

  ജെംസ് എജ്യുക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കിയാണ് മൂന്നാമതുള്ള മലയാളി. പ്രവാസി മലയാളിയായ സണ്ണി വര്‍ക്കിയുടെ ആസ്തി 15,600 കോടി രൂപയാണ്. ദുബായ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 11, 700 കോടി രൂപയുടെ ആസ്തിയുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നാലാം സ്ഥാനത്തുണ്ട്.

  കോടീശ്വരന്മാരായ മലയാളികൾ

  കോടീശ്വരന്മാരായ മലയാളികൾ

  9,700 കോടി വീതം ആസ്തിയുള്ള പിഎന്‍സി മേനോന്‍, ഷംസീര്‍ വയലില്‍, ജോയ് ആലൂക്കാസ്, 9, 100 കോടി ആസ്തിയുള്ള ടിഎസ് കല്യാണരാമന്‍, 7,800 കോടി ആസ്തിയുള്ള എസ്ഡി ഷിബുലാല്‍, 7,800 കോടി ആസ്തിയുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരും ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

  ഇന്ത്യക്കാരൻ അംബാനി തന്നെ

  ഇന്ത്യക്കാരൻ അംബാനി തന്നെ

  ലോകമെമ്പാടുമുള്ള 2,208 കോടീശ്വരന്മാരുടെ പട്ടികയാണ് ഫോബ്‌സ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇത്തവണ 121 ശതകോടീശ്വരന്മാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മുകേഷ് അംബാനി തന്നെ. ആസ്തി 2.6 ലക്ഷം കോടി രൂപ. 1.19 ലക്ഷം കോടിയുമായി അസിം പ്രംജിയാണ് രണ്ടാമത്.

   ജെഫി ബെസോസ് ഒന്നാമത്

  ജെഫി ബെസോസ് ഒന്നാമത്

  ഫോബ്‌സ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത് ആമസോണ്‍ സ്ഥാപകന്‍ ജെഫി ബെസോസ് ആണ്. 110 ബില്യണ്‍ ഡോളര്‍, അതായത് 7.15 ലക്ഷം കോടി രൂപയാണ് ബെസോസിന്റെ ആസ്തി. 90 ബില്യണ്‍ ഡോളര്‍ സ്വത്തുക്കളുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. വാറന്‍ ബഫറ്റാണ് മൂന്നാമത്. 84 ബില്യണ്‍ ഡോളറാണ് സ്വത്തുക്കളുടെ മൂല്യം.

  ഹാദിയ കേസിൽ നിർണായക വിധി.. ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി

  പാർവ്വതി മികച്ച നടി, ഇന്ദ്രൻസ് മികച്ച നടൻ.. ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ സംവിധായകൻ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  MA Yusuf Ali, World's richest Malayali according to Fobes

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്