വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
ബത്തേരി: വയനാട്ടില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. കൊട്ടിക്കലാശം കളറാക്കാനാണ് മുന്നണികളുടെ ശ്രമം. ബത്തേരി നിയോജക മണ്ഡലത്തില്‍ മൂന്നുവട്ടം തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ. മികച്ച ജനപിന്തുണയാണ് അവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഉള്‍പ്രദേശങ്ങളിലെ പല സ്വീകരണ കേന്ദ്രങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളും ആനി രാജയെ കാണാനെത്തി. പൂമാലയണിയിച്ചു പൂക്കള്‍ നല്‍കിയുമാണ് ഇവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. രാജ്യം ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ബിജെപിയെ നേരിടാതെ ഇടതുപക്ഷത്തിനെതിരെ വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം.

സ്വന്തം കൊടിയും, ഘടകകക്ഷിയായ ആര്‍എസ്എസിന് അടിയറവെച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഒരു വാക്ക് പറഞ്ഞില്ല. വന്യമൃഗ ശല്യം പരിഹരിക്കുമെന്നും, രാത്രി യാത്രാ നിരോധനം പിന്‍വലിപ്പിക്കുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയത്. എംപിയായ ശേഷം ഈ വിഷയങ്ങളില്‍ ചെറുവിരല്‍ പോലും അനക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല.
വന്യമൃഗാക്രമണം അഞ്ച് വര്‍ഷം കൊണ്ട് പതിന്മടങ്ങായിരിക്കുകാണ്. വന്യമഗ പ്രതിരോധത്തിന് ഒരു കേന്ദ്ര പദ്ധതി പോലും കൊണ്ടുവന്നില്ല. എംപി ഫണ്ട് ഫെന്‍സിംഗിന് നല്‍കിയില്ല. രാഹുല്‍ എംപിയെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം മണ്ഡലത്തിലെ ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് നിരീക്ഷര്‍ വിലയിരുത്തി. മുഴുവന്‍ പ്രക്രിയകളും ജില്ലയില്‍ പൂര്‍ത്തിയായതായി കലക്ടര്‍ ഡോ രേണുരാജ് വ്യക്തമാക്കി. പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും സുഗമമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വോട്ടെടുപ്പ് ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി.
വോട്ടെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകാന്‍ മണ്ഡലങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ അസി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കുടിവെള്ളം, പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് പുറത്ത് ശരിയായ ഇരിപ്പിടങ്ങള്‍, തണല്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വെബ് കാസ്റ്റംഗ് അടക്കം ആവശ്യമായ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications