Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയ്ക്ക് പിന്നാലെ ദുൽഖറിനും ഗോൾഡൻ വിസ: നന്ദി പറഞ്ഞ് താരം, ഷൂട്ടിംഗ് അബുദാബിയിലാക്കുന്നത് പരിഗണിക്കുമെന

അബുദാബി: മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മകനും യുവനടനുമായ ദുൽഖർ സൽമാനും യുഎഇ സർക്കാരിന്റെ ആദരവ്. ഇന്നാണ് യുഎഇ സർക്കാർ ദുൽഖർ സൽമാന് ഗോൾഡൻ വിസ സമ്മാനിച്ചത്. അബുദാബി- സംസ്കാരിക വിനോദ സഞ്ചാരവകുപ്പാണ് ദുൽഖറിന് പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകിയിട്ടുള്ളത്. വകുപ്പിന്റെ ആസ്ഥാനമന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അബുദാബി സംസ്കാരിക വിനോദ സഞ്ചാരവകുപ്പ് സെക്രട്ടറി സഊദ് അബ്ദുൾ അസീസിൽ നിന്നാണ് ദുൽഖർ വിസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങിയത്.

1


അബുദാബിയിൽ നടന്ന ചടങ്ങിൽ ഡയറക്ട് അബ്ദുൾ അസീസ് അൽ ദോസരി, ടു ഫോർ ഫിഫ്റ്റി ഫോർ പ്രതിനിധി ബദറിയ്യ അൽ മസ് റൂയി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാനുമായ എംഎ യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ എന്നിവരും പങ്കെടുത്തു.

2

ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ദുൽഖർ സൽമാനും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സർക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അബുദാബിയിൽ തന്റെ സിനിമകൾ ചിത്രീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ദുൽഖർ വ്യക്തമാക്കി.

3


കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ കഴിഞ്ഞ ദിവസമാണ് നടൻ പൃഥ്വിരാജ് സുകുമാരന് യുഎഇ നൽകിയത്. ആദ്യം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻ ലാലിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. ഇതിന് പിന്നാലെ നേരത്തെ മലയാള സിനിമാ താരങ്ങളായ ടൊവിനോ തോമസ്, മിഥുൻ രമേശ്, നടി നൈല ഉഷ എന്നിവർക്കും യുഎഇ പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ നൽകിയുരുന്നു. ഏറ്റവും ഒടുവിലാണ് ദുൽഖർ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നത്.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

4

'ഗോൾഡ്' എന്ന സിനിമയ്ക്ക് മുന്നോടിയായി യുഎഇ ഗോൾഡൻ വിസ നൽകിയ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലാണ് ഇക്കാര്യം പങ്കുവെച്ചത്. ബുധനാഴ്ച ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് പൃഥ്വിരാജിന് ഗോൾഡൻ വിസ കൈമാറിയത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് വരുന്നതിനിടെ മലയാള സിനിമയിൽ തങ്ങളുടേതായ മുഖമുദ്ര പതിപ്പിച്ച് കഴിഞ്ഞ ഏഴ് താരങ്ങൾക്കാണ് അടുത്തടുത്ത ദിവസങ്ങളിൽ ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്. എന്നാൽ മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഇത്തരത്തിൽ രാജ്യം ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. 2018 മുതലാണ് യുഎഇ ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതിയ്ക്ക് യുഎഇ ആരംഭിക്കുന്നത്.

5

നേരത്തെ ഇന്ത്യയിൽ നിന്ന് സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അതേ സമയം ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

6

എൻജിനീയർമാർക്കും ഡോക്ടർമാർക്കും യുഎഇയിൽ കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോൾഡൻ വിസ പദ്ധതിയെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഈ വിസ പദ്ധതിയ്ക്ക് ആർക്കൊക്കെയാണ് അർഹതയെന്ന് വിശദമായി പരിശോധിക്കാം. പിഎച്ച്ഡി ബിരുദധാരികൾക്ക് യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന റിപ്പോർട്ടുകൾ പുതിയ നയത്തിൽ മാറ്റം വരുത്തിയതോടെ വന്നിരുന്നു. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുകയെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിഎച്ച്ഡി നേടിയിട്ടുള്ള എല്ലാവർക്കും യുഎഇ ഗോൾഡൻ വിസ അനുവദിക്കില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

7

ഡോക്ടർമാർക്ക് അനുകൂലമാകുന്നതാണ് യുഎഇയുടെ പുതിയ പ്രഖ്യാപനം. ഇതോടെ എല്ലാ ഡോക്ടർമാർക്കും 10 വർഷത്തെ വിസ നേടാൻ പുതിയ നിയമപ്രകാരം കഴിയും. നിലവിലെ കൊവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാനും രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. വൈറൽ എപ്പിഡെമിയോളജിയിൽ വിദഗ്ധരായ ഡോക്ടർമാർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ഷേയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. യുഎഇയിലെ ആരോഗ്യരംഗത്തെ സമഗ്രവികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+