കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം; അപകട സ്ഥലം ചൈന കണ്ടെത്തിയോ?

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചൈന കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട വിമാനത്തിന്റേതാണെന്ന് സംശയിക്കുന്നു.

ചൈനീസ് സര്‍ക്കാരിന്റെ വെബ്‌സൈറ്റാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 9 ന് ഉച്ചക്ക് 11 മണിയോടെ കടലില്‍ പൊങ്ങിക്കിടക്കുന്ന മൂന്ന് വസ്തുക്കളാണ് ഉപഗ്രഹ ക്യാമറയില്‍ പതിഞ്ഞിട്ടിട്ടുള്ളതത്രെ.

മലേഷ്യയുടെ കിഴക്കന്‍ തീരത്തിനും വിയറ്റ്‌നാമിന്റെ തെക്കന്‍ തീരത്തിനും ഇടയിലായിട്ടാണ് ഈ വസ്തുക്കള്‍ കണ്ടത്. 24 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയും ഉള്ളവയായിരുന്നു ഇവയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കാണാതായതുമുതല്‍ തിരച്ചില്‍ നടത്തുന്ന പ്രദേശങ്ങളില്‍ പെട്ടതാണ് ഉപഗ്രഹ ചിത്രം ലഭിച്ച സ്ഥലവും.

239 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് വിമാനം അപ്രത്യക്ഷമായത്. മലേഷ്യയിലെ കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. മൂന്നില്‍ രണ്ട് യാത്രക്കാരും ചൈനക്കാരാണ്. അഞ്ച് ഇന്ത്യക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

35800 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. വിമാനം ദിശമാറി സഞ്ചരിച്ചിട്ടുണ്ടാകാം എന്ന വിലയിരുത്തലില്‍ തിരച്ചില്‍ ആന്‍ഡമാന്‍ സമുദ്രം വരെ നീട്ടിയിട്ടുണ്ട്. തിരച്ചില്‍ ദൗത്യത്തില്‍ ഇപ്പോള്‍ ഇന്ത്യയും പങ്കാളിയാണ്.

English summary
Malaysian jet: China releases satellite images of possible crash site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X