Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ 'ഫാസിസ്റ്റ്' എന്ന് വിളിച്ചോ? ട്രംപിന്റെ ചോദ്യത്തിന് മംദാനിയുടെ മറുപടി; ട്രംപിന്റെ മലക്കംമറിച്ചില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരു കൂടിക്കാഴ്ച്ചയ്ക്കാണ് ഇന്നലെ വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം-കുടിയേറ്റ മേയറായ മേയര്‍ സോഹ്റാന്‍ മംദാനിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയാണ് രാജ്യാന്തര വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. കടുത്ത വിമര്‍ശകരായ ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇരുവരും കടുത്ത ആക്ഷേപങ്ങള്‍ പരസ്പരം ചൊരിഞ്ഞിരുന്നു. ഡെമോക്രാറ്റായ മംദാനിയെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപ് ആക്ഷേപിച്ചപ്പോള്‍ ഫാസിസ്റ്റ് എന്നാണ് ട്രംപിനെ മംദാനി വിശേഷിച്ചത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടെ ഇരുവരും തമ്മില്‍ വൈറ്റ് ഹൗസില്‍ ഊഷ്മളമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. കൂടിക്കാഴ്ച്ചയ്ക്കു ശേഷം ട്രംപ് മംദാനിയെ പുകഴ്ത്തുകയും ചെയ്തു.

Trump-Mamdani

മംദാനിയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും ജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റിക്കുള്ള ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ട്രംപിന്റെ ഈ നിലപാട് മാറ്റം രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിരുന്നു. മംദാനിയെക്കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രശംസ അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ മലക്കംമറിച്ചിലുകളിലൊന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപ് മംദാനിയെ യുക്തിയുള്ള വ്യക്തി എന്ന് വിശേഷിപ്പിക്കുകയും, ന്യൂയോര്‍ക്കിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ പ്രശംസിക്കുകയും ചെയ്തു. നഗരത്തിലെ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ജീവിതച്ചെലവും പൊതുസുരക്ഷയും ഉറപ്പാക്കുന്നതില്‍ പരസ്പരം അടുത്ത സഹകരണവും ഇരുവരും വാഗ്ദാനം ചെയ്തു.

അതേസമയം, രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കും കൂടിക്കാഴ്ച്ച സാഷ്യം വഹിച്ചു. 'മംദാനി എന്നെ ഫാസിസ്റ്റ് എന്ന് വിളിച്ചതായി കേട്ടു. അത് ശരിയാണോ എന്ന് ട്രംപ് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍ ഒട്ടും മടിക്കാതെ മംദാനിയുടെ മറുപടിയും വന്നു. 'അതെ, ശരിയാണ്. അതിലെനിക്ക് ഖേദമില്ല. നിങ്ങള്‍ എന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'

ട്രംപിനെ 'ഫാസിസ്റ്റ്' എന്ന് വിശേഷിപ്പിച്ചതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ മംദാനിയോടു ചോദിച്ചപ്പോള്‍ ട്രംപ് ഇടയ്ക്കു കയറി ഇടപെട്ടു. 'അതെ എന്ന് പറയുന്നതാണ് എളുപ്പം. എന്നെ ഇതിലും മോശമായി മംദാനി വിളിച്ചിട്ടുണ്ട് എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇരുവരുടെയും കൗണ്ടറുകള്‍ മാധ്യമപ്രവര്‍ത്തകരെയും പൊട്ടിച്ചിരിപ്പിച്ചു.

അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ന്യൂയോര്‍ക്ക് സിറ്റിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്രംപും മംദാനിയും വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ പഴയ ഭീഷണിക്കു പകരം നഗരത്തിന്റെ ആവശ്യങ്ങള്‍ക്കായി ഫണ്ട് ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ഇരുവരും അറിയിച്ചു. ഞാന്‍ വിചാരിച്ചതിലും അധികം കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു.

ട്രംപും മംദാനിയും തമ്മിലുള്ള ഈ കൂടിക്കാഴ്ച യുഎസ് രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച ശുഭകരമായി അവസാനിച്ചത് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്കും ആശ്വാസം പകരുന്നുണ്ട്. താങ്ങാനാവുന്ന പാര്‍പ്പിടം, ഭക്ഷണച്ചെലവ്, പൊതുസുരക്ഷ, കുടിയേറ്റ നിയമങ്ങള്‍ എന്നിവയില്‍ സഹകരിക്കുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തു.

നഗരത്തിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന രണ്ട് നേതാക്കളുടെയും വാഗ്ദാനമാണ് ഈ കൂടിക്കാഴ്ചയുടെ ഏറ്റവും വലിയ നേട്ടമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+