രണ്ടാംതവണ സെക്‌സ് ചെയ്യാന്‍ പണമില്ല, 15 മിനുറ്റ് മതിയെന്ന് കെഞ്ചി, സമ്മതിച്ചില്ല, 16കാരിയെ കൊന്നു
രണ്ടാം തവണ സെക്‌സിലേര്‍പ്പെടാന്‍ വിസമ്മതിച്ച പെണ്‍ക്കുട്ടിയെ യുവാവ് കൊലപ്പെടുത്തി. പണം നല്‍കാനില്ലാത്ത തന്നെ പെണ്‍ക്കുട്ടി കളിയാക്കിയെന്ന് പ്രതി പോലിസിനോട് പറഞ്ഞു.
വാഷിങ്ടണ്‍: പതിനാറുകാരിയെ യുവാവ് കൊലപ്പെടുത്തിയതിന്റെ കാരണം കേട്ടാല്‍ ആരും ഞെട്ടും. രണ്ടാം തവണ സെക്‌സിലേര്‍പ്പെടാന്‍ പെണ്‍ക്കുട്ടി വിസമ്മതിച്ചത്രെ. കൊലപ്പെടുത്തി കടന്നുകളഞ്ഞ യുവാവിനെ പോലിസ് പൊക്കി. പോലിസിനോട് പ്രതി വെളിപ്പെടുത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍.
അമേരിക്കയിലെ ഇല്ലിനോയിലാണ് സംഭവം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍ക്കുട്ടിയെ ക്രിസ്മസ് ആഘോഷത്തിനിടെ നടന്ന പാര്‍ട്ടിയിലേക്ക് യുവാവ് വിളിച്ചുവരുത്തുകയായിരുന്നു. രാത്രി ആഘോഷം കഴിഞ്ഞ് തൊട്ടടുത്ത ദിവസം രാവിലെ പെണ്‍ക്കുട്ടിയുടെ സുഹൃത്തുക്കള്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് പെണ്‍ക്കുട്ടിയുടെ നഗ്്‌ന ശരീരമായിരുന്നു.

ഇല്ലിനോയിലെ മര്‍ഖാമിലാണ് ഏവരെയും ഞെട്ടിച്ച സംഭവം. 32കാരനായ അന്റോണിയോ റൊസേലസ് ഓണ്‍ലൈനിലൂടെയാണ് 16 കാരി ഡിസിരി റോബിന്‍സണെ പരിചയപ്പെട്ടത്. യുവാവിന്റെ മര്‍ദ്ദനം മൂലമുണ്ടായ മുറിവാണ് പെണ്‍ക്കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ പറഞ്ഞു.

ഡിസംബര്‍ 23ന് നടന്ന പാര്‍ട്ടിയില്‍ റോസേലസും സഹോദരിയും പങ്കെടുത്തിരുന്നു. ആഘോഷം നടന്ന അതേ ബ്ലോക്കില്‍ തന്നെയാണ് പെണ്‍ക്കുട്ടി കൊല്ലപ്പെട്ടത്. ഓണ്‍ലൈനിലൂടെ ബന്ധം സ്ഥാപിച്ച ശേഷം റോബിന്‍സണെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു റൊസേലസ്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് റോബിന്‍സണ്‍ പാര്‍ട്ടിക്കെത്തിയത്. പിന്നീട് റൊസേലസിന്റെ വാഹനത്തില്‍ വച്ച് തന്നെ അവര്‍ സെസ്‌കിലേര്‍പ്പെട്ടിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം റോബിന്‍സണും അവളുടെ സുഹൃത്തുക്കളും ഒരു തവണ കൂടി റൊസേലസിനെ കണ്ടിരുന്നു. ഈ സമയമാണ് വീണ്ടും സെക്‌സ് ചെയ്യണമെന്ന ആഗ്രഹം റൊസേലസ് പ്രകടിപ്പിച്ചത്.

തന്റെ കൈയില്‍ രണ്ടാംതവണയും പെണ്‍ക്കുട്ടിക്ക് നല്‍കാന്‍ പണില്ലായിരുന്നു. 15 മിനുറ്റ് കിട്ടിയാല്‍ മതിയെന്ന് ഞാന്‍ കെഞ്ചി. എന്നാല്‍ അവള്‍ എന്നെ അപമാനിക്കുകയായിരുന്നു. അരിശം പൂണ്ട് റോബിന്‍സന്റെ മുഖത്ത് കുത്തി. ക്രൂരമായി നിരവധി തവണ മര്‍ദ്ദിച്ചു. രക്ഷപ്പെടുത്തണമെന്ന് അവള്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ വിട്ടില്ലെന്നും റൊസേലസ് പോലിസിനോട് വിശദീകരിച്ചു.

സുഹൃത്തുക്കള്‍ തിരഞ്ഞെത്തിയപ്പോള്‍ റോബിന്‍സന്റെ നഗ്ന ശരീരമാണ് കണ്ടത്. പെണ്‍ക്കുട്ടിയുടെ കഴുത്ത് മുറിച്ചിരുന്നു. ഇതാണ് മരണ കാരണമായതെന്ന് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി ക്രിസ്റ്റിയാന ഡ്രാകോപോളസ് പറഞ്ഞു. പാര്‍ട്ടി നടന്ന കെട്ടിടത്തിനടുത്ത് വാഹനം നിര്‍ത്തിയിടുന്ന സ്ഥലത്തായിരുന്നു പെണ്‍ക്കുട്ടിയുടെ മൃതദേഹം. ഇതിനടുത്ത് നിന്നു തന്നെ കത്തി പോലിസ് കണ്ടെടുത്തു. റൊസേലസിനെ പോലിസ് അറസ്റ്റ് ചെയ്തു. ജനുവരി 18ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications