Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുസരണയില്ല ആദ്യഭാര്യയെ അറബി തല്ലിക്കൊന്നു, രണ്ടാം ഭാര്യ കൂട്ടുപ്രതി

അബുദാബി: ആദ്യഭാര്യയെ തല്ലിക്കൊന്ന കേസില്‍ അറബിയും രണ്ടാം ഭാര്യയും വിചാരണ നേരിടുന്നു. അനുസരണക്കേട് കാട്ടിയെന്ന് പറഞ്ഞാണ് ആദ്യ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. രണ്ടാം ഭാര്യയുടെ സഹായത്തോടെയാണ് അറബി ആദ്യഭാര്യയെ മര്‍ദ്ദിച്ചിരുന്നത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതരും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതുമാണ് യുവതിയുടെ മരണത്തിന് ഇടയായത്.

യുവതി മരിച്ചതോടെ അവരുടെ രണ്ട് മക്കളേയും ഉപദ്രവിയ്ക്കുകയായിരുന്നു രണ്ടാം ഭാര്യ . തീരെ ചെറിയ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അറബിയുമായുള്ള ബന്ധത്തില്‍ സ്ത്രീയ്ക്കുണ്ടായിരുന്നത്. ഈ രണ്ട് കുട്ടികളെ 40 ശതമാനത്തോളം ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരാണ് . ജന്മനാ വൈകല്യമുണ്ടായിരുന്ന കുട്ടികളല്ല രണ്ട് പേരും. രണ്ടാനമ്മയുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് വൈകല്യങ്ങള്‍ ഉണ്ടാവുകയായിരുന്നു . മുറിവേറ്റതിന്റേയും പൊള്ളലേറ്റതിന്റെയും പാട് കുട്ടികളുടെ ശരീരത്തില്‍ ഉണ്ടായിരുന്നു .

Crime

പലകാര്യങ്ങളിലും ഭാര്യ തന്നെ അനുസരിയ്ക്കാറില്ലായിരുന്നെന്നും അതിനാലാണ് മര്‍ദ്ദിച്ചിരുന്നതെന്നും അറബി കോടതിയില്‍ പറഞ്ഞു. അറബിയ്ക്കും രണ്ടാം ഭാര്യയ്ക്കുമെതിര നരഹത്യയ്ക്ക് കേസെടുത്തു. കുട്ടികളെ പീഡിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്രൂരകൃത്യങ്ങള്‍ നടത്തിയ രണ്ട് പേര്‍ക്കും കോടതി ശിക്ഷ വിധിയ്ക്കുന്നത് ഡിസംബര്‍ എട്ടിനാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+