നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം; ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ദില്ലി; അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനെതിരെ രൂക്ഷ വിമർശനുമായി ഇന്ത്യ. ചൈനയുടെ ഏകപക്ഷീയമായ നടപടികളാണ് മേഖലയിലെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ മൂലകാരണം ഇന്ത്യയുടെ നീക്കങ്ങളാണെന്നും ചൈനീസ് പ്രദേശത്ത് അനധികൃതമായി കടന്നുകയറാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നുമുള്ള ചൈനയുടെ ആരോപണത്തിന് മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.

ഉഭയകക്ഷി ധാരണകൾ ലംഘിച്ച് അതിർത്തിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനായി ചൈനീസ് സൈന്യം നടത്തുന്ന നീക്കങ്ങൾ അതിശയിപ്പിക്കുന്നു.
ഇന്ത്യ തങ്ങളുടെ നിലപാട് ഇതിനോടകം വ്യക്താമക്കിയിട്ടുണ്ട്. ചൈനയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.മേഖലയിൽ ചൈന ആയുധ വിന്യാസവും വർധിപ്പിക്കുന്നുണ്ട്. ചൈനീസ് നടപടികളോടുള്ള പ്രതികരണമാണ് ഇന്ത്യൻ സായുധ സേനയുടെ മേഖലയിലെ സേനാ വിന്യാസമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പൂർണമായി പാലിച്ചുകൊണ്ട് കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചൈന എത്രയും പെട്ടെന്ന് തന്നെ പ്രവർത്തിക്കുമെന്നതാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്, അരിന്ദം ബാഗ്ചി പറഞ്ഞു.
അതിർത്തിയിലെ പ്രശ്നങ്ങളിൽ ഇന്ത്യയെ വിമർശിച്ച് ചൈന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചൈന-ഇന്ത്യ അതിർത്തിയിലെ പിരിമുറുക്കത്തിന്റെ മൂലകാരണം ചൈനീസ് പ്രദേശം കൈയ്യേറാനുള്ള ഇന്ത്യയുടെ ശ്രമമാണെന്നായിരുന്നു ചൈനീസ് വക്താവ് കഴിഞ്ഞ ദിവസം ബീജിംഗിൽ മാധ്യമങ്ങളോട് പറഞ്ഞത്.അതിർത്തി പ്രദേശങ്ങൾ കീഴടക്കാൻ ലക്ഷ്യമിട്ടുള്ള ഏത് ആയുധ വിന്യാസങ്ങളേയും ചൈന എതിർക്കും. ദേശീയ പ്രദേശിക പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഞങ്ങൾ എപ്പോഴും ഉറച്ചുനിൽക്കും. ചൈന-ഇന്ത്യ അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.
അതേസമയം അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കണമെന്ന് നേരത്തേ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ശങ്കർ ചൈനയുടെ ആവശ്യപ്പെട്ടിരുന്നു.ഷാങ് ഹായ് ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശ കാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു എസ് ജയശങ്കല്‍ നിലപാട് വ്യക്തമാക്കിയത്.തര്‍ക്കം നീട്ടിക്കൊണ്ടു പോകുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ലഡാക്ക് അതിര്‍ത്തിയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനിടയിൽ ഇക്കഴിഞ്ഞ ദിവസം കിഴക്കൻ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് (എൽ എ സി) സമീപം എട്ടിടങ്ങളിലായി ചൈന ടെന്റുകൾ നിർമ്മിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ടെന്റുകള് സ്ഥാപിച്ചത്. ഇവിടെ വ്യോമതാവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കിയതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.അതേസമയം ചൈന മേഖലയിൽ സൈനിക വിന്യാസം വർധിപ്പിച്ചതോടെ ഇവിടങ്ങളിൽ ഇന്ത്യയു കൂടുതൽ സേനയം വിന്യസിച്ചിട്ടുണ്ട്. ഏകദേശം 50,000 ത്തോളം അധിക സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം കഴിഞ്ഞ മാസവും ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്ത് കടന്ന് കയറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ് മേഖലയിലെ ബരാഹോട്ടിയിലെ പ്രദേശത്താണ് 100 ഓളം വരുന്ന ചൈനീസ് സൈനികർ കടന്ന് കയറിയത്. കുതിരപ്പുറത്ത് എത്തിയ സംഘം പ്രദേശത്തെ പാലങ്ങൾ ഉൾപ്പെടെ നശിപ്പിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ മെയ് 5 ന് പാങ്കോങ് മേഖലയിലെ സംഘർഷത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. പിന്നീട് ജൂൺ 15 ന് ഗാൽവാൻ താഴ്വരയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലീൽ 20 ഓളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ












Click it and Unblock the Notifications