Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ അവസാനമല്ല, ഇനിയും കൊവിഡ് തരംഗങ്ങള്‍ വരും, ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: കൊവിഡ് തരംഗങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍. ഒമൈക്രോണ്‍ അവസാനത്തെ തരംഗമാകില്ല. ഇനിയും വലിയ തരംഗങ്ങള്‍ ബ്രിട്ടനില്‍ ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പുതിയ വേരിയന്റുകളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ചെറിയ തരംഗങ്ങളായോ വലിയ തരംഗങ്ങളായോ ഇത് ഉണ്ടായേക്കാം. പക്ഷേ അതും പ്രവചിക്കാനാവില്ല. ഭാവിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യവും ഈ തരംഗങ്ങളാണ്. ഇത്തരം തരംഗങ്ങളിലൂടെ പ്രതിരോധ ശേഷി കുറഞ്ഞ് വരാനും, ആരോഗ്യത്തെ ശക്തമായി ബാധിക്കാനും സാധ്യതയുണ്ട്. അതിലേറെ ആരോഗ്യ മേഖലയ്ക്ക് തന്നെ വെല്ലുവിളിയാവും. അതിനെ നേരിടാന്‍ സജ്ജമായി ഇരിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.

1

അതേസമയം ആഗോള തലത്തില്‍ ഒമൈക്രോണ്‍ കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. അമേരിക്കയില്‍ മരണനിരക്ക് 9 ലക്ഷം കടന്നിരിക്കുകയാണ്. വെള്ളിയാഴ്ച്ചയാണ് മരണനിരക്ക് 9 ലക്ഷം കടന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ യുഎസ്സിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യ, ബ്രസീല്‍, ഇന്ത്യ, എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. 1.8 മില്യണ്‍ മരണങ്ങളില്‍ അധികമാണ് ഈ നാല് രാജ്യങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ യുവജനങ്ങളേക്കാള്‍ രൂക്ഷമായി യുഎസ്സിലെ യുവജനങ്ങളെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒമൈക്രോണ്‍ കേസുകള്‍ യുഎസ്സില്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മരണനിരക്കിലും കുറവുണ്ട്. പ്രതിവാര രോഗനിരക്ക് 2592 ആയി കുറഞ്ഞിട്ടുണ്ട്. നേരത്തെ 2674 ആയിരുന്നു ശരാശരി. ആദ്യ രണ്ട് ഡോസ് വാക്‌സിനുകളും തമ്മിലുള്ള കാലയളവ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഎസ് അധികൃതര്‍. എട്ടാഴ്ച്ചയായിട്ടാണ് കാലയളവ് വര്‍ധിപ്പിക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാനായിട്ടാണ് ഈ തീരുമാനം. അതോടൊപ്പം വാക്‌സിന്റെ കരുത്ത് കാലാവധി വര്‍ധിപ്പിക്കുന്നതിലൂടെ കൂടുകയും ചെയ്യും. നിലവില്‍ ഫൈസറിന്റെ വാക്‌സിന് മൂന്നാഴ്ച്ചയും മോഡേണ വാക്‌സിന് നാലാഴ്ച്ചയുമാണ് ഗ്യാപ്പുള്ളത്. ഇതിനിടെ മോഡേണയ്ക്ക് സമ്പൂര്‍ണ അപ്രൂവലും യുഎസ് നല്‍കിയിട്ടുണ്ട്.

അതേസമയം ടോംഗയില്‍ ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ലോകത്ത് കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ടോംഗയില്‍ ആദ്യമായി കൊവിഡ് കേസ് രേഖപ്പെടുത്തുന്നത്. ഇവിടെ അഗ്നിപര്‍വത സ്‌ഫോടന തുടര്‍ന്ന് വിദേശ സഹായങ്ങളൊക്കെ ലഭ്യമായിരുന്നു. അങ്ങനെ വിദേശ സഹായം വന്നതിലൂടെയാണ് ആദ്യ കേസ് ടോംഗയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സുനാമി അടക്കം ആഞ്ഞടിച്ചിരുന്നു ടോംഗയില്‍. ഇവിടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വൈറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതിനിടെആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ ഹബ്ബ് ഉണ്ടാക്കാനും ലോകാരോഗ്യ സംഘടന ശ്രമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+