കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാലോവീന്‍ ആഘോഷത്തിനിടെ ദക്ഷിണ കൊറിയയില്‍ ദുരന്തം: തിക്കിലും തിരക്കിലും അന്‍പതിലേറെ മരണം

Google Oneindia Malayalam News

സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ വന്‍ ദുരന്തം. നിരവധി പേരാണ് കൊല്ലപ്പെട്ടത്. പലര്‍ക്കും ഹൃദയസ്തംഭനവും ശ്വാസതടസ്സവും അനുഭവപ്പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയായ സോളിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. സോളിലെ യോങ്ങസാന്‍ ഗു ജില്ലയിലെ ഇറ്റാവോണിലാണ് അപകടമുണ്ടായത്.

ഇവിടേക്ക് ദുരന്തനിവാരണ സേനയെ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ അയച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വന്‍ ആഘോഷങ്ങള്‍ക്ക് വേദിയാകുമെന്ന് പ്രഖ്യാപിച്ച നഗരമാണ് സോള്‍. ഹാലോവീന്‍ ഇത്തവണ വിപുലമായിട്ടാണ് ആഘോഷിച്ചത്. അതിലുപരി ഇടുങ്ങിയ സ്ഥലത്തേക്ക് ഇത്രയും പേര്‍ ഇരച്ചെത്തിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.

image credit: Escape Halloween Korea

1

81 പേര്‍ക്കെങ്കിലും ശ്വാസതടസ്സം റിപ്പോര്‍ട്ട് ചെയ്തതായി അഗ്നിശമന സേന പറഞ്ഞു. കടുത്ത തിരക്കില്‍ തിങ്ങി നിറഞ്ഞാണ് പലര്‍ക്കും ഹൃദയസ്തംഭനം ഉണ്ടായത്. ഒരുലക്ഷത്തോളം പേര്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഈ മേഖലയില്‍ എത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ മാസ്‌ക് ഒഴിവാക്കിയ ശേഷമുള്ള ആദ്യത്തെ ഹാലോവീന്‍ ആഘോഷമായിരുന്നു ഇത്.

എമര്‍ജന്‍സി സര്‍വീസുകള്‍ ഇവിടെയെത്തി പലര്‍ക്കും പ്രാഥമിക ചികിത്സ നല്‍കുന്നതും വീഡിയോയില്‍ കാണാം. സോള്‍ നഗരമാകെ ആളുകളാല്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒട്ടും സുരക്ഷിതമായിരുന്നില്ല ഇവിടത്തെ സാഹചര്യമെന്ന്, നേരത്തെ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമായിരുന്നു.

English summary
more than 50 people died after huge stampede in south korea's seoul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X