കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്ക് വേണ്ട, പാന്റും; ബ്രിട്ടനിലെ മുസ്ലിം പള്ളികള്‍ക്ക് സ്ത്രീകളോട് പറയാനുള്ളത്

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ പുരോഹിതന്മാര്‍ ഇപ്പോഴും 21ാം നൂറ്റാണ്ടിലെത്തിയിട്ടില്ല. ഇതിനുള്ള തെളിവാണ് മുസ്ലിം സ്ത്രീകള്‍ക്ക് അവര്‍ കല്‍പ്പിച്ചിട്ടുള്ള വിലക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുത്, ജീന്‍സ് ധരിക്കരുത് എന്നിവയാണ് വിലക്കുകളില്‍ ചിലത്. ഇത് ചൂണ്ടിക്കാണിച്ച് ബ്രിട്ടനിലെ പല മുസ്ലിം പള്ളികളും സ്ത്രീകള്‍ക്ക് മേല്‍ പല ചട്ടങ്ങളും അടിച്ചേല്‍പ്പിക്കുന്നുണ്ട്.

ഭര്‍ത്താക്കന്മാരോട് ചോദിക്കാതെ വീടിന് പുറത്തിറങ്ങരുത്, ജീന്‍സ് ധരിക്കരുത്, ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകള്‍ അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണം എന്നിങ്ങനെയാണ് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനായി പുരോഹിതര്‍ പുറപ്പെടുവിച്ചിട്ടുള്ള അലിഘിത ചട്ടങ്ങള്‍. ഇതിന് പുറമേ ജീവിതത്തില്‍ ഓരോ കാര്യത്തിനും ഭര്‍ത്താവില്‍ നിന്ന് ഉപദേശം സ്വീകരിക്കണമെന്നും പുരോഹിതന്മാര്‍ നിര്‍ദ്ദേശിക്കുന്നു.

burqa

ലണ്ടനിലെ ക്രൊയ്‌ഡോണ്‍ ഇസ്ലാമിക് സെന്റര്‍ പുറത്തിറക്കിയിട്ടുള്ള ചട്ടങ്ങളില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ അറിവോടെയും സമ്മതത്തോടെയുമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും താക്കീത് നല്‍കുന്നു. ബ്ലാക്ക് ബേണിലെ മറ്റൊരു പള്ളി സ്ത്രീകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന അപകടങ്ങളെക്കുറിച്ചാണ് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സ്ത്രീകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് പാപങ്ങളിലേക്കുള്ള വഴി തുറക്കുന്നുവെന്നും അതിനാല്‍ മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും മനസ്സുതുറന്ന് എല്ലാ പാപങ്ങളും നീക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും ചില പുരോഹിതര്‍ നിര്‍ദ്ദേശിക്കുന്നു. സ്ത്രീകള്‍ക്ക് മേല്‍ വിലക്കുകള്‍ അടിച്ചേല്‍പ്പിച്ച് സമൂഹവുമായുള്ള എല്ലാത്തരത്തിലുള്ള സമ്പര്‍ക്കങ്ങളെയും ഇല്ലാതാക്കുന്ന പുരുഷാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഇത്തരം മതസ്ഥാപനങ്ങള്‍ തെളിയിക്കുകയാണ് ബ്രിട്ടനിലെ പള്ളികളും പുരോഹിതന്മാരും.

English summary
Mosques in UK Tell Women Not to Use Facebook or Wear Trousers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X