15 മണിക്കൂറേ ആയുസുള്ളൂ എന്നറിഞ്ഞിട്ടും ഈ 34കാരി മകളെ പ്രസവിച്ചു.. എന്നിട്ട് അവയവങ്ങള്‍ ദാനംചെയ്തു!!!
ഗര്‍ഭത്തിന്റെ പത്തൊമ്പതാമത്തെ ആഴ്ചയിലാണ് 34കാരിയായ അബി അഹേന് ഡോക്ടര്‍മാരില്‍ നിന്നും ആ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. തന്റെ വയറ്റില്‍ വളറുന്ന കുഞ്ഞ് ജീവിച്ചിരിക്കില്ല. പ്രസവിച്ച് ഏത് നിമിഷവും കുട്ടി മരിച്ചുപോകാം. പക്ഷേ അബി തളര്‍ന്നില്ല.
Read Also: ആണുങ്ങളുടെ 'മോര്‍ണിങ് സെക്സിനോടുള്ള' കൊതിയുടെ ഗുട്ടന്‍സ് കണ്ടെത്തി.... സ്ത്രീകളുടെ രാത്രിപ്രണയവും
Read Also: അംബാനിയുടെ ശമ്പളം വാങ്ങി അംബാനിയെ തന്നെ കുറ്റം പറയുന്ന ജേർണലിസ്റ്റും കൂട്ടരും.. ഫേസ്ബുക്കില്‍ പത്രക്കാരുടെ തല്ല് കൊഴുക്കുന്നു.. അമ്പപ്പോടെ ആളുകള്‍!
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിനുണ്ടാകും എന്നറിഞ്ഞിട്ടും, അബോര്ഷന് ശ്രമിക്കാനല്ല, കുഞ്ഞിനെ പ്രസവിക്കാന്‍ തന്നെയായിരുന്നു അബിയുടെ തീരുമാനം. അബി പ്രസവിച്ചു. അബിയും ഭര്‍ത്താവ് റോബര്‍ട്ടും അവളെ ആനി എന്ന് വിളിച്ചു. 14 മണിക്കൂറും 58 മിനുട്ടും ജീവിച്ച് ആനി അബിയെയും റോബര്‍ട്ടിനെയും വിട്ടുപോയി. പക്ഷേ...

ആ പതിനഞ്ച് മണിക്കൂര്‍
പതിനഞ്ച് മണിക്കൂറില്‍ താഴെ മാത്രമേ ആനി ജീവിച്ചിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 14 മണിക്കൂറും 58 മിനുട്ടും. പക്ഷേ ആ ജീവിതം കൊണ്ട് അവള്‍ക്ക് പലതും ചെയ്യാനുണ്ടായിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ച കുട്ടി എന്ന് വേണമെങ്കില്‍ ആനിയെ വിളിക്കാം. അതെ, അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടിയായിരുന്നു അബി ആനിയെ പ്രസവിച്ചത്.

ആയിരത്തില്‍ ഒരാള്‍ക്ക്
അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന അസുഖമായിരുന്നു ആനിക്ക്. തലച്ചോര്‍ വികസിക്കാതിരിക്കുക. തയലോട്ടി വളരാതിരിക്കുക. ആയിരത്തില്‍ ഒന്ന് ഗര്‍ഭത്തില്‍ മാത്രം കാണപ്പെടുന്നതാണിത്. ഗര്‍ഭം അലസിപ്പോകുകയാണ് ഭൂരിഭാഗം കേസുകളിലും ഉണ്ടാകുക. അഥവാ പ്രവസിച്ചാലും മണിക്കൂറുകള്‍ക്കകം മരിച്ചുപോകും.

അറിഞ്ഞത് അഞ്ചാംമാസത്തില്‍
ഗര്‍ഭത്തിന്റെ പത്തൊമ്പതാം ആഴ്ചയിലാണ് അബി ഈ വിവരം അറിഞ്ഞത്. അതായത് അഞ്ചാം മാസത്തില്‍. അബോര്‍ട്ട് ചെയ്യാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍ അബി അത് കേട്ടില്ല, ജീവിക്കില്ല എന്നറിഞ്ഞിട്ടും മകളെ പ്രസവിക്കാന്‍ തീരുമാനിച്ചു. രണ്ട് പെണ്മക്കള് വേറെയുമുണ്ട് ഇവര്‍ക്ക്. ഡൈലനും ഹാര്‍പറും.

ഏറ്റവും കടുപ്പമുള്ള കാര്യം
ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും കടുപ്പമുള്ള കാര്യം എന്നാണ് പിന്നീട് മകളെ ഗര്‍ഭത്തില്‍ കൊണ്ടുനടന്ന ആ നാല് മാസങ്ങളെക്കുറിച്ച് അബി പറയുന്നത്. മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അവയവദാനം നടത്തുന്ന ഇവിടത്തെ ആദ്യത്തെ നവജാതശിശു എന്ന പേരും ആനിക്കാണ്.

അവയവങ്ങള്‍ കൊടുത്തു, ആനി പോയി
ഒരുപാട് ജീവിതങ്ങള്‍ രക്ഷിച്ചാണ് മകള്‍ പോയത് എന്നോര്‍ക്കുമ്പോള്‍ അബിക്ക് ഇപ്പോഴും അഭിമാനമേയുള്ളൂ. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ആനിയുടെ കഥ തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് അബി പറയുന്നത്. കുടുംബത്തിലും ബന്ധത്തിലും അബിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചവരും ഉണ്ടായിരുന്നു പോലും
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications