177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!
Recommended Video
വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണിയായി നിരവധി ഛിന്നഗ്രഹങ്ങള്‍ എത്തുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. കഴിഞ്ഞ ദിവസം ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഒരു ഛിന്നഗ്രഹം കടന്നുപോയെന്ന് നാസ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് ഭൂമി കടന്നുപോയതെന്നും, ഒന്നിന് പിറകെ ഒന്നായി നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നുണ്ടെന്ന റിപ്പോര്‍ട്ടും നാസ പുറത്തുവിട്ടു.
നേരത്തെ ഭൂമിയെ ലക്ഷ്യമിട്ട് ഗോഡ് എന്ന കെയോസ് എന്ന് വിളിക്കുന്ന ഛിന്നഗ്രഹം വരുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഡിഡിമോസ് എന്ന ഇരട്ട ഛിന്നഗ്രഹവും ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നുണ്ട്. നാസ ഇതിനെ പഠിക്കാനുള്ള കാര്യമായിട്ടാണ് കാണുന്നത്. എന്നാല്‍ യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി അടക്കമുള്ളവര്‍ വലിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ നാസയുടെ ബഹിരാകാശ വാഹനത്തിന് ഛിന്നഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കാത്തതും ലോകത്തിന് ഭയം സമ്മാനിക്കുന്നു.

ആസ്‌ട്രോയിഡ് ക്യുക്യു
ഛിന്നഗ്രഹത്തിന് 2019 ക്യു ക്യു എന്നാണ് നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി പേരിട്ടിരിക്കുന്നത്. ഭൂമിയെ ലക്ഷ്യമിട്ട് ഇത് വരുന്നതിന് വെറും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാസയ്ക്ക് ഇതിനെ കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചത്. വെള്ളിയാഴ്ച്ച രാത്രിയോടെ ഇത് ഭൂമിയെ ഉരസി കടന്നുപോയെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതുവരെ ഛിന്നഗ്രഹം ഭൂമിയുടെ പ്രതലത്തില്‍ എത്തിയതുമായി കണക്കുകൂട്ടുമ്പോള്‍ ഇത്തവണ ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായത്. ഓഗസ്റ്റ് 21നാണ് നാസ ഈ ഛിന്നഗ്രഹത്തെ കുറിച്ച് കണ്ടെത്തിയത്.

കാരണം ഇതാണ്
ഛിന്നഗ്രഹത്തിന്റെ ഭ്രമണ പദം സൂര്യനെ ചുറ്റുമ്പോള്‍ ഭൂമിയും ചന്ദ്രനുമായുള്ള ഇതിന്റെ അകലം കുറഞ്ഞു വരുമെന്ന് ശാസ്ത്രജ്ഞന്‍ പറയുന്നു. ഇത് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഭൂമിയെ ഏഴ് തവണ വലംവെച്ചിട്ടുണ്ട് ഈ ഛിന്നഗ്രഹം. എന്നാല്‍ ക്യുക്യുവിന്റെ ഭീഷണി ഇതോടെ അവസാനിക്കില്ലെന്ന് ശാസ്ത്രലോകം പറയുന്നു. അടുത്ത 70 വര്‍ഷത്തിനുള്ളില്‍ 28 തവണ ഈ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ടെത്തും.

21 ദിവസത്തിനുള്ളില്‍
ഛിന്നഗ്രഹത്തിന്റെ ഭീഷണി ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ഭീമാകാരനായ ഒരു ഛിന്നഗ്രഹം സെപ്റ്റംബര്‍ 14ന് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ സ്‌പേസ് ഏജന്‍സികള്‍ പറയുന്നു. 2000 ക്യുഡബ്ല്യു7 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 650 മീറ്റര്‍ വീതി ഈ ഭീമാകാരനുണ്ടെന്നാണ് കണ്ടെത്തല്‍. നിലവില്‍ ഭൂമിയുടെ അഞ്ച് മില്യണ്‍ മൈല്‍ വ്യത്യാസത്തിലാണ് ഇത് കടന്നുപോകുക. എന്നാല്‍ ദിശമാറി എത്തിയാല്‍ ഭൂമി ഇല്ലാതാവും. മണിക്കൂറില്‍ 23000 കിലോ മീറ്റര്‍ വേഗത്തിലാണ് ഇത് കുതിക്കുന്നത്.

19 വര്‍ഷങ്ങള്‍ക്ക് മുമ്പ്
ഈ ഛിന്നഗ്രഹം അവസാനം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോയത് 19 വര്‍ഷം മുമ്പാണ്. 21 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഭൂമിയെ കടന്നുപോയാലും 2038 തിരിച്ചെത്താനാണ് സാധ്യത. ബഹിരാകാശത്തെ മാറ്റങ്ങളുടെ ഫലമായി ദിശാമാറ്റം ഛിന്നഗ്രഹത്തിന് സംഭവിക്കുമോ എന്ന ഭയവും ശാസ്ത്രലോകത്തിനുണ്ട്. അപോഫിസ് എന്ന ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുമെന്നും, ഭൂമി തകരുമെന്നും നേരത്തെ സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. നാസ തല്‍ക്കാലം ഭയക്കേണ്ടെന്ന നിര്‍ദേശമാണ് നല്‍കുന്നത്.

റയുഗു ഛിന്നഗ്രഹം
ജാപ്പനീസ് ഏജന്‍സി റയുഗു എന്ന് വിളിക്കുന്ന ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജപ്പാന്റെ ഹയാബൂസ2 എന്ന ബഹിരാകാശ വാഹനമാണ് ഇപ്പോള്‍ ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ പ്രതലത്തില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുമായി അടുത്ത വര്‍ഷമാണ് ഇത് ഭൂമിയില്‍ തിരിച്ചെത്തുക. 2014ലാണ് ഹയാബൂസ ജപ്പാന്‍ ജര്‍മനിയുടെ സഹായത്തോടെ വിക്ഷേപിച്ചത്. അതേസമയം ഗ്രഹങ്ങള്‍ രൂപാന്തരം പ്രാപിക്കുന്നതെങ്ങനെ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ഭൂമിക്ക് ഭീഷണിയുണ്ടോ?
നാസ ആദ്യം പ്രവചിച്ചിരുന്നത് അപോഫിസ് ഭൂമിയെ ഇടിച്ച് വലിയ ദുരന്തം ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ തല്‍ക്കാലം ഇത് ഭൂമിയെ ഇടിക്കാന്‍ സാധ്യതയില്ല. ഈ ഛിന്നഗ്രഹം കരയിലാണ് പതിക്കുന്നതെങ്കില്‍ ഒരു നഗരം മുഴുവന്‍ ഇല്ലാതാവും. അതേസമയം കടലിലാണ് പതിക്കുന്നതെങ്കില്‍ സുനാമി വരെ ഉണ്ടാവും. അതേസമയം ഛിന്നഗ്രഹങ്ങള്‍ പൊതുവേ അതിന്റെ കാലാവസ്ഥ മാറ്റുന്നതായി കാണാറുണ്ട്. അത് ഒരേസമയം ആശ്വാസവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.












Click it and Unblock the Notifications