മൂന്നു തവണ പ്രധാനമന്ത്രിയായിട്ടും കാലാവധി പൂര്‍ത്തിയാക്കിയില്ല; നവാസ് ഷെരീഫ് നിര്‍ഭാഗ്യവാന്‍
ഇസ്ലാമാബാദ്: മൂന്നു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിട്ടും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യവാന്‍ ആയിരിക്കുകയാണ് നവാസ് ഷെരീഫ്. പഞ്ചാബിലെ സിംഹമെന്നറിയിപ്പെടുന്ന ഷെരീഫിന് പ്രധാനമന്ത്രിപദം നിര്‍ഭാഗ്യമാണ് നല്‍കിയതെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. പാനമ രേഖകളില്‍ കുടുങ്ങിയാണ് ഏറ്റവുമൊടുവില്‍ ഷെരീഫിന്റെ സ്ഥാനം തെറിച്ചിരിക്കുന്നത്.
തീവ്രവാദവും സാമ്പത്തിക അസ്ഥിരതയും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഷെരീഫിന് കഴിഞ്ഞിട്ടുണ്ടെങ്കിലും നേരത്തെ രണ്ടുതവണ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അഴിമതിയില്‍ ഇപ്പോള്‍ കുരുങ്ങിയിരിക്കുകയാണ്. ലണ്ടനില്‍ അനധികൃത സ്വത്തുക്കളുണ്ടെന്ന പാനമ രേഖകള്‍ സുപ്രീംകോടതി ശരിവെച്ചതോടെ രാജിവെക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

ആദ്യ തവണ പ്രസിഡന്റിനാലും, രണ്ടാം തവണ പട്ടാളത്താലും മൂന്നാം തവണ കോടതിയാലും സ്ഥാഭ്രഷ്ടനാക്കപ്പെട്ടവനെന്ന പേരുദോഷവും ഷെരീഫിന് വന്നു ചേര്‍ന്നിട്ടുണ്ട്. രാജിവെച്ചതോടെ സഹോദരനെ ഉപയോഗിച്ച് ഭരണം നിലനിര്‍ത്താനാണ് ഷെരീഫിന്റെ ഇപ്പോഴത്തെ ശ്രമം. അതേസമയം, അവസരം മുതലെടുത്ത് പട്ടാളം അട്ടിമറിക്ക് മുതിരുമോ എന്ന ആശങ്കയും പാക്കിസ്ഥാനില്‍ വ്യാപകമാണ്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത തീവ്രവാദ സംഘടനകളും ഉപയോഗിക്കുമെന്നതിനാല്‍ അയല്‍രാജ്യമായ ഇന്ത്യ പാക്കിസ്ഥാനിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്.












Click it and Unblock the Notifications