India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനും അമേരിക്കയും തമ്മില്‍ വീണ്ടും ചർച്ച: ഖത്തർ വേദിയായേക്കും, ചുക്കാന്‍ പിടിക്കുന്നത് ഇയു

Google Oneindia Malayalam News

ദുബായ്: ഇറാനും അമേരിക്കയും തമ്മിൽ അടുത്ത ദിവസങ്ങളിൽ നടത്തുന്ന പരോക്ഷ ചർച്ചകൾക്ക് ഖത്തർ ആതിഥേയത്വം വഹിച്ചേക്കും. 2015 ലെ ആണവ ഉടമ്പടി പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകളിലെ മാസങ്ങൾ നീണ്ട സ്തംഭനാവസ്ഥയ്ക്ക് അറുതി വരുത്താന്‍ യൂറോപ്യൻ യൂണിയനാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഒരു പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണംഅമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം

സൗഹൃദബന്ധം തുടരുന്ന രാജ്യമെന്ന നിലയിലാണ് ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ ഇറാൻ ഖത്തറിനെ തിരഞ്ഞെടുത്തതെന്ന് ഇറാന്റെ ഉന്നത ആണവ നയതന്ത്രജ്ഞന്റെ മാധ്യമ ഉപദേഷ്ടാവ് മുഹമ്മദ് മറാണ്ഡി തിങ്കളാഴ്ച ഐ എസ്‌ എൻ എ വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. മാർച്ചിൽ, ചർച്ചകൾ ഏകോപിപ്പിക്കുന്ന യൂറോപ്യൻ യൂണിയനും ഇറാനും അമേരിക്കയും തമ്മിലുള്ള 11 മാസത്തെ പരോക്ഷ ചർച്ചകൾക്ക് ശേഷം ഒരു കരാറിന് അന്തിമരൂപം നൽകാൻ വിദേശകാര്യ മന്ത്രിമാരെ വിയന്നയിലേക്ക് ക്ഷണിച്ചിരുന്നു. ഇതോടെ പുതിയ ഉടമ്പടി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ പിന്നീട് ചർച്ചകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഇറാന്റെ ഉന്നത സെക്യൂരിറ്റി ഫോഴ്‌സ് ആയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ (IRGC) യു എസ് ഫോറിൻ ടെററിസ്റ്റ് ഓർഗനൈസേഷൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഇറാന്‍ നിർബന്ധം പിടിച്ചതിനെ തുടർന്നായിരുന്നു ചർച്ചകള്‍ താല്‍ക്കാലികമായി നിർത്തിവെക്കപ്പെട്ടത്.

സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര

എന്നാല്‍ ഒരു ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ പരോക്ഷ ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ആഴ്ച ഇറാനിലേക്ക് പോയ യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെൽ ശനിയാഴ്ച വ്യക്തമാക്കിയതോടെയാണ് വീണ്ടും ചർച്ചയുടെ സാധ്യതകള്‍ ഉയർന്ന് വന്നത്. "ഇറാനിലെ യുഎസ് സ്ഥാനപതി റോബർട്ട് മല്ലി തിങ്കളാഴ്ച ദോഹയിലെത്തുമെന്നും ഖത്തർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു" എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വിഷയത്തില്‍ ഇറാൻ വിദേശകാര്യ മന്ത്രാലയവും ഖത്തറും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍

2015ലെ ആണവ കരാർ-അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതിന് പകരമായി ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നീട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2018 ൽ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും അമേരിക്കയെ കരാറിൽ നിന്ന് പിൻവലിക്കുകയും ചെയ്യുകയുമായിരുന്നു. അതോടൊപ്പം കരാറിലെ ആണവ നിയന്ത്രണങ്ങള്‍ ഇറാന്‍ ലംഘിച്ചുവെന്ന ആരോപണവും ശക്തമാണ്.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  Negotiations between Iran and the United States again: Qatar may be the venue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X