Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിജ്ജാറിന്റെ കൊലയിൽ മോദിക്കോ ഇന്ത്യൻ ഉദ്യോഗസ്ഥർക്കോ പങ്കില്ല'; റിപ്പോർട്ടുകൾ തള്ളി കാനഡ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാനഡയിലെ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന മാധ്യമ വാർത്തകൾ തള്ളി കനേഡിയൻ സർക്കാർ. മോദിക്കോ ഉന്നതതല ഉദ്യോഗസ്ഥർക്കോ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊല ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പങ്കുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നും കാനഡ വ്യക്തമാക്കി.

നിജ്ജാറിന്റെ കൊലപ്പെടുത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കൊലയെ കുറിച്ച് അറിയാമെന്നുമായിരുന്നു മാധ്യമ റിപ്പോർട്ട്. എന്നാൽ ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് കാനഡ പ്രസ്താവനയിറക്കിയത്.

canindia

'പൊതുസുരക്ഷ സംബന്ധിച്ചുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർസിഎംപിയും ഉദ്യോഗസ്ഥരും കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന തരത്തിലുള്ള അസാധാരണ പ്രസ്താവന നടത്തിയത്. കനേഡിയൻ സർക്കാർ അത്തരത്തിൽ എവിടേയും പ്രതികരിച്ചിട്ടില്ല. തങ്ങൾക്ക് അത് സംബന്ധിച്ച് യാതൊരു അറിവുമില്ല. മറിച്ചുള്ള ഏത് പ്രചരണവും അടിസ്ഥാനഹരിതമാണ്', കാനഡ വ്യക്തമാക്കി. കനേഡിയൻ പത്രവാർത്ത നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയതിന് പിന്നാലെയാണ് കനേഡിയൻ പ്രതികരണം.

അതിരൂക്ഷമായ ഭാഷയിലാണ് കനേഡിയൻ പത്രവാർത്തയ്ക്കെതിരെ ഇന്ത്യ പ്രതികരിച്ചത്. നയതന്ത്ര ബന്ധം കൂടുതൽ വഷളാകാൻ ഇത് കാരണമാകുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.' സാധാരണ നിലയിൽ പത്രവാർത്തകളിൽ ഞങ്ങൾ പ്രതികരിക്കാറില്ല. എന്നലും സർക്കാർ ശ്രോതസിനെ ഉദ്ധരിച്ചുള്ള ഇത്തരം പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്', വിദേശകാര്യമന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. ഇതിനകം തന്നെ വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം കൂടുതൽ തകർച്ചയിലേക്ക് പോകാൻ ഇത്തരത്തിലുള്ള അപവാദ പ്രചരങ്ങൾ കാരണമാകുമെന്ന് ജയ്സ്വാൾ കൂട്ടിച്ചേർത്തു.

ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന് വാർത്തകൾ യുഎസ് മാധ്യമങ്ങൾക്ക് തങ്ങൾ നൽകിയതായി കാനഡ നാഷ്ണൽ സെക്യൂരിറ്റി ഇന്റലിജന്റ് അഡ്വൈസർ നതാലി ഡ്രൂയിനും വിദേശകാര്യ ഉപമന്ത്രി ഡേവിഡ് മോറിസണും കനേഡിയൻ പാർലമെന്റിൽ അടുത്തിടെ തുറന്ന് സമ്മതിച്ചിരുന്നു.അമേരിക്കൻ മാധ്യമത്തിൽ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് കാനഡയുടെ കാഴ്ചപ്പാട് അവതരിപ്പാൻ ലക്ഷ്യം വെച്ചായിരുന്നു നീക്കമെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്.

അതേസമയം നിജ്ജാറിന്റെ കൊലയിൽ തങ്ങൾക്ക് യാതൊരു പങ്കും ഇല്ലെന്ന് ഇന്ത്യ നിരന്തരം‌ നിരസിക്കുകയും മറിച്ചുള്ള പ്രചരണങ്ങൾ തീർത്തും അസംബന്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ കാനഡയുടെ പ്രതികരണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ഇന്ത്യ വിമർശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+