കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവം മനുഷ്യര്‍ക്ക് മാത്രമല്ല, നായ്ക്കള്‍ക്കുമുണ്ട്; വന്‍ ആഘോഷം, പൂമാലയിട്ട് ആദരവ്, സംഭവം ഇങ്ങനെ

Google Oneindia Malayalam News

കാഠ്മണ്ഡു: ഉത്സവം മനുഷ്യര്‍ക്ക് മാത്രമല്ല നായ്ക്കള്‍ക്കുമുണ്ട്. പറഞ്ഞ് വരുന്നത് നായ് പ്രേമികളുടെയും അവരുടെ ഉത്സവത്തിന്റെയും കാര്യമാണ്. നേപ്പാളിലാണ് നായ്ക്കള്‍ക്ക് ഉത്സവം നടക്കുന്നത്. ഇവിടെ നായ്ക്കളുടെ വിശ്വാസ്യതയ്ക്ക് അവിടെയുള്ളവര്‍ ആദരവ് അര്‍പ്പിക്കുന്ന ദിനം കൂടിയാണിന്ന്. നേപ്പാളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലും ഈ ഉത്സവം ആഘോഷിക്കുന്നവരുണ്ട്.

നേപ്പാളിലെ ഈ ഉത്സവം ആഗോള തലത്തില്‍ തന്നെ പ്രശസ്തമാണ്. ഓറഞ്ച് നിറത്തിലുള്ള പൂമാല ചെണ്ടുകള്‍ നായ്ക്കളുടെ കഴുത്തില്‍ അണിഞ്ഞും. തിലക കുറി ചാര്‍ത്തി കൊടുത്തുമെല്ലാമാണ് ഇവര്‍ നായ്ക്കളുടെ ഈ ദിനം ആഘോഷിക്കുക.

1

image credit: Rakesh Krishnan Simha twitter

മനുഷ്യരോട് നായ്ക്കള്‍ക്കുള്ള കൂറും വിശ്വാസവും എടുത്ത് കാണിക്കാനാണ് ഹിന്ദു ആചാരപ്രകാരം ഈ ഉത്സവം നടത്തുന്നത്. കുക്കുര്‍ തീഹാര്‍ എന്നാണ് ഈ ചടങ്ങിന്റെ പേര്. കാഠ്മണ്ഡുവിന്റെ അടുത്തുള്ള ലളിത്പൂരിലായിരുന്നു കുകുര്‍ തീഹാര്‍ ഉത്സവം നടന്നത്. വളണ്ടിയര്‍മാരും, ഇവിടെയുള്ള താമസക്കാരും, ടൂറിസ്റ്റുകളുമെല്ലാം ഇതിന്റെ ഭാഗമായി. പഞ്ചദിന ഉത്സവത്തിന്റെ രണ്ടാം ദിനത്തിലാണ് മരണദേവനായ യമനുമായി ബന്ധമുള്ള മൃഗങ്ങളുടെ പേരില്‍ ഉത്സവം നടത്തുക.

2

image credit: Rakesh Krishnan Simha twitter

നായ്ക്കളുടെ ഈ ദിനത്തില്‍, മനുഷ്യര്‍ അവരോടും സ്‌നേഹവും ദയയും കാണിക്കാന്‍ തയ്യാറാവണമെന്ന് ലളിത്പൂര്‍ മേയര്‍ ചിരി ബാബു മഹാര്‍ജന്‍ പറഞ്ഞു. പറ്റുന്ന സമയത്തോളം അവര്‍ക്ക് ഭക്ഷണം നല്‍കണമെനനും, അവയെ പരിപാലിക്കണമെന്നും ലളിത്പൂര്‍ മേയര്‍ പറഞ്ഞു. സ്‌നേഹ കെയര്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ തളര്‍ന്നുപോയ നായകളെ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. നേപ്പാളില്‍ നിന്നാണ് ഈയൊരു ഉത്സവം ആരംഭിച്ചത്. ഇവിടെ നിരവധി തെരുവുനായ്ക്കളുണ്ട്. എന്നാല്‍ ഇവയുടെ പരിപാലനം വളരെ പിന്നിലാണ്.

3

image credit: Rakesh Krishnan Simha twitter

സ്‌നേഹ ഹെല്‍ത്ത് കെയറില്‍ 170 നായ്ക്കളുണ്ട്. ഇവയെ ഇവര്‍ പരിപാലിക്കുന്നുണ്ട്. ഇതില്‍ പലതിനെയും ആളുകള്‍ ഉപേക്ഷിച്ചതാണെന്ന് ഉടമ സ്‌നേഹ ശ്രഷ്ഠ പറയുന്നു. ഇന്ന് ആ നായ്ക്കളെ എല്ലാവരും പൂജിക്കുന്നു. എന്നാല്‍ നാളെ എല്ലാവരും അവയെ ഉപേക്ഷിക്കും. ഈ നായ്ക്കള്‍ക്ക് രോഗം വന്നാല്‍ അവയെ എല്ലാവരും ഉപേക്ഷിക്കും. ഈ ഉത്സവകാലത്ത് നായ്ക്കളോട് ബഹുമാനമില്ലാതെ പെരുമാറുന്നത് പാപമായിട്ടാണ് കാണുന്നത്. നായ്ക്കളെയും മറ്റ് മൃഗങ്ങളെയും ഇതുപോലെ ആദരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

4

image credit: Rakesh Krishnan Simha twitter

നായ്ക്കള്‍ക്ക് ഞങ്ങള്‍ പൂമാല അണിയിക്കാറുണ്ട്. ഞങ്ങള്‍ക്ക് അവയ്ക്ക് ഈ ആഘോഷസമയത്ത് ഭക്ഷണവും നല്‍കുമെന്നും ലളിത്പൂര്‍ നിവാസി തീര്‍ഥ ബഹാദൂര്‍ ഖത്രി പറഞ്ഞു. അതേസമയം ഈ ഉത്സവത്തെ തുടര്‍ന്ന് നേപ്പാളില്‍ വന്‍ തോതില്‍ നായ്ക്കളെ സംരക്ഷിക്കുന്നത് വര്‍ധിച്ച് വരുന്നുണ്ട്. കാഠ്മണ്ഡു താഴ്‌വരയില്‍ മാത്രം 20000ത്തോളം തെരുവ് നായ്ക്കളുണ്ട്. പൊഖാരയിലെ അധികൃതര്‍ ഇവയ്ക്ക് മൈക്രോചിപ്പുകള്‍ ഘടിപ്പിക്കുന്നുണ്ട്. നായ്ക്കള്‍ക്കായി പ്രത്യേക ക്യാമ്പയിനിംഗും തുടങ്ങിയിട്ടുണ്ട്. ഇത് തെരുവുനായ്ക്കളെ നിയന്ത്രിക്കാനാണ്.

English summary
nepal is celebrating dog festival, they gest food these day, what is the reason behind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X