Get Updates
Get notified of breaking news, exclusive insights, and must-see stories!

2008ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് കിട്ടില്ല; നിയമം പ്രാബല്യത്തില്‍, ഈ രാജ്യം ഇനി മുതല്‍ ഇങ്ങനെയാണ്

മനുഷ്യ ശരീരത്തില്‍ ഏറ്റവും ദോഷമുണ്ടാക്കുന്ന ഒന്നാണ് പുകവലി ശീലം. സിഗരറ്റിന്റെ പുക അര്‍ബുദം എന്ന രോഗം ബാധിക്കുവാന്‍ പ്രധാന കാരണമാകുന്നു. ഗര്‍ഭിണികള്‍ സിഗരറ്റ് വലിച്ചാല്‍ അത് പിറക്കാന്‍ പോകുന്ന കുഞ്ഞിന് വരെ ഗുരുതരമായ രോഗം പിടിപെടാന്‍ കാരണമാകും എന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒരു ദിവസം കോടിക്കണക്കിനു സിഗററ്റ് ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ സിഗരറ്റിന്റെ ഉപയോഗം കുറയുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങളില്‍ സിഗരറ്റിന്റെ ഉപയോഗം ഇപ്പോള്‍ കൂടി വരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

1

പല രാജ്യങ്ങളും സിഗരറ്റ് വലിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങള്‍ പാസാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളില്‍ വച്ച് സിഗരറ്റ് വലിക്കുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ യുവ തലമുറയെ സിഗരറ്റ് എന്ന വില്ലനില്‍ നിന്നും മോചിപ്പിക്കാന്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഒരു രാജ്യം. ന്യൂസിലാന്‍ഡാണ് ഇപ്പോള്‍ സിഗരറ്റിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

2

ചൊവ്വാഴ്ച ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് പാസാക്കിയ പുതിയ പുകവലി വിരുദ്ധ നിയമങ്ങളുടെ ഭാഗമായി ന്യൂസിലന്‍ഡുകാരുടെ ഭാവി തലമുറയ്ക്ക് സിഗരറ്റ് കൈയിലെടുക്കാന്‍ കഴിയില്ല. 2008 ന് ശേഷം ജനിച്ച ആര്‍ക്കും ഒരു പാക്കറ്റ് സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ വാങ്ങാന്‍ കഴിയില്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.

3

ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ആയിഷ വെറലാണ് ബില്‍ അവതരിപ്പിച്ചത്. പുകവലി രഹിത ഭാവിയിലേക്കുള്ള ചുവടുവയ്പാണിതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ കൂടുതല്‍ കാലം ജീവിക്കും, ആരോഗ്യകരമായ ജീവിതം നയിക്കും, പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങള്‍ ചികിത്സിക്കേണ്ടതില്ല . അതുകൊണ്ട് ഈ വകയില്‍ ചെലവാക്കുന്നത് ഒഴിവാക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

4

2025 ഓടെ ന്യൂസിലാന്‍ഡിനെ സിഗരറ്റ് മുക്തമാക്കാമാണ് പുതിയ നിയമം പാസക്കിയിരിക്കുന്നത്. പുതിയ നിയമം വരുന്നതോടെ സിഗരറ്റ് വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 6000 സിഗരറ്റ് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ വെറും 600 സിഗരറ്റ് വില്‍ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്റെ അളവ് കുറയ്ക്കാനും പറയുന്നുണ്ട്.

5

നവംബറില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് പ്രകാരം, ന്യൂസിലാന്റിലെ പുകവലി നിരക്ക് വളരെ കുറവാണ്, കാരണം മുതിര്‍ന്നവരില്‍ 8 ശതമാനം പേര്‍ മാത്രമാണ് പ്രതിദിനം പുകവലിക്കുന്നത്. മാവോറിയും മവോറി ഇതര പൗരന്മാരും തമ്മിലുള്ള ആയുര്‍ദൈര്‍ഘ്യത്തിലെ വ്യത്യാസം ഈ നിയമം കാരണം കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മാവോറി പൗരന്മാര്‍ മൊത്തത്തില്‍ പുകവലിക്കുന്നത് ഒരു വര്‍ഷം മുമ്പ് 22.3 ശതമാനമായിരുന്നപ്പോള്‍ 19.9 ശതമാനം കുറവാണ്.

6

അര്‍ബുദം, ഹൃദ്രോഗം, പക്ഷാഗാതം അവയവങ്ങള്‍ മുറിച്ചുമാറ്റല്‍ എന്നീ ചികിത്സകള്‍ക്കായി വര്‍ഷം തോറും വലിയ തുകയാണ് ന്യൂസിലാന്‍ഡ് ചെലവാക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, 43 നെതിരെ 76 വോട്ടുകള്‍ നേടിയാണ് ബില്ല് പാര്‍സമെന്റില്‍ പാസായത്. ബില്ലിനെ എതിര്‍ത്ത വലതുപക്ഷ നേതാക്കള്‍ ചെറിയ കടകള്‍ കച്ചവടമില്ലാതെ അടച്ച് പോകേണ്ടി വരുമെന്ന ആശങ്കയാണ് പാര്‍ലമെന്റിനെ അറിയിച്ചത്. പുതിയ നിയമം ന്യൂസിലാന്‍ഡിന് ഒരു ഗുണമുണ്ടാകില്ലെന്നാണ് വലതുപക്ഷ നേതാക്കള്‍ പറയുന്നത്.

7

ലോകമെമ്പാടും വലിയ ഒരു ജനസംഖ്യ തന്നെ ഇന്ന് സിഗരറ്റ് വലിക്കുന്നുണ്ട്. വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടായിട്ടാണ് പൊതുവേ സിഗരറ്റ് നിര്‍മ്മിക്കപ്പെടുന്നത്. പുകയിലെ മാലിന്യം അകത്ത് കടക്കുന്നത് കുറയ്ക്കാന്‍ മിക്ക സിഗരറ്റ് ബ്രാന്ഡിലും ഒരുവശത്ത് പഞ്ഞി അരിപ്പയായി വയ്ക്കാറുണ്ട്. ഇന്ന് വിപണിയില്‍ ധാരാളം സിഗററ്റ് ലഭ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+