വിവാഹ പൂര്‍വ്വ സെക്സ് മറയ്ക്കാന്‍ 'കൗമാരക്കാരി'യുടെ ക്രൂരത,നവജാതശിശുവിനെ വെട്ടി,ജീവനോടെ കുഴിച്ചിട്ടു
ഇസാന്‍: അവിഹിത ബന്ധത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെ ജനിച്ച് മണിയ്ക്കൂറുകള്‍ക്കം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ കുഴിച്ചിട്ടു. തന്നെ കൊല്ലാന്‍ ശ്രമിച്ചവരെ പോലും ഞെട്ടിച്ച് ശവക്കുഴിയില്‍ നിന്നും മണിയ്ക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേയ്ക്ക് ഉയിര്‍ത്തെഴുനേറ്റു. തായ്‌ലന്‍ഡിലെ ഖോന്‍ ഖായീനിലാണ് സംഭവം.
കൗമാരക്കാര്‍ക്കിടിയില്‍ അവിഹിതഗര്‍ഭം ധരിയ്ക്കല്‍ വ്യാപകമാണിവിടെ. ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. പക്ഷേ നിയമപരമല്ലാതെ നടത്തുന്നുണ്ട്. കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചവരെ പൊലീസ് തേടുന്നുണ്ട്. മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്തവരും കുട്ടി അവിവിഹ സന്തതിയുമാണെന്നാണ് സംശയം. ഏറെ ആശ്വാസകരമായ കാര്യം കുട്ടി ഇപ്പോള്‍ അപകടകരമായ ആരോഗ്യനില തരണം ചെയ്തു എന്നതാണ്.

കരച്ചില്‍ കേട്ടു
പുരയിടത്തിലെ കരിയിലകള്‍ മാറ്റുന്നതിനിടെ ഒരു കര്‍ഷകയാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞ്. പുറത്തെടുത്തപ്പോള്‍ ശരീരത്തില്‍ ചോര പടര്‍ന്നിരിയ്ക്കുന്നത് കണ്ടു.

പരിക്കേല്‍പ്പിച്ചു
കുത്തിയും വെട്ടിയും കുഞ്ഞിനെ മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു.

കുഴിച്ചിട്ടു
കുഞ്ഞിനെ ജീവനോടെയാണ് കുഴിച്ചിട്ടത്

ആശുപത്രിയില്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആണ്‍കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു

മാതാപിതാക്കള്‍
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനും നടപടിയെടുക്കാനും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications