Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിഞ്ഞിട്ടും അവള്‍ ഖുറാന്‍ പാടിയില്ല; ഇസ്രത്തിന് വേണ്ടി ഇന്ത്യന്‍ പ്രൊഫസര്‍ എഴുതിയ പോസ്റ്റ് വൈറല്‍!

ധാക്ക: പുണ്യമാസമായ റംസാനില്‍ ധാക്കയില്‍ ഭീകരവാദികള്‍ കൊന്നുതള്ളിയ 28 പേരില്‍ അവളുമുണ്ടായിരുന്നു. ഇസ്രത്ത് അഖോണ്ട് എന്ന നീല അപ്പു. താനൊരു മുസ്ലിമാണ് എന്ന് തെളിയിക്കാന്‍ വേണ്ടി ഖുറാനിലെ രണ്ട് വരി ചൊല്ലിയാല്‍ അവള്‍ക്ക് ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ ഖുറാന്‍ പാരായണം ചെയ്ത് മുസ്ലിമാണെന്ന് തെളിയിച്ച് തനിക്ക് ജീവിക്കേണ്ട എന്നവള്‍ തീരുമാനിച്ചു. പകരം മരിക്കാമെന്ന് തീരുമാനിച്ചു.

താനൊരു മുസ്ലിമാണ് എന്നതിന് അടയാളങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. ഹിജാബ് ധരിക്കാറില്ലായിരുന്നു ഇസ്രത്ത്. ഹിജാബ് ധരിക്കാതിരുന്ന അവളോട് നീ മുസ്ലിമാണോ എന്നവര്‍ ചോദിച്ചു. മുസ്ലിമല്ല താനൊരു മനുഷ്യനാണ് എന്നായിരുന്നു ഇസ്രത്തിന് പറയാനുണ്ടായിരുന്ന മറുപടി. ഖുറാനിലെ സൂക്തങ്ങള്‍ ഉരുവിടാന്‍ പറഞ്ഞപ്പോള്‍ ഇസ്രത്ത് അനുസരിച്ചില്ല.

ishrat-akhond

ഖുറാന്‍ അറിയാത്തത് കൊണ്ടല്ല. ഖുറാന്‍ സൂക്തങ്ങള്‍ ചൊല്ലി ജീവന്‍ രക്ഷിച്ചെടുക്കേണ്ട എന്ന തീരുമാനമായിരുന്നു അതിന് പിന്നില്‍. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഇസ്രത്തിനെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ധാക്കയിലെ റസ്റ്റോറന്റില്‍ 9 തീവ്രവാദികള്‍ ചേര്‍ന്നാണ് 35 പേരെ ബന്ദികളാക്കിയത്. ബംഗ്ലാദേശി മുസ്ലിങ്ങളെ മാറ്റിനിര്‍ത്തിയ ശേഷം 28 പേരെ അവര്‍ വെടിവെച്ചുകൊന്നു.

ബംഗ്ലാദേശിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് മാനേജരായിരുന്നു ഇസ്രത്ത്. ബംഗ്ലാദേശ് - ജെര്‍മ്മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗമായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. യുണിസെഫിനൊപ്പം പ്രവര്‍ത്തിച്ചു. വിവിധ എന്‍ ജി ഓകളില്‍ അംഗമായിരുന്നു. ഇസ്രത്തിന് വേണ്ടി സുഹൃത്തായ ഇന്ത്യന്‍ പ്രൊഫസര്‍ അലോക് കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ സന്ദേശം ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+