കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ല; ആല്‍ക്കഹോളില്ലാത്ത ബിയര്‍ കിട്ടുമെന്ന് ഫിഫ

Google Oneindia Malayalam News

ദോഹ: ഫുട്‌ബോള്‍ ആരാധകര്‍ നിരാശരാവേണ്ടി വരും. ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം കിട്ടില്ല. മദ്യത്തിന്റെ വില്‍പ്പനയേ ഇല്ലെന്ന് ഫിഫി പുറത്തിറക്കിയ.പ്രസ്താവനയില്‍ വ്യക്തമാക്കി. മദ്യത്തിന്റെ അളവുള്ള ബിയര്‍ പോലും സ്‌റ്റേഡിയങ്ങളില്‍ വില്‍ക്കില്ല. അതേസമയം മദ്യം ഇല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ബിയര്‍ 64 മത്സങ്ങളില്‍ ലഭ്യമാകും.

യൂറോപ്പില്‍ നിന്നടക്കം വരുന്നവര്‍ക്ക് ആല്‍ക്കഹോളിക് അംശമുള്ള ബിയറുകള്‍ ജീവിതശൈലിയുടെ ഭാഗമാണ്. ഇതില്ലാത്തത് കൊണ്ട് ആരാധകരുടെ ആവേശം കുറയുമോ എന്ന് കണ്ടറിയണം. ഖത്തര്‍ അധികൃതരും ഫിഫയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് മദ്യവില്‍പ്പന വേണ്ടെന്ന് തീരുമാനിച്ചത്.

1

അതേസമയം ആല്‍ക്കഹോളിക് ബിവറേജുകള്‍ ഫിഫയുടെ ഫാന്‍ ഫെസ്റ്റിവലില്‍ ലഭ്യമായേക്കും. ഇതിനൊപ്പം ഫാന്‍ ഡെസ്റ്റിനേഷനുകളിലും, അംഗീകൃതമായ വേദികളിലും മാത്രം മദ്യം ലഭ്യമാകും. ഇതോടെ ഖത്തറിലെ ഫിഫ വേദികളിലൊന്നിലും മദ്യം ല ഭിക്കില്ലെന്ന് ഉറപ്പായി.

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

ഇതിനായി വെക്കുമെന്ന് കരുതിയ സെയില്‍സ് പോയിന്റുകളും വെറുതെയായി. ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരിലൊരാളയ ബഡ് വെയ്‌സര്‍ ആല്‍ക്കഹോളിക് ബിയര്‍ ഖത്തറില്‍ വില്‍ക്കും. പക്ഷേ ഇത് ടിക്കറ്റ് പെരിമീറ്ററിലായിരിക്കും. എട്ട് സ്റ്റേഡിയം ചുറ്റളവിലാണ് വില്‍പ്പന നടക്കുക.

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

മത്സരം നടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പും, ഓരോ മത്സരത്തിനും ശേഷം ഒരു മണിക്കൂര്‍ വീതവും ആല്‍ക്കഹോളിക് ബിയറുകളുടെ വില്‍പ്പനയുണ്ടാവും. എല്ലാ വിഭാഗം ആളുകള്‍ക്കും ടൂര്‍ണമെന്റ് ആസ്വാദകരമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

നേരത്തെയുള്ള നയം ഫിഫ പ്രസിഡന്റും ഖത്തര്‍ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാറ്റിയത്. അതേസമയം മിഡില്‍ ഈസ്റ്റില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നുമാണ് വലിയൊരു വിഭാഗം ആരാധകരുമുള്ളത്. അവര്‍ക്കിടയില്‍ മദ്യം വലിയൊരു ഘടകമല്ലെന്ന് ഖത്തര്‍ അധികൃതര്‍ പറയുന്നു.

നിരവധി ആരാധകര്‍ക്ക് മദ്യത്തിന്റെ സാന്നിധ്യം മത്സരം ആസ്വദിക്കുന്നതിന് തടസ്സമാകുമെന്നാണ് ഖത്തര്‍ വാദിക്കുന്നത്. ഖത്തര്‍ ആതിഥേത്വം വഹിക്കുമെന്ന് ഉറപ്പായ സമയം മുതല്‍ മദ്യ വില്‍പ്പന ഉണ്ടാവില്ലെന്ന ചര്‍ച്ചകള്‍ ശക്തമായിരുന്നു. അതേസമയം സൗദി അറേബ്യ പോലെ കടുത്ത നിയന്ത്രണം ഖത്തറില്‍ ഇല്ല. പക്ഷേ പൊതു സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്.

സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് മദ്യം കൊണ്ടുവരാനും അനുമതിയില്ല. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ മാര്‍ട്ടില്‍ നിന്ന് പോലും മദ്യ വാങ്ങാന്‍ അനുമതിയില്ല. ഖത്തറിലെ ഏക മദ്യ സ്‌റ്റോറില്‍ നിന്നും ആളുകള്‍ക്ക് മദ്യം വാങ്ങാനാവില്ല. ചില ബാര്‍ ഹോട്ടലുകളിലാണ് മദ്യമുള്ളത്. വലിയ വിലയും ഈടാക്കുന്നുണ്ട്.

English summary
no alcohol sale in any of qatar's world cup stadiums says fifa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X