• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉത്തര കൊറിയ; ചർച്ചയ്ക്കിടയിൽ ആണവ പരീക്ഷണങ്ങളില്ല!

  • By Desk

സോൾ: ആണവ പരീക്ഷണങ്ങൾക്ക് തൽക്കാലത്തേക്ക് ശമനം. അമേരിക്കയുമായി ചർച്ച നടത്താനും ചർച്ച അവസാനിക്കുംവരെ ആണവ പരീക്ഷമങ്ങൾ നിർത്തിവെക്കാനും തയ്യാറാണെന്ന് ഉത്തര കൊറിയ വായക്തനമാക്കി. കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയ ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘമാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിനുശേഷം ആണവ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഉത്തര കൊറിയ ചൂണ്ടിക്കാട്ടി. ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തര കൊറിയയുംഷഅമേരിക്കയും തമ്മിൽ കുറച്ച് കാലങ്ങളായി ബന്ധം വഷളായ നിലയിലായിരുന്നു. ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപും തമ്മിൽ പരസ്പരം യുദ്ധ ഭീഷണിവരെ മുഴക്കിയിരുന്നു.

ബന്ധം മെച്ചപ്പെടാൻ തുടങ്ങിയിരുന്നു

ബന്ധം മെച്ചപ്പെടാൻ തുടങ്ങിയിരുന്നു

കഴിഞ്ഞ മാസം ദക്ഷിണ കൊറിയയില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ ഉത്തരകൊറിയന്‍ സംഘം പങ്കെടുത്തതോടെ കാലങ്ങളായി ബദ്ധവൈരികളായിരുന്ന ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ തുടങ്ങിയിരുന്നു. ഇതേ തുടർന്നാണ് ഉത്തരകൊറിയൻ സന്ദർശനത്തിനായി ദക്ഷിണ കൊറിയൻ സംഘം പ്യോങ് ചാങ്ങിലെത്തിയത്.

രാജ്യത്തിന്റെ സുരക്ഷ

രാജ്യത്തിന്റെ സുരക്ഷ

കിമ്മിന്റെ പുതിയ നീക്കത്തില്‍ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നും യുഎസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെങ്കില്‍ ആണവായുധങ്ങള്‍ വേണ്ടെന്നു വയ്ക്കാമെന്നും പ്യോംഗ്യാംഗിലെത്തിയ ദക്ഷിണകൊറിയന്‍ ഉന്നതതല സംഘത്തിനെ കിം അറിയിക്കുകയായിരുന്നു.

ചർച്ച

ചർച്ച

നിലവുള്ള ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തയ്യാറാണെന്നാണ് കിം പറഞ്ഞത്. രണ്ടു ദിവസം നീണ്ട സന്ദര്‍ശനത്തിനിടെ ഉത്തര കൊറിയയുടെ ആണവ പദ്ധതി പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്.

ചർച്ച നടത്താനില്ല

ചർച്ച നടത്താനില്ല

അണ്വായുധ മോഹം ഉപേക്ഷിക്കാൻ ഉത്തരകൊറിയ തയാറാവാതെ അവരുമായി ഫലപ്രദമായ ചർച്ച നടത്തില്ലെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ഇതുവരെയുള്ള നിലപാട്. ഉത്തരകൊറിയ മയപ്പെട്ടതോടെ പ്രശ്നങ്ങൾക്ക് ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. സിറിയയെ രാസായുധങ്ങള്‍ നിര്‍മിക്കാൻ സഹായിക്കുന്നത് ഉത്തരകൊറിയയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സിറിയക്ക് ഉത്തരകൊറിയയുടെ താങ്ങ്

സിറിയക്ക് ഉത്തരകൊറിയയുടെ താങ്ങ്

സിറിയയിലേയ്ക്ക് ആണവായുധങ്ങൾ നിര്‍മിക്കുന്നതിനുള്ള സാമഗ്രികൾ എത്തിച്ചുനൽകുന്നത് ഉത്തരകൊറിയയാണെന്ന് ഐക്യരാഷ്ട്ര സഭാ വിദഗ്ധരാണ് വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര സഭാ വിദ്ഗധരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള ആയുധ പരീക്ഷണങ്ങൾ അതിരുകടന്നപ്പോൾ ഉത്തരകൊറിയയുടെ കൽക്കരി, വസ്ത്രം, ഇരുമ്പ്, ലെഡ്, സീഫുഡ്, ക്രൂഡ് ഓയിൽ‍, സംസ്കരിച്ച പെട്രോളിയം ഉൽപ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയ്ക്ക് ഐക്യരാഷ്ട്ര സഭ വിലക്കേർപ്പെടുത്തിയിരുന്നു.

English summary
South Korea — North Korea’s leader, Kim Jong-un, has told South Korean envoys that his country is willing to begin negotiations with the United States on abandoning its nuclear weapons and that it would suspend all nuclear and missile tests while engaged in such talks, South Korean officials said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more