ഉത്തരകൊറിയ ജപ്പാന്‍റെ നെഞ്ചത്തേക്ക്!! ആക്രമിച്ച് കടലില്‍ മുക്കുമെന്ന് ഭീഷണി, ആണവാക്രമണം ഉടന്‍!

  • Written By:
Subscribe to Oneindia Malayalam

പ്യോംഗ്യാങ്: ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ. ജപ്പാനെ നശിപ്പിക്കാന്‍ ആണവായുധം ഉപയോഗിക്കുമെന്നാണ് ഭീഷണി. ജപ്പാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ യുഎസിനെ ചാരമാക്കി മാറ്റുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരകൊറിയയ്ക്ക് മേല്‍ ഐക്യരാഷ്ട്രസഭ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കൊറിയന്‍ ഭീഷണി.

ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലാണ് തിങ്കളാഴ്ച ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയത്. ഉത്തരകൊറിയ ആറാമത് അണുവായുധ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉപരോധം. എല്ലാത്തരം പ്രകൃതി വാതകങ്ങളുടെയും കണ്ടന്‍സേറ്റുകളുടേയും ഇറക്കുമതിയും വസ്ത്രങ്ങളുടെ കയറ്റുമതി എന്നിവയാണ് പുതിയ ഉപരോധത്തോടെ നിലയ്ക്കുക. ഇതിനെല്ലാം പുറമേ ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും വിലക്കുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഏഷ്യന്‍ രാഷ്ട്രമായ ഉത്തരകൊറിയയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍പ്പെട്ടവയാണ് ഇവ രണ്ടും.

 ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ

ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ

ഉത്തരകാറിയയ്ക്ക് മേല്‍ പുതിയ ഉപരോധത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഉത്തരകൊറിയ ജപ്പാനെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

 നാല് ദ്വീപുകളെ കടലില്‍ മുക്കും

നാല് ദ്വീപുകളെ കടലില്‍ മുക്കും

ജപ്പാന്‍ ഏറെക്കാലം തങ്ങള്‍ക്കരികില്‍ നിലനില്‍ക്കില്ലെന്നും
ആര്‍ച്ചിപെലാഗോയിലെ നാല് ദ്വീപുകളെ ആണവായുധം കൊണ്ടാക്രമിച്ച് കടലില്‍ മുക്കുമെന്നാണ് ഉത്തരകൊറിയയുടെ പുതിയ ഭീഷണി. ഇതിനായി ജൂഷേ എന്ന അണുബോംബ് ഉപയോഗിക്കുമെന്നും കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പ്രകോപനപരം തന്നെ

പ്രകോപനപരം തന്നെ

ഉത്തരകൊറിയയുടെ പ്രതികരണം അങ്ങേയറ്റം പ്രകോപനാത്മകമാണെന്ന് ജാപ്പനീസ് ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ ചൂണ്ടിക്കാണിച്ചു. ഉത്തരകൊറിയ ഇത്തരം നിലപാടുകളാണ് സ്വീകരിക്കുന്നതെങ്കില്‍ ലോകത്ത് ഉത്തരകൊറിയ ഒറ്റപ്പെടുമെന്നും സുഗ മാധ്യമങ്ങളോട് പ്രതികരിച്ചു.

 സമ്മര്‍ദ്ദം ചെലുത്തും

സമ്മര്‍ദ്ദം ചെലുത്തും

ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഉത്തരകൊറിയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് നയം മാറ്റുന്നതിന് ഉത്തരകൊറിയയ്ക്കുള്ള സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും സുഗ ചൂണ്ടിക്കാണിക്കുന്നു. ആറാമത്തെ ആണുവായുധ പരീക്ഷണമാണ് ഏറ്റവുമൊടുവില്‍ ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുന്നതിന് ഇടയാക്കിയത്.

 പ്രമേയവും ഉപരോധവും

പ്രമേയവും ഉപരോധവും

ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ സ്വാധീനമുള്ള ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി വാതകങ്ങളുടെ കയറ്റുമതി ഉത്തരകൊറിയുടെ സുസ്ഥിരതയെ ബാധിക്കും. ഉത്തരകൊറിയന്‍ എയര്‍ലൈനിനും സൈന്യത്തിനും ഉപരോധമേര്‍പ്പെടുത്താനും ഇത് സംബന്ധിച്ച് പ്രമേയം പാസാക്കാനും അമേരിക്ക യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു.

 പകരം വീട്ടി!!

പകരം വീട്ടി!!

വേള്‍ഡ‍് ട്രേ‍ഡ് സെന്‍ററിന്‍റെ ആക്രമണത്തിന്‍റെ വാര്‍ഷികമായ സെപ്തംബര്‍ 11ന് നടന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ യു​എസ് അംബാസഡര്‍ നിക്കി ഹാലെ ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതും നല്‍കിയിരുന്നു. യുഎസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ദിവസം തന്നെ കൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഹാലെ ചൂണ്ടിക്കാണിച്ചു. ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തരകൊറിയയെ ലോകം ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ലെന്നും നിക്കി ഹാലെ പറഞ്ഞു.

യുഎസ് ഉറച്ചുതന്നെ

യുഎസ് ഉറച്ചുതന്നെ


കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്തരകൊറിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം കൈവന്നതോടെയാണ് സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഇതോടെയാണ് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയെ ഒറ്റപ്പെടുത്തണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ടുവച്ചത്.

താക്കീതുമായി കൊറിയ

താക്കീതുമായി കൊറിയ

ആറാമത്തെ ആണവായുധ പരീക്ഷണത്തിന്‍റെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും പ്രമേയം പാസാക്കാനുമാണ് നീക്കമെങ്കില്‍ അമേരിക്ക അതിന് വില നല്‍കേണ്ടിവരുമെന്നാണ് ഉത്തരകൊറിയന്‍ വിദേശ കാര്യ വകുപ്പ് വ്യക്തമാക്കിയത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് മന്ത്രാലത്തിന്‍റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

 ഉന്നിന്‍റെ സ്വത്തുക്കള്‍

ഉന്നിന്‍റെ സ്വത്തുക്കള്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ തിരിച്ചയയ്ക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചത്. എന്നാല്‍ യുസിന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സഖ്യരാജ്യമായ ചൈനയും റഷ്യയും ശ്രമിച്ചത്.

 ആണവ പ്രതിസന്ധി

ആണവ പ്രതിസന്ധി


കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന ആണവ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രദേശത്തുനിന്ന് ആണവായുധങ്ങള്‍ നീക്കുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെന്ന് ചൈനീസ് ടിവി ചാനല്‍ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കുന്നതിനാണ് ചൈന ശ്രമിക്കുന്നത്. പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കണമെന്ന ആവശ്യമാണ് ട്രംപും മുന്നോട്ടുവച്ചിട്ടുള്ളത്.

 സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്

സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്


ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടതില്ലെന്നും സമാധാനപരമായ ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്നുമാണ് യുഎസിന്‍റെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. യുദ്ധമോ സൈനിക നടപടിയോ വേണ്ടെന്ന നിലപാടാണ് റഷ്യയും ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
North Korea made an explicit threat to use a nuclear weapon to sink Japan, in remarks that further cranks up heightened tensions in North Asia.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്