താലിബാന്‍ ഭീകരരുടെ പട്ടികയില്‍: എന്നിട്ടും റഷ്യയുടെ പിന്തുണ, കാരണം എന്ത്, ലക്ഷ്യം പലത്
കാബൂള്‍: താലിബാന്‍ ഭീകരവാദികള്‍ ഭരണം പിടിച്ചെടുത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും പല രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ അടച്ച് പൂട്ടുകയും ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്യുകയാണ്. പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടതും പ്രതിസന്ധി വര്‍ധിപ്പിച്ചു. എന്നാല്‍ റഷ്യ ഉള്‍പ്പടേയുള്ള ഏതാനും രാജ്യങ്ങള്‍ താലിബാന്‍റെ വരവിലും അഫ്ഗാനിസ്ഥാനില്‍ തുടരുകയാണ്. താലിബാന്‍ കാബൂള്‍ കീഴ്ടക്കും എന്നത് റഷ്യ ഏറെ മുന്‍പ് തന്നെ കണ്ടിരുന്നുവെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ തുടങ്ങിയിരുന്നുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
1980 കളില്‍ സോവിയറ്റ് യൂണിയന്‍റെ അഫ്ഗാന്‍ അധിനിവേശ കാലത്ത് അവര്‍ക്കെതിരായി രൂപകൊണ്ട സംഘടനയാണ് താലിബാന്‍ എങ്കിലും തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിനോട് നിലവില്‍ പ്രായോഗികതയില്‍ ഊന്നിയ കാഴ്ചപ്പാടാണ് റഷ്യ സ്വീകരിക്കുന്നത്.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

താലിബാന് കീഴില്‍ അഫ്ഗാനിസ്താന്‍ സുരക്ഷിതമെന്ന് റഷ്യന്‍ അംബാസഡര്‍ ദിമിത്രി സിര്‍നോവ് അഭിപ്രായപ്പെട്ടത്. അഫ്ഗാന്‍ പ്രസിഡന്റ് ആയിരുന്ന അഷ്‌റഫ് ഗനിയുടെ ഭരണത്തെക്കാള്‍ താലിബാനു കീഴില്‍ രാജ്യം സുരക്ഷിതമാകും. നൂറിലധികം ജീവനക്കാരുള്ള റഷ്യന്‍ എംബസിയുടെ സുരക്ഷാ പരിധിയുടെ നിയന്ത്രണം താലിബാന്‍ ഏറ്രെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അവരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി സൈനിക താവളങ്ങള്‍ ഉള്ള മധ്യേഷ്യയിലെ താല്‍പര്യങ്ങളാണ് റഷ്യയുടെ നിലവിലെ നിലപാടുകള്‍ക്ക് കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കാബൂളിലെ സ്ഥിതിഗതികൾ സ്ഥിരത കൈവരിക്കുകയാണെന്നും താലിബാൻ "സാധാര സ്ഥിതി പുനഃസ്ഥാപിക്കാൻ" തുടങ്ങിയതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

നയന്ത്ര ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണ സുരക്ഷിതര്‍ ആയിരിക്കുമെന്ന ഉറപ്പും താലിബാന്‍ ഭീകരവാദികള്‍ റഷ്യക്ക് നല്‍കിയിട്ടുണ്ട്. 1992 ല്‍ അഫ്ഗാനിസ്ഥാനില്‍ മുജാഹിദ്ദീനുകള്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ തീയിട്ട് നശിപ്പിച്ചതിന് ശേഷമായിരുന്നു റഷ്യ തങ്ങളുടെ എംമ്പസി ഒഴിപ്പിച്ചത്. എന്നാല്‍ വീണ്ടും ഒരിക്കല്‍ കൂടി താലിബാന്‍ അധികാരത്തില്‍ വരുമ്പോള്‍ നേര്‍ വിപരീതമായ ഒരു നയതന്ത്രമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.

താലിബാന് റഷ്യയില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയാണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ക്ക് വലിയ പരിഗണന റഷ്യ നല്‍കി പോരുന്നുണ്ട്. ഒരു തരത്തില്‍ താലിബാന്‍റെ അന്താരാഷ്ട സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ റഷ്യയുടെ ഇടപെടല്‍ നിര്‍ണ്ണായകമായെന്നും വിലയിരുത്തപ്പെടുന്നു. നിരവധി തവണ താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് മോസ്കോ ആതിഥേയത്വം വഹിക്കുകകുയം ചെയ്തു.

അഫ്ഗാനിസ്ഥാനിലെ സംഘർഷം അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയും റഷ്യയുടെ സൈനിക താവളങ്ങൾ നിലനിർത്തുന്ന മധ്യേഷ്യൻ അയൽരാജ്യങ്ങളിൽ തീവ്രവാദ സംഘടനകളുടെ വർദ്ധനവ് തടയുകയുമാണ് എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. "മധ്യേഷ്യയിൽ സമാധാനം നിലനിൽക്കണമെങ്കിൽ, താലിബാനുമായി സംസാരിക്കേണ്ടതുണ്ട്," മോസ്കോയുടെ നേതൃത്വത്തിലുള്ള കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ (സിഎസ്ടിഒ) മുൻ സെക്രട്ടറി ജനറൽ നിക്കോളായ് ബോർദുഴയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യൻ എംബസി തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനത്തെ നിക്കോളായ് ബോർദുഴ പ്രശംസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അംബാസഡർ സിർനോവും താലിബാന്‍ മോസ്കോയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തുന്നത്. അഫ്ഗാനിസ്ഥാൻ "ലോകത്തിലെ എല്ലാ രാജ്യങ്ങളുമായി" സമാധാനപരമായ ബന്ധം പുലർത്തണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്നും താലിബാൻ ഇത് ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ താലിബാന്‍ സര്‍ക്കാറിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് ഗ്രൂപ്പിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം താലിബാൻ സർക്കാരുമായി അടുത്ത ബന്ധത്തിലേക്ക് തിടുക്കപ്പെട്ട നീക്കത്തിലേക്കും വ്യക്തമാക്കി. അടുത്തിടെ താലിബാൻ അഫ്ഗാനിസ്ഥാനിലൂടെ മുന്നേറിയപ്പോൾ, അഫ്ഗാൻ അതിർത്തിയിൽ സഖ്യകക്ഷികളായ ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനുമായി റഷ്യ 'യുദ്ധക്കളികൾ' നടത്തുകയായിരുന്നു.

അതിനിടെയാണ് മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കാൻ മോസ്കോ ഈ അവസരം ഉപോയിഗിക്കുമെന്ന് അവരുടെ മധ്യേഷ്യൻ വിദഗ്ധൻ അർക്കാഡി ഡബ്നോവ് വ്യക്തമാക്കുന്നത്. വിവിധ മേഖലകളിൽ, ഈ രാജ്യങ്ങൾ മോസ്കോയുടെ സഹായം സ്വീകരിക്കാൻ ബാധ്യസ്ഥരാണ്, എന്നാൽ തങ്ങളുടെ സുരക്ഷയ്ക്കായി തങ്ങളുടെ പരമാധികാരം കൈമാറാൻ ആരും ആഗ്രഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ മൂന്ന് മധ്യേഷ്യൻ അയൽ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവര്‍ നിലവിലെ സംഘര്‍ഷത്തില്‍ വ്യത്യസ്തമായ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. ഉസ്ബെക്കിസ്ഥാനും തുർക്ക്മെനിസ്ഥാനും താലിബാനുമായി ഉന്നതതല ചർച്ചകൾ നടത്തി, ഇവര്‍ താലിബാൻ ഭരണം അംഗീകരിക്കാൻ സാധ്യതയുണ്ട്, എന്നാല്‍ താജിക്കിസ്ഥാൻ ഇതുവരെ തീവ്രവാദികളുമായി ബന്ധപ്പെട്ടിട്ടില്ല.

നിരവധി വര്‍ഷങ്ങളായി റഷ്യയ്ക്കും താലിബാനും ഇടയില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ജുലൈ മാസത്തോടെയാണ് റഷ്യയുടെ ഭാഗത്ത് നിന്നും നിര്‍ണ്ണായക ചില പ്രസ്താവനകള്‍ ഉണ്ടാവുന്നത്. ശക്തമായ ശക്തി എന്നായിരുന്നു റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് താലിബാനെ ജുലൈയില്‍ വിശേഷിപ്പിച്ചത്. ഇതോടെ ചര്‍ച്ചകളില്‍ അഫ്ഗാന്‍ ഭരണകൂടത്തിനുള്ള പുരോഗതി കുറയുകയും ചെയ്തു.

"കഴിഞ്ഞ ഏഴ് വർഷമായി ഞങ്ങൾ താലിബാൻ പ്രസ്ഥാനവുമായി ബന്ധം സ്ഥാപിക്കുന്നത് വെറുതെയല്ല,"- എന്നായിരുന്നു ക്രെംലിൻ അഫ്ഗാനിസ്ഥാൻ പ്രതിനിധി സമീർ കാബുലോവ് തിങ്കളാഴ്ച എഖോ മോസ്ക്വി റേഡിയോ വഴി പറഞ്ഞത്. 1980 മുതൽ സോവിയറ്റ് വിരുദ്ധ മുജാഹിദ് പ്രസ്ഥാനത്തിൽ താലിബാൻ വേരുകൾ ഉള്ളതിനാൽ നിലവിലെ നിലപാട് തികച്ചും വൈരുദ്ധ്യാത്മകം ആണെങ്കിലും പ്രായോഗിതയില്‍ ഊന്നി മേഖലയിലെ സ്വാധീനം ശക്തമാക്കുന്ന സമീപനമാണ് റഷ്യ ഇപ്പോള്‍ സ്വീകരിക്കുന്നത്.
Recommended Video
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications