Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിയെ ഒമാന്‍ രക്ഷിച്ചു!! 8 ഇന്ത്യക്കാരെ എന്തുകൊണ്ട് പറ്റുന്നില്ല... ഖത്തര്‍ വിഷയത്തില്‍ പോര്

ന്യൂഡല്‍ഹി: ഖത്തറില്‍ ഇന്ത്യക്കാരായ എട്ട് പേര്‍ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നേരത്തെ ഇന്ത്യന്‍ നാവിക സേനയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് എട്ട് പേരും. ചിലര്‍ ഉന്നത പദവികള്‍ വഹിച്ച സൈനികരാണ്. മറ്റൊരു സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കവെയാണ് എല്ലാവരും കുടുങ്ങിയത്. ഇവര്‍ക്കൊപ്പം ഒമാന്‍ പൗരനും അറസ്റ്റിലായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കഴിഞ്ഞ നവംബറില്‍ മോചനം ലഭിച്ചു. പക്ഷേ, എന്തുകൊണ്ട് ഇന്ത്യക്കാര്‍ മോചിതരാകുന്നില്ല. ഈ ചോദ്യമാണ് പ്രസക്തമാകുന്നത്.

ഇന്ത്യയും ഖത്തറും അടുത്ത ബന്ധമാണ്. വ്യാപാര ഇടപാടുകള്‍ പണ്ടത്തേക്കാളും ഇരട്ടിയായിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയില്‍ വന്‍ തോതിലുള്ള നിക്ഷേപം നടത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുമുണ്ട്. ഖത്തറിന്റെ എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ്. മുംബൈ അദാനി ഇലക്ട്രിസിറ്റിയിലെ പ്രധാന നിക്ഷേപകര്‍ കൂടിയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്.

q

ബന്ധങ്ങള്‍ ഇത്ര ദൃഢമാണെങ്കിലും ഇന്ത്യക്കാരായ മുന്‍ സൈനികര്‍ ഖത്തറില്‍ ജയിലില്‍ കഴിയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു. അദ്ദേഹം ചില സുപ്രധാന ചോദ്യങ്ങള്‍ മുന്നോട്ടു വെക്കുന്നതോടൊപ്പം കടുത്ത ആരോപണങ്ങളും ഉന്നയിച്ചു. ഇതിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു.

ഖത്തറുമായി ബന്ധം ശക്തമാണ്. എന്നിട്ടും എന്താണ് എട്ട് മുന്‍ സൈനികര്‍ ഖത്തറിലെ ജയിലില്‍ കഴിഞ്ഞിട്ട് മോദി സര്‍ക്കാര്‍ ഇടപെടാത്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് അറസ്റ്റിലായ ഇവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം അറസ്റ്റിലായ ഒമാന്‍ പൗരന് മോചനം ലഭിച്ചു. കഴിഞ്ഞ നവംബറില്‍ ഒമാന്‍ പൗരന് ജാമ്യം കിട്ടിയിട്ടും ഇന്ത്യക്കാര്‍ക്ക് മോചനം ലഭിക്കാത്തതിന് കാരണം എന്താണ്- ജയറാം രമേശ് ചോദിച്ചു.

ഇതിനെല്ലാം കാരണമായി ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നത് ഖത്തറിന് മുംൂൈ അദാനി ഇലക്ട്രിസിറ്റിയില്‍ നിക്ഷേപമുള്ള കാര്യമാണ്. ഈ നിക്ഷേപം കാരണത്താലാണ് ഇന്ത്യ ശക്തമായി ഇടപെടാത്തത് എന്ന് അദ്ദേഹം ആരോപിക്കുന്നു. ജയിലിലുള്ളവരുടെ കുടുംബങ്ങള്‍ അവരുടെ മോചനത്തിന് വേണ്ടി ഏറെ കാലമായി ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ രാജ്യത്തിനും ആ കുടുംബങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

ജയറാം രമേശിന്റെ ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി രംഗത്തുവന്നു. ഖത്തറിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഖത്തറിന്റെ നിയമ നടപടികളില്‍ ഇന്ത്യ ഇടപെടില്ലെന്നും ബഗ്ചി പറഞ്ഞു. പക്ഷേ, ഇന്ത്യക്കാര്‍ക്കെതിരായ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

x

ഇന്ത്യയും ഖത്തറും നല്ല ബന്ധമാണ് എന്ന് വ്യക്തമാക്കിയ ബഗ്ചി, പക്ഷേ ഖത്തറിന്റെ നിയമ കാര്യങ്ങളില്‍ ഇന്ത്യ ഇടപെടില്ല എന്ന് പറഞ്ഞു. ഇന്ത്യക്കാരുടെ കേസ് ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. മാര്‍ച്ച് 29ന് ആദ്യ സിറ്റിങ് നടന്നു. ഖത്തര്‍ എംബസി ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തടവിലുള്ളവരുടെ ബന്ധുക്കളുമായും എംബസി ഇടപെടുന്നുണ്ടെന്നും ബഗ്ചി പറഞ്ഞു.

തടവിലുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാ വിധ നിയമ സഹായങ്ങളും അനുവദിക്കുന്നുണ്ട്. മറ്റൊരു ഇടപെടലിന് കൂടി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരായ കേസ് സംബന്ധിച്ച നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും ബഗ്ചി ഹിന്ദു പത്രത്തോട് പറഞ്ഞു. ഖത്തറിലെ കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കവെയാണ് എട്ട് പേരും അറസ്റ്റിലായത്.

ഖത്തറിന്റെ നാവിക സേനയ്ക്ക് വേണ്ട സഹായം നല്‍കിയിരുന്നവര്‍ കൂടിയാണ് ഈ എട്ട് പേരും. എന്നാല്‍ എന്താണ് ഇവര്‍ക്കെതിരായ കേസ് എന്ന് വ്യക്തമല്ല. ചില സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ ചില സംശയങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് വിവരങ്ങള്‍ പരസ്യമാക്കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+