ഒമൈക്രോണ്‍ കേസുകള്‍ കൂടും, പക്ഷേ ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാനിക്കും, ഭയം വേണ്ടെന്ന് ഫൗച്ചി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒമൈക്രോണിന്റെ തരംഗം ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. കേസുകളെല്ലാം വന്‍ തോതിലാണ് വര്‍ധിക്കുന്നത്. എന്നാല്‍ ഇതിനിടയിലും പ്രതീക്ഷയ്ക്കുള്ള വകയുണ്ടെന്ന് പറയുകയാണ് യുഎസ് വിദഗ്ധനായ ആന്റണി ഫൗച്ചി. യുഎസ്സില്‍ ഇപ്പോള്‍ കണ്ടുവരുന്നത് വലിയൊരു തരംഗമാണെന്ന് ഫൗച്ചി ഉറപ്പിക്കുന്നു. കേസുകള്‍ വരും ദിവസങ്ങളില്‍ കാര്യമായി തന്നെ വര്‍ധിക്കാം. ഇപ്പോഴത്തെ രോഗവ്യാപനം മുമ്പൊന്നും ഇല്ലാത്ത വിധത്തിലുള്ളതാണ്. അതിവേഗമാണ് കേസുകള്‍ വര്‍ധിക്കുന്നതെന്നും ഫൗച്ചി പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച 4,40000 പുതിയ കേസുകളാണ് യുഎസ്സില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ തരംഗമുണ്ടായിരുന്നപ്പോള്‍ പോലും രണ്ട് ലക്ഷത്തിന് മുകളില്‍ മാത്രമാണ് രോഗികള്‍ ഉണ്ടായിരുന്നത്.

അതേസമയം ഇത്രയൊക്കെയാണെങ്കില്‍ ആശ്വസിക്കാനുള്ള വകയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒമൈക്രോണ്‍ കേസുകളുടെ വര്‍ധന പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാക്കാം. ഇവിടെ നവംബറിലാണ് ഒമൈക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. അതിന് ശേഷം വന്‍ തോതിലാണ് വ്യാപനം. ഒമൈക്രോണ്‍ മൂര്‍ധന്യത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അത് വേഗത്തില്‍ അവസാനിച്ചിരുന്നു. വളരെ വേഗം കേസുകള്‍ കൂടുകയും, അതിന് പിന്നാലെ താഴോട്ട് ഇറങ്ങുകയുമായിരുന്നു. ഇത് തന്നെ യുഎസ്സിലും സംഭവിച്ചേക്കാം. അതുകൊണ്ട് പ്രതീക്ഷയുണ്ടെന്ന് ഫൗച്ചി പറയുന്നു. ഇക്കാര്യത്തില്‍ തെളിവുകള്‍ ധാരാളമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമൈക്രോണ്‍ കൊവിഡിന്റെ വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ പ്രശ്‌നക്കാരനല്ല. വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള വേരിയന്റാണ് ഒമൈക്രോണെന്നും ആന്റണി ഫൗച്ച് പറയുന്നു. യുഎസ്സിലെ മരണനിരക്കും ആശുപത്രിയില്‍ പ്രവേശിക്കപ്പെടേണ്ടി വരുന്ന ഒമൈക്രോണ്‍ കേസുകളും മുമ്പുണ്ടായിരുന്ന തരംഗത്തേക്കാള്‍ എത്രയോ കുറവാണ്. അതുകൊണ്ട് തന്നെ ഈ തരംഗം അത്രത്തോളം അപകടകാരിയായിരിക്കില്ല എന്നാണഅ വിലയിരുത്തല്‍. അതേസമയം യുഎസ് പൊതുജനാരോഗ്യവും ഒപ്പം സമ്പദ് ഘടനയെ വളര്‍ച്ചയിലേക്ക് നയിക്കാനും ഒരുപോലെ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇത്തരം പ്രതിസന്ധികള്‍ക്കിടയില്‍ അടച്ചിടലിന് യുഎസ് സര്‍ക്കാരിന് താല്‍പര്യവുമില്ല.
ഇന്ന് മുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് എത്തി തുടങ്ങുകയാണ് യുഎസ്സില്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നത്. കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് ഫൗച്ചിയും യുഎസ് വിദ്യാഭ്യാസ സെക്രട്ടറിയും പറയുന്നു. കുട്ടികളെ സുരക്ഷിതരായി തന്നെ സ്‌കൂളുകളില്‍ എത്തിക്കണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ നല്‍കാനും, മാസ്‌ക് ധരിക്കാനും ഒപ്പം ടെസ്റ്റുകള്‍ നടത്താനും രക്ഷിതാക്കള്‍ ശ്രമിക്കണം. അതിന് ശേഷമായിരിക്കണം സ്‌കൂളിലേക്ക് കുട്ടികല്‍ എത്തേണ്ടത്. ഇത്രയൊക്കെയാണെങ്കിലും കുട്ടികളെ സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്ന സുരക്ഷിതമാണ്. അവരെ അതില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും ആന്റണി ഫൗച്ചി വ്യക്തമാക്കി.
യുഎസ്സില്‍ സ്‌കൂളിലേക്ക് കുട്ടികള്‍ വരുന്നത് സുരക്ഷിതമല്ലെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഫൗച്ചി അടക്കമുള്ളവര്‍ മറുപടി നല്‍കിയത്. കുട്ടികളെ ക്ലാസ്‌റൂമിലേക്ക് വീണ്ടും കൊണ്ടുവരിക എന്നത് വെല്ലുവിളിയാണെന്ന് യുഎസ് വിദ്യാഭ്യാസ സെക്രട്ടറി മിഗയേല്‍ കാര്‍ഡോണ പറഞ്ഞു. പക്ഷേ അവരെ സ്‌കൂളിലേക്ക് എത്തിക്കാതെ മറ്റ് മാര്‍ഗങ്ങളില്ല. റോഡുകളില്‍ ആരും നിരന്ന് നില്‍ക്കാന്‍ പോകുന്നില്ല. എല്ലാവരും ക്ലാസ് റൂമിലെത്തും. അധ്യാപകരും മറ്റ് സ്റ്റാഫുകളും എത്തുമെന്നും കാര്‍ഡോണ വ്യക്തമാക്കി. സ്‌കൂളിലേക്ക് കുട്ടികള്‍ വരന്നത് തീര്‍ത്തും സുരക്ഷിതമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസ് പറഞ്ഞു.
രണ്ട് വര്‍ഷത്തോളമാണ് യുഎസ്സില്‍ വിദ്യാഭ്യാസ മേഖല അടഞ്ഞ് കിടന്നത്. അത് വലിയ നഷ്ടമാണ്. അത് വീണ്ടും ആവര്‍ത്തിക്കാനാവില്ല. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം സ്‌കൂള്‍ തന്നെയാണെന്നും എറിക് ആദംസ് വ്യക്തമാക്കി. അതേസമയം ബ്രിട്ടനിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌റൂമുകളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്രിസ്തുമസ് അവധി കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇത് താല്‍ക്കാലികമായിട്ടാണ് നടപ്പാക്കുന്നത്. പുതിയ അധ്യയന വര്‍ഷം തുടങ്ങും മുമ്പ് വാക്‌സിനേഷന്‍ എടുക്കണമെന്നും ടെസ്റ്റുകള്‍ കൃത്യമായി നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications