Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വാസകോശത്തിലേക്ക് ഒമൈക്രോണ്‍ പ്രവേശിക്കില്ല അപകട സാധ്യത കുറവ്; വ്യാപന ശേഷി കൂടുതലെന്ന് വിദഗ്ധര്‍

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ ഇന്ന് ലോക രാജ്യങ്ങളില്‍ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സ്ഥിരീകരിക്കുന്ന ആളുകള്‍ക്ക് ലക്ഷണങ്ങളോ മറ്റോ ഒന്നും ഇല്ല എന്നതും ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ഒമൈക്രോണ്‍ വകഭേദം സൗമ്യമാണെങ്കിലും അത് പടര്‍ന്ന് പിടികികുന്ന ആളുകളുടെ എണ്ണം കൂടുതലാകുന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.

ഒമൈക്രോണ്‍ കൂടുതല്‍ പോസ്റ്റീവ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കൊണ്ട് തന്നെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ഈ വകഭേദം നേരിയ തോതിതലുള്ള അസുഖത്തിനോ മറ്റോ കാരണമാകുമോ എന്നത് സംബന്ധിച്ച് വ്യക്തമായ ലോക ഡാറ്റ വന്ന്‌കൊണ്ടിരിക്കുന്നതേയുള്ളു.

1

ഒമൈക്രോണ്‍ വകഭേദത്തില്‍ തന്നെ ധാരാളം മ്യൂട്ടേഷനുകളുണ്ട്. ഇത് വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നവയുമാണ്. ഹോങ്കോങ് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ ഗവേഷകരുടെ ഒരു സംഘം മനുഷ്യ ശ്വാസനാളത്തില്‍ മറ്റ് ഡെല്‍റ്റ വകഭേദത്തെക്കാള്‍ 70 മടങ്ങ് വേഗത്തില്‍ ഒമൈക്രോണ്‍ പടരുന്നുണ്ടെന്നകണ്ടെത്തിയിട്ടുണ്ട്. മറ്റ് ഡല്‍റ്റാ വകഭേദങ്ങളെയും ആദ്യ കോവിഡ് വൈറസിനെയും താരതമ്യപ്പെടുത്തുമ്പോള്‍ ഒമൈക്രോണ്‍ ശ്വാസകോശത്തിലേക്കും ശ്വാസനാളങ്ങളിലേക്കും പേകുന്ന കുഴലുകളില്‍ വളരെ വേഗത്തില്‍ പ്രവേശിക്കും. എന്നാല്‍ ഇത് ശ്വാസ കോശത്തിലേക്ക് എത്തുന്നത് വളരെ മെല്ലെയായിരിക്കുമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

2

ശാസ്ത്രജ്ഞന്മാരുടെ റിപ്പോര്‍ട്ടനുസരിച്ച് ആദ്യ കോവിഡ് വൈറസ് മനുപഷ്യരുടെ ശ്വാസകോശത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ 10 മടങ്ങ് കുറവാണ് ഒമൈക്രോണ്‍ പ്രവര്‍ത്തിക്കുന്നത്. അത്‌കൊണ്ട് തന്നെ ഇതിന്റെ തീവ്രത ശേഷി കുറവായിരിക്കുമെന്നാണ് ശാത്രജ്ഞര്‍ പറയുന്നത്. കോവിഡ് ഗുരുതരമാകുന്നത് വൈറസ് ശ്വാസ കേശത്തിലേക്ക് വ്യാപിക്കുമ്പോഴാണ് കോവിഡ് മനുഷ് ശരീരത്തില്‍ ഗുരുതരമായി മാറുന്നത്. അതേസമയം അത് ശ്വാസ നാളത്തിലേക്കോ മറ്റോ പ്രവേശിക്കാതെ വായ, മൂക്ക് എന്നിവിടങ്ങളിലാണെങ്കില്‍ കേവിഡ് അപകട സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഡോ.മൈക്കല്‍ ചാന്റെ കണ്ടെത്തലുകളില്‍ പറയുന്നത്. വളരെ യേറെ ജാഗ്രത പുലര്‍ത്തണമെന്നാണ്. മനുഷ്യരില്‍ രോഗം പടരുന്നത് വൈറസിന്റെ പകര്‍ച്ച മാത്രമല്ല. അണുബാധയോടുള്ള പ്രതികരണവും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

3

ഒമൈക്രോണ്‍ പോലെയുള്ള വളരെ പകര്‍ച്ചവ്യാധിയായ വൈറസ്, ശ്വാസകോശ അണുബാധ അത്ര മോശമല്ലെന്ന് തോന്നുമെങ്കിലും, വളരെ വേഗത്തില്‍ പടരുന്നതിലൂടെ കൂടുതല്‍ ഗുരുതരമായ രോഗത്തിനും മരണത്തിനും കാരണമാകുമെന്ന് ചാന്‍ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ വേരിയന്റിന് മുകളിലെ ശ്വാസനാളത്തെ ബാധിക്കുന്നത് പോലെ ശ്വാസകോശ കോശങ്ങളെ ബാധിക്കാത്തത് എന്നത് സംബന്ധിച്ച് ഗ്ലാസ്ഗോയിലെ ഒമൈക്രോണ്‍ വകഭേദത്തെ കുറിച്ച് പഠിക്കുന്ന സംഘം പഠനം നടത്തിയിരുന്നു. ശ്വാസകോശ കോശങ്ങളില്‍ ടിഎംപിആര്‍എസ്എസ്2 എന്ന് വിളിക്കപ്പെടുന്ന അവശ്യ പ്രോട്ടീന്‍ അവര്‍ കണ്ടെത്തിയിരുന്നു. ഇതാണ് ഒമൈക്രോണ്‍ ശ്വാസകോശത്തിലേക്ക് കടക്കാത്തതെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

4

മൂക്ക്, തൊണ്ട, മുകളിലെ ശ്വാസനാളം എന്നിവയിലെ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് മറ്റൊരു വിധത്തിലാണ്, അതിനാല്‍ ശ്വാസനാളത്തിന്റെ ഈ ഭാഗങ്ങളില്‍ ഇത് ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നുണ്ടെങ്കിലും, ശ്വാസകോശകലകളില്‍ വൈറസിന്റെ സാന്ദ്രത കുറവായിരുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒമൈക്രോണ്‍ ഉയര്‍ന്ന അളവില്‍ മുകളിലെ ശ്വാസനാളത്തില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍, ശ്വാസനാളത്തിന്റെ ഈ ഭാഗങ്ങളില്‍ നിന്ന് വൈറസുകള്‍ ചുമയ്ക്കുകയോ തുമ്മുകയോ ശ്വസിക്കുകയോ ചെയ്യുമ്പോള്‍ മറ്റുള്ളവരിലേക്ക് പകരുന്നു അതാണ് ഇത്രയധികം പേര്‍ക്ക് പടര്‍ന്നു പിടിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

5

ഒമൈക്രോണ്‍ വകഭേദം സംബന്ധിച്ച് എലികളില്‍ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. എലികള്‍ക്ക് മനുഷ്യനുള്ള അതേ ഏസ്2 റിസപ്റ്ററുകള്‍ ഉണ്ടായിരുന്നു. ഡെല്‍റ്റ ബാധിച്ചവരെ അപേക്ഷിച്ച് ഒമൈക്രോണ്‍ ബാധിച്ച എലികള്‍ക്ക് ശ്വാസകോശത്തിന് കേടുപാടുകള്‍ കുറവാണെന്നും രോഗ തീവ്രത കുറഞ്ഞതായും മരിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ യുകെയില്‍ ഇതിനകം കുത്തനെ വര്‍ദ്ധനവ് കണ്ടു തുടങ്ങിയിട്ടുണ്ട്. വൈറസ് ഇല്ലാതായതിന് ശേഷവും രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ലോംഗ് കോവിഡ് ആണ് മറ്റൊരു ആശങ്ക. ഒമൈക്രോണ്‍ ബാധിച്ച നിരവധി ആളുകള്‍ക്ക്, ലോംഗ് കോവിഡ് ബാധിച്ച കൂടുതല്‍ ആളുകളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

6

ഒരു ഡോക്ടര്‍ എന്ന നിലയില്‍, നേരിയ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ആളുകളെ തെറ്റായ സുരക്ഷിതത്വ ബോധത്തിലേക്ക് ആകര്‍ഷിച്ചേക്കാം, ഒരുപക്ഷേ അവരെ മാസ്‌ക് ധരിക്കാനുള്ള സാധ്യത കുറയ്ക്കും, സാമൂഹിക അകലം അല്ലെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറക്കുകയും ചെയ്യും. കോവിഡ്19ല്‍ നിന്നുള്ള മരണങ്ങളുടെ എണ്ണത്തില്‍ നിന്ന് അല്‍പം ആശങ്കയില്‍ തന്നെയാണ് ലോകം. സൗമ്യമായാലും ഇല്ലെങ്കിലും, ഒമൈക്രോണ്‍ ഗുരുതരമായ ആഗോള ഭീഷണിയായി തുടരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഒമൈക്രോണില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് വ്യക്തമാണ്.
വാക്‌സിനുകള്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ വിവിധ ഭാഗങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകുയും ആന്റിബോഡികളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. അത് എത്തിച്ചേരുമ്പോള്‍ വൈറസിനെ കൊല്ലുകയും കോശങ്ങളെ ബാധിക്കുന്നതില്‍ നിന്ന് തടയുകയും വൈറസ് പകരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. വൈറസ് ബാധിച്ചേക്കാവുന്ന ഏതെങ്കിലും കോശങ്ങളെ നശിപ്പിച്ച് ഗുരുതരമായ രോഗം തടയുന്നതിലൂടെ ദീര്‍ഘകാല സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Recommended Video

cmsvideo
    രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam
    7

    യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നടത്തിയ വിശകലനത്തില്‍, ഒമൈക്രോണിനെതിരെ എടുത്ത ബൂസ്റ്റര്‍ഡോസ് ഇതിനകം ഫലപ്രദമായതായി കണ്ടെത്തിയിട്ടുണ്ട്. ഒമൈക്രോണിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തില്‍ പ്രായമായവരും ദുര്‍ബലരുമായ ഗ്രൂപ്പുകള്‍ക്ക് നാലാമത്തെ ഡോസ് അല്ലെങ്കില്‍ രണ്ടാമത്തെ ബൂസ്റ്റര്‍ നല്ഡകി തുടങ്ങി. മറ്റ് രാജ്യങ്ങള്‍ ഡാറ്റ അവലോകനം ചെയ്യുകയാണ്, എന്നാല്‍ ഈ വര്‍ഷത്തിന്റെ അവസാന പകുതിയില്‍ പലരും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.അതേ സമയം, ഈ വകഭേദം എത്ര വേഗത്തില്‍ കാര്യങ്ങള്‍ മാറുമെന്ന് തെളിയിക്കുന്നതോടെ, പല വാക്‌സിന്‍ നിര്‍മ്മാതാക്കളും ഇപ്പോള്‍ ഒമിക്രോണ്‍-നിര്‍ദ്ദിഷ്ട ബൂസ്റ്ററുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിരിക്കകയാണ്. എന്നാല്‍ ഇതിന് സമയമെടുക്കും, അണുബാധകളുടെ നിലവിലെ കുതിച്ചുചാട്ടം നിയന്ത്രിക്കുന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+