കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോൺ ബാധ സ്ഥിരീകരിച്ച് യുഎസും യുഎഇയും; രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി അധികൃതർ

Google Oneindia Malayalam News

വാഷിംഗ്ടൺ: രാജ്യത്തെ ആദ്യ ഒമൈക്രോൺ കൊവിഡ് ബാധ സ്ഥിരീകരിച്ച് യു.എസ്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിഭാഗമാണ് യു.എസിലെ ആദ്യ കൊവിഡ് വകഭേദമായ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ സാൻഫ്രാൻസിസ്കോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഇന്നലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതേസമയം, യുഎഇയിലും ഒമൈക്രോൺ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎഇയിൽ എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ്ബാധ കണ്ടെത്തിയിരിക്കുന്നത്. വാക്സിനേഷൻ നടപടികൾ സ്വീകരിക്കാനും രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കാനും ബന്ധപ്പെട്ട രോഗ ആരോഗ്യ പ്രതിരോധ മന്ത്രാലയങ്ങൾ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.

 covid

ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിലെ യു.എസ്സിലെത്തിയ വ്യക്തിയിലാണ് ഒമൈക്രോണിൻ്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ, രോഗിയെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അധികാരികൾ അറിയിച്ചു. ഇയാൾ തിങ്കളാഴ്ച മുതലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. രണ്ട് ഡോസ് വാക്സിനേഷനും സ്വീകരിച്ചിട്ടുണ്ട്.

ഇതോടെ, ഒമൈക്രോണിൻ്റെ പരിശോധന ഫലം ലഭിക്കുന്നതുവരെ ഇയാളെ അധികൃതർ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമേരിക്കയി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിഭാഗമാണ് യു.എസിലെ ആദ്യ കോവിഡ് വകഭേദമായ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ സാൻഫ്രാൻസിസ്കോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഇന്നലെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അതേസമയം യുഎഇയിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. യുഎഇയിൽ എത്തിയ ആഫ്രിക്കൻ വനിതയിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമൈക്രോൺ വൈസ് ബാധ കണ്ടെത്തിയ സ്ത്രീയെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചതായും കർശന നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്.
ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ് റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം ഇതിനിടെ അറിയിച്ചിരിക്കുകയാണ്.

ചിരിച്ചങ്ങ് ആളെ മയക്കും അനുമോൾ... ചുമപ്പിൽ സുന്ദരിയായിയെത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറൽ

നേരത്തെ സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കാളെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് ബാധ അതിവേഗം പടർന്നു പിടിക്കുകയാണ്. സൗദിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുഎസിലും യുഎഇയിലും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
The U.S. Centers for Disease Control and Prevention has confirmed the country's first omicron virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X