ഓപ്പറേഷൻ ദോസ്ത്; തുർക്കിക്കും സിറിയക്കും സഹോദര്യത്തിന്റെ കൈത്താങ്ങുമായി ഇന്ത്യൻ വൻ സഹായം
തുർക്കിക്കും സിറിയക്കും സഹായം എത്തിക്കാൻ ലോക രാഷ്ട്രങ്ങളോട് യു എൻ ആഹ്വാനം ചെയ്തിരുന്നു

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ നാശനഷ്ടങ്ങൾ ഇരു രാജ്യങ്ങളെയും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പതിനൊന്നായിരത്തിലേറെ വീടുകളും കെട്ടിടങ്ങളും തകർന്നടിഞ്ഞപ്പോൾ പതിനായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. അതേസമയം പല പ്രദേശങ്ങളിലും കൊടും തണുപ്പും പൂജ്യത്തിന് താഴെയുള്ള താപനിലയും കാരണം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സഹായിക്കാനുള്ള രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയതാക്കി മാറ്റുന്നുണ്ട്. ഭൂകമ്പത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ വൻ സന്നാഹത്തെ അയച്ചിട്ടുണ്ട്.

ദുരിതാശ്വാസ സാമഗ്രികളുമായി
ഇന്ത്യൻ ഗവൺമെന്റ് വൻതോതിലുള്ള മാനുഷിക സഹായത്തിന്റെ രൂപത്തിൽ ഇരു രാജ്യങ്ങൾക്കും സൗഹൃദത്തിന്റെ കൈ നീട്ടുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി രാജ്യങ്ങളിലേക്ക് ഒന്നിലധികം ജെറ്റുകൾ ഇന്ത്യയിൽ നിന്നും പറക്കുന്നു. ഇന്ത്യൻ സൈന്യവുമായി സഹകരിച്ച്, ഭൂകമ്പ ബാധിത രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയായ ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി സർക്കാർ ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികൾ സിറിയയിലേക്കും തുർക്കിയിലേക്കും ഇതിനോടകം അയച്ചിട്ടുണ്ട്.
കണ്ണുംപൂട്ടി ലോട്ടറിക്ക് പിന്നാലെ പോവരുത്, വൻ കെണിയിൽ വീഴും; 25 കോടിയുടെ ബംപറിൽ വരെ വ്യാജൻ |

തുർക്കി ഗവൺമെന്റുമായി
തുർക്കി ഗവൺമെന്റുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികൾ സഹിതം എൻഡിആർഎഫിന്റെ രക്ഷ ദുരിതാശ്വാസ സംഘങ്ങളെയും ആരോഗ്യപ്രവർത്തകരുടെ ടീമുകളെയുമാണ് അയച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് ടീമുകൾ തിരച്ചിൽ & രക്ഷാപ്രവർത്തനങ്ങൾക്കായി ഭൂകമ്പ ബാധിത പ്രദേശത്തേക്ക് പറക്കാൻ സജ്ജമാണ് . പരിശീലനം ലഭിച്ച ഡോക്ടർമാരുമായും പാരാമെഡിക്കുകളുമായും അവശ്യ മരുന്നുകളുമായി മെഡിക്കൽ ടീമുകളും സജ്ജമാണ്. തുർക്കി ഗവണ്മെന്റും അങ്കാറയിലെ ഇന്ത്യൻ എംബസിയും ഇസ്താംബൂളിലെ കോൺസുലേറ്റ് ജനറൽ ഓഫീസുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം.
പറഞ്ഞത് ചെയ്ത് റോബിൻ; വരുന്നത് സൂപ്പർ ഹിറ്റ് പടമോ, ഉണ്ണി മുകുന്ദനെ വെച്ചും സിനിമ വേണമെന്ന് ആരാധാകർ |

തുർക്കിക്കും സിറിയയ്ക്കും
രക്ഷാപ്രവർത്തന സാമഗ്രികളോടൊപ്പം ഒരു മൊബൈൽ ഹോസ്പിറ്റലും നാല് C-17 ഗ്ലോബ്മാസ്റ്റർ മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിൽ സ്പെഷ്യലൈസ്ഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾക്കൊപ്പം അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായ സിറിയയിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ട്രാൻസ്പോർട്ട് വിമാനത്തിൽ ജീവൻ രക്ഷാ മരുന്നുകളും മെഡിക്കൽ ഇനങ്ങളും ഉൾപ്പെടെ ആറ് ടൺ ദുരിതാശ്വാസ സാമഗ്രികളുമാണ് അയച്ച്. ഭൂകമ്പത്തിന് ശേഷം തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തം നീട്ടിയ നിരവധി രാജ്യങ്ങളിൽ ഒന്നായി ഇതോടെ ഇന്ത്യയും മാറി.
kishmish Benefits; ദഹനം സുഖമമാക്കാൻ മാത്രമല്ല ഉണക്ക മുന്തിരി, മുടികൊഴിച്ചിലിന് മുതൽ താരന് വരെയുള്ള മരുന്ന്

ഇന്ത്യൻ വ്യോമസേന
തുർക്കിയിൽ എത്തിയ ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ C-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, ഒരു കൂട്ടം സെർച്ച് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ എന്നിവയുമായി രാവിലെ ഭൂകമ്പം ബാധിച്ച അദാനയിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സമാനമായ ചരക്കുകളുള്ള രണ്ടാമത്തെ ഐഎഎഫ് വിമാനം ഉച്ചയോടെ തുർക്കിയെയിലേക്ക് അയച്ചു. . ഇന്ത്യൻ ആർമിയുടെ ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 99 അംഗ സംഘത്തേയും അയച്ചിട്ടുണ്ട്. സംഘം 30 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കും.

തുർക്കിയിലും ഹിന്ദിയിലും
"ദോസ്ത്' എന്നത് തുർക്കിയിലും ഹിന്ദിയിലും ഒരു സാധാരണ പദമാണ്... ഇവിടെ ഒരു ടർക്കിഷ് പഴഞ്ചൊല്ലുണ്ട്: 'ദോസ്ത് കാര ഗ്'ണ്ടെ ബെല്ലി ഒലുർ' (ആവശ്യമുള്ള ഒരു സുഹൃത്ത് തീർച്ചയായും ഒരു മികിച്ച സുഹൃത്താണ്)''- എന്നാണ് എന്തുകൊണ്ടാണ് ഓപ്പറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ തുർക്കി അംബാസഡർ ഫിരത് സുനൽ വിശദീകരിച്ചത്. ഇന്ത്യക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിറിയയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി
ചൊവ്വാഴ്ച രാത്രി വൈകിയാണ് സിറിയയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഐഎഎഫിന്റെ സി-130 ജെ വിമാനം പറന്നുയർന്നത്."6 ടൺ എമർജൻസി റിലീഫ് അസിസ്റ്റൻസുമായി ഒരു @IAF_MCC വിമാനം സിറിയയിലേക്ക് പുറപ്പെട്ടു. ചരക്കിൽ ജീവൻ രക്ഷാ മരുന്നുകളും എമർജൻസി മെഡിക്കൽ ഇനങ്ങളും അടങ്ങിയിരിക്കുന്നു. ഈ ദുരന്തത്തിൽ ഏറ്റവുമധികം ബാധിച്ചവരോട് ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു," വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications