നെതന്യാഹുവിനെ പുറത്താക്കാന്‍ തീരുമാനം; പ്രതിപക്ഷം കരാറിലെത്തി, ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍
ടെല്‍ അവീവ്: 12 വര്‍ഷമായി ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിക്കുന്നു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഇക്കാര്യം പ്രതിപക്ഷ നേതാവ് പ്രസിഡന്റിനെ അറിയിച്ചു. 8 പാര്‍ട്ടികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനമന്ത്രി പദം പങ്കുവയ്ക്കും. ആദ്യം 49കാരനായ തീവ്ര ദേശീയ നേതാവ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. പിന്നീട് രണ്ടു വര്‍ഷം മതേതര വാദിയായ യെര്‍ ലാപിഡ് രാജ്യം ഭരിക്കും. ഇസ്രാലേയിലെ അറബ് വംശജരുടെ പാര്‍ട്ടിയായ റാമിന്റെ പിന്തുണയും പുതിയ സര്‍ക്കാരിനുണ്ട്.
Recommended Video
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

എന്നാല്‍ പുതിയ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. 120 അംഗ പാര്‍ലമെന്റില്‍ ഒരാഴ്ച്ചക്കകം സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടണം. വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തിന് ഭരിക്കാന്‍ സാധിക്കില്ല. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇസ്രായേലിലെ മൊത്തം ജനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ലാപിഡ് പറഞ്ഞു.
ടെല്‍ അവീവിലെ ഹോട്ടലില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായത്. ഹോട്ടലിന് പുറത്ത് സഖ്യസര്‍ക്കാരിനെ എതിര്‍ത്തും അനുകൂലിച്ചും പ്രകടനങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് ശക്തമായ പോലീസ് സാന്നിധ്യം നിലയുറപ്പിച്ചിരിക്കെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം ധാരണയിലെത്തിയിരിക്കുന്നത്. അതേസമയം, വ്യത്യസ്ത ആശയധാരകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കല്‍ അസാധ്യമാണ്.












Click it and Unblock the Notifications