കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന് സ്‌കൂള്‍ ബസ്സില്‍നിന്നും മര്‍ദ്ദനം; പാക് മുസ്ലീം കുടുംബം അമേരിക്ക വിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മുസ്ലീം ആണെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ സ്‌കൂള്‍ ബസ്സില്‍ നിന്നും അഞ്ച് ക്ലാസ്‌മേറ്റുകള്‍ ചേര്‍ന്ന് അടിക്കുകയും തള്ളിയിടുകയും ചെയ്തതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ കുടുംബം അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി. അമേരിക്കയില്‍ ഭാവിയിലും ഉണ്ടായേക്കാവുന്ന മുസ്ലീം വിരുദ്ധത ഭയന്നാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

നോര്‍ത്ത് കരോലിനയിലെ വെതര്‍സ്‌റ്റോണ്‍ എലമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മുസ്ലീംവിരുദ്ധത ഏറ്റുവാങ്ങിയത്. ഏഴുവയസുകാരനായ മകനെ സഹപാഠികള്‍ ചേര്‍ന്ന് അടിക്കുകയും ബസ്സില്‍ നിന്നും തള്ളിയിടുകയും ചെയ്‌തെന്ന് കുട്ടിയുടെ പിതാവ് അബ്ദുള്‍ ഉസ്മാനി തന്റെ ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു.

child-abuse

ഇടതുകൈക്ക് ബാന്‍ഡേജിട്ട മകന്റെ ചിത്രവും ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചെറുപ്രായത്തില്‍തന്നെ ഇങ്ങനെയാണെങ്കില്‍ വളര്‍ന്നുവരുമ്പോള്‍ കുട്ടിയോടുള്ള മനോഭാവം കൂടുതല്‍ ഭീകരമായിരിക്കുമെന്ന് പിതാവ് പറയുന്നു. മകനെ ക്രൂരമായാണ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതെന്നും മാനസികമായി മകനെ ഇത് ഏറെ വേദനിപ്പിച്ചെന്നും അബ്ദുള്‍ ഉസ്മാനി പറഞ്ഞു.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളോ ബസ് ഡ്രൈവറോ കുട്ടിക്ക് മര്‍ദ്ദനമേറ്റകാര്യം കണ്ടില്ലെന്നാണ് പറഞ്ഞതെന്ന് സ്‌കൂള്‍ വക്താവ് ലിസ ലുതെന്‍ വ്യക്തമാക്കി. സിലിക്കണ്‍ വാലിയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ചീഫ് ടെക്‌നോളജി മാനേജരായി ജോലി നോക്കുകയാണ് ഉസ്മാന്‍.

English summary
Pak family leaves US after son thrashed in school bus for being Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X