കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ ആ്രകമിയ്ക്കാനെത്തിയ ഭീകരരെ സൈന്യം പിടികൂടി, സംഘത്തില്‍ സ്ത്രീകളും

  • By Meera Balan
Google Oneindia Malayalam News

ലാഹോര്‍: പാകിസ്താനില്‍ ജയില്‍ ആക്രമിച്ച് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട തീവ്രവാദികളെ രക്ഷിയ്ക്കാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി. കോട്ട് ലഖ്പട്ട് പൊലീസ് സ്റ്റേഷനാണ് കലാപകാരികള്‍ നശിപ്പിയ്ക്കാന്‍ ശ്രമിച്ചത്.

ജയില്‍ ആക്രമിയ്ക്കാന്‍ റോക്കറ്റ് ലോഞ്ചറും മറ്റ് ആധുനിക ആയുധങ്ങളുമായി എത്തിയ മൂന്ന് പേര് ഫരീദ് കോട്ട് കോളനിയില്‍ നിന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സുരക്ഷ ജീവനക്കാരുടെ യൂണിഫോണുകളും ചെരിപ്പുകളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഫരീദ് കോട്ടിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്.

Pakistan

ജയില്‍ തകര്‍ത്ത് കലപാകാരികളെ മോചിപ്പിയ്ക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അന്‍പതോളം പേരാണ് ജയിലില്‍ ഉള്ളത് ഇവരില്‍ അഞ്ച് പേര്‍ കൊടും ഭീകരരാണ്. ഝലം ജില്ലയ്ക്ക് സമീപം സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിയ്‌ക്കെപ്പട്ട അഞ്ച് തീവ്രവാദികളാണ് ജയിലില്‍ ഉണ്ടായിരുന്നത്.

പെഷവാര്‍ ആക്രമണത്തെത്തുടര്‍ന്ന് തീവ്രാദികളുടെ വധശിക്ഷ നടപ്പാക്കാന്‍ പാകിസ്താന്‍ തുടങ്ങിയതോടെയാണ് ജയിലുകള്‍ക്ക് നേരെ ആക്രമണത്തിന് തീവ്രവാദികള്‍ ശ്രമിച്ച് തുടങ്ങിയത്. പെഷവാര്‍ സംഭവത്തിന് ശേഷം ആറിലധികം തീവ്രവാദികളെ പാകിസ്താന്‍ തൂക്കിലേറ്റി.

English summary
Pakistan's security agencies have foiled a plan of militants to attack Kot Lakhpat Jail where at least 50 death row terrorists including five dreaded one are lodged and arrested two women and a man linked with the plot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X