കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയ്ക്ക് ശേഷം നവാസ് ഷെരീഫിനെ കണ്ടത് ദാവൂദ് ഇബ്രാഹിം... പിന്നിലെ കളികള്‍?

Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം ഏറെ ചര്‍ച്ചയും വിവാദവും ആയിരുന്നു. മോദി-നവാസ് സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നത്.

എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല പുതിയ ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചതിന് പിറകേ, ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ഷെരീഫിനെ സന്ദര്‍ശിച്ചു. ദാവൂദിനും നവാസ് ഷെരീഫ് ആതിഥ്യം അരുളി.

അപ്പോള്‍ ഇന്ത്യയോട് ഇപ്പോള്‍ പാകിസ്താന്‍ കാണിയ്ക്കുന്ന ആത്മാര്‍ത്ഥതയില്‍ എത്രത്തോളം സത്യമുണ്ട്?

പിറന്നാള്‍ ആശംസ

പിറന്നാള്‍ ആശംസ

നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കാനും കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ആയിരുന്നു നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം. ഇത് ലോകമാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്തയായിരുന്നു.

മോദിയ്ക്ക് പിറകേ...

മോദിയ്ക്ക് പിറകേ...

നരേന്ദ്ര മോദി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചതിന്റെ തൊട്ടടുത് ദിവസം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും അവിടെയെത്തി. ദാവൂദിനും നവാസ് ഷെരീഫ് ആതിഥ്യമരുളി.

ഐബിഎന്‍ 7

ഐബിഎന്‍ 7

ഐബിഎന്‍ സെവന്‍ എന്ന വാര്‍ത്താ ചാനല്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇല്ല.

ദാവൂദ് ഇബ്രാഹിം

ദാവൂദ് ഇബ്രാഹിം

ഇന്ത്യ തിരയുന്ന അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം. ദാവൂദിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പലതവണ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി കിട്ടിയിട്ടില്ല.

കൂടെ ഇന്ത്യന്‍ വ്യവസായി

കൂടെ ഇന്ത്യന്‍ വ്യവസായി

ദാവൂദ് ഇബ്രാഹിമിനൊപ്പം ഒരു പ്രമുഖ ഇന്ത്യന്‍ വ്യവസായിയും നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരാണ് ആ വ്യവസായി എന്നത് വ്യക്തമാക്കിയിട്ടില്ല.

പത്താന്‍കോടിലും ദാവൂദിലും

പത്താന്‍കോടിലും ദാവൂദിലും

പത്താന്‍കോട് ഭീകരാക്രമണ കേസില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ നാടപടികള്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദാവൂദിന്റെ കാര്യത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് മാത്രം.

ആത്മാര്‍ത്ഥതയില്‍ സംശയം

ആത്മാര്‍ത്ഥതയില്‍ സംശയം

ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമത്തിലാണ് താനെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവര്‍ത്തിയ്ക്കുന്നത്. എന്നാല്‍ ദാവൂദിന് ആതിഥ്യമരുളിയതോടെ ഷെരീഫിന്റെ ആത്മാര്‍ത്ഥത സംശയത്തിന്റെ നിഴലിലാണ്.

English summary
A report in IBN7 claimed, Wednesday, that Pakistan Prime Minister Nawaz Sharif had hosted India’s most wanted terrorist Dawood Ibrahim just a day after Prime Minister Narendra Modi went out of the way to visit Sharif’s ancestral home on the occasion of his granddaughter Meherun Nisa’s wedding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X