Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ പട്ടാളത്തില്‍ അട്ടിമറി?: സൈനിക മേധാവി ജനറൽ അസിം മുനീർ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോർട്ട്

ഇന്ത്യ-പാക് സംഘർഷം ശക്തമാകുന്നതിനിടയില്‍ പാകിസ്ഥാനില്‍ സൈനിക തലപ്പത്ത് അട്ടിമറി നീക്കങ്ങള്‍‌ നടന്നതായി റിപ്പോർട്ട്. പാകിസ്ഥാന്റെ സൈനിക മേധാവി ജനറൽ അസിം മുനീർ അറസ്റ്റ് ചെയ്യപ്പെട്ടതായും, ചെയർമാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CJCSC) ജനറൽ സാഹിർ ഷംഷാദ് മിർസയുടെ നേതൃത്വത്തിൽ ഒരു സൈനിക അട്ടിമറി നടന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

പാകിസ്ഥാൻ സൈന്യമോ സർക്കാരോ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ലെഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസ പുതിയ പാകിസ്ഥാൻ സൈനിക മേധാവിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

asim-muneer

അട്ടിമറി അഭ്യൂഹ പ്രചരിക്കുന്നതിനിടയിൽ, കേണലുകൾ, മേജർമാർ, ക്യാപ്റ്റൻമാർ എന്നിവരുൾപ്പെടെ മുതിർന്ന, ഇടത്തരം റാങ്കിലുള്ള പാകിസ്ഥാൻ ആർമി ഓഫീസർമാരുടെ ഒരു സംഘം കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് രൂക്ഷമായ വിമർശനാം അടങ്ങിയ ഒരു കത്ത് എഴുതിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാഷ്ട്രീയ വിയോജിപ്പുകൾ നിശബ്ദമാക്കാനും, തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കാനും, പത്രസ്വാതന്ത്ര്യം കുറയ്ക്കാനും, രാജ്യത്തിന്റെ നിലവിലുള്ള രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ കൂടുതൽ ആഴത്തിലാക്കാനും മുനീർ സൈന്യത്തെ ആയുധമാക്കിയതായി കത്തിൽ ആരോപിക്കുന്നു. 2022 നവംബറിൽ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്ത അസിം മുനീറിനെതിരെ വലിയ വികാരവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.

സാഹിർ ഷംഷാദ് മിർസ ആരാണ്?

വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തന്നെ പാകിസ്ഥാൻ സായുധ സേനയിൽ വലിയ തോതില്‍ അംഗീകരിക്കപ്പെടുന്ന വ്യക്തിയാണ് സാഹിർ ഷംഷാദ് മിർസ. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം സൈന്യത്തെ തന്റെ യഥാർത്ഥ കുടുംബം എന്നാണ് വിശേഷിപ്പിക്കുന്നത്. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (സിജിഎസ്), ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) എന്നിവയുൾപ്പെടെ നിരവധി പ്രധാന പദവികള്‍ മിർസ വഹിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ശക്തി കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു നിർണായക സ്ഥാനമായ റാവൽപിണ്ടിയുടെ കോർപ്സ് കമാൻഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ നഗരങ്ങളിൽ ആക്രമണ ശ്രമം നടത്തിയ പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ ഇന്ത്യ ശക്തമായ ആക്രമണങ്ങൾ നടത്തി. ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലും പാകിസ്ഥാൻ ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ ശക്തമായ പ്രത്യാക്രമണത്തിന് തയ്യാറായത്.

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം വരെ ഇന്ത്യൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും വിവരമുണ്ട്. ലാഹോറിലും റാവൽപിണ്ടിയിലും കനത്ത ഡ്രോണാക്രമണങ്ങൾ നടക്കുന്നു. കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ആക്രമണമാണ് ഏറ്റവും ശ്രദ്ധേയം. 1971-ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ മൂന്ന് സായുധ സേനകളും ഒരുമിച്ച് പാകിസ്ഥാനെതിരെ ആക്രമണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+