കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയിലെ വെടിവെപ്പ്; ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ പ്രകോപനമൊന്നും കൂടാതെ പാക്കിസ്ഥാന്‍ ആക്രമണം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും പാക്കിസ്ഥാന്‍ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് പാക് കരസേനാ തലവന്‍ റഹീല്‍ ഷരീഫ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ മുന്നറിയിപ്പ്.

റഹീല്‍ ഷരീഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൈന്യത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതാദ്യമായല്ല ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും മാസങ്ങളായി ഇന്ത്യ അതിര്‍ത്തിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ പ്രവര്‍ത്തിമൂലം ഭീകരവിരുദ്ധ നീക്കങ്ങളില്‍ നിന്ന് പാക്സ്ഥാന്റെ ശ്രദ്ധ തിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

armychief

കശ്മീരിലെ സിയാല്‍കോട്ട് ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലകള്‍ റഹീല്‍ ഷരീഫ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പുറത്തിറക്കിയതെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിം സലീം ബജ്വ വ്യക്തമാക്കി. അതിനിടെ പാക്കിസ്ഥാന്‍ ജമ്മുവിലെ ആര്‍.എസ് പുര സെക്ടറിലുള്ള അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രി വെടിയുതിര്‍ത്തു.

ചെറു തോക്കുകള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തതെന്ന് പോലീസ് അറിയിച്ചു. ബിഎസ്എഫ് ജവാന്മാര്‍ തിരിച്ചു വെടിവെച്ചിരുന്നില്ല. തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാനുള്ള സൗകര്യം ഒരുക്കാനാണ് വെടിവെപ്പ് നടത്തിയതെന്ന് സംശയിക്കുന്നതായും ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

English summary
Pakistan army chief warns India ahead of Jaishankar's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X